വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Tuesday, February 10, 2015

ഇടത് സഹകരണ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക



ഇടത് സഹകരണ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
മാന്യസഹകാരികളെ,
കൊല്ലം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ (ക്ലിപ്തം 232) ഭരണസമിതി തെരഞ്ഞെടുപ്പ്     2015 ഫെബ്രുവരി 21ന് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ കൊല്ലത്ത് നടക്കുകയാണ്. നമ്മുടെ സൊസൈറ്റി അഭിമാനകരമായ നേട്ടങ്ങളിലൂടെ ഇലക്ട്രിസിറ്റി തൊഴിലാളികളുടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട സൊസൈറ്റികളിൽ ഒന്നായി വളർന്നു കഴിഞ്ഞു. ഇടത് സഹകരണ മുന്നണിയുടെ ഭരണസമിതികളുടെ തുടർച്ചയായും ചിട്ടയുമായുള്ള പ്രവർത്തനങ്ങളിലൂടെയാണ്  സൊസൈറ്റിക്ക് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതെന്ന് എതിരാളികൾ പോലും അംഗീകരിക്കുന്നതാണ്. സഹകാരികളുടെ ധനപരമായ എല്ലാ ആവശ്യങ്ങളും നിർവഹിക്കപ്പെടാനുള്ള സംഘത്തിന്റെ പ്രവർത്തനം പൂർണതയിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇലക്ട്രിസിറ്റി ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കാതെ വൈകുന്ന അവസരങ്ങളിൽ ജീവനക്കാർക്ക് സാമ്പത്തിക ആശ്വാസം നൽകുന്ന  സ്ഥാപനമായി ഈ സൊസൈറ്റിയെ  വളർത്താൻ കഴിഞ്ഞതിൽ സഹകാരികൾക്ക് നന്ദി രേഖപ്പെടുത്തുന്നുഏതൊരംഗത്തിനും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പരാതി രഹിതവും സുതാര്യവുമായി സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയുന്ന സൊസൈറ്റിയായി നമ്മുടെ സംഘം മാറിയിട്ടുണ്ട്. 47 കോടി രൂപ നിക്ഷേപമുള്ള സംസ്ഥാനത്തെ സ്പെഷ്യൽ ഗ്രേഡ് ക്ലാസ് 1 സൊസൈറ്റിയായി ഉയർത്താൻ കഴിഞ്ഞത് ഇടത് സഹകരണ മുന്നണിയുടെ തുടർച്ചയായ ഭരണസമിതികളുടെ പ്രവർത്തനം മൂലമാണെന്ന് അഭിമാനപൂർവം പറയാൻ കഴിയും. 47 കോടി രൂപ നിക്ഷേപത്തിൽ 41  കോടിയും വായ്പയായി അംഗങ്ങൾക്ക് വിതരണം ചെയ്യുവാൻ കഴിഞ്ഞു. സുഗമ വായ്പ, ആശ്വാസ് ലോൺ തുടങ്ങിയ വിവിധ രൂപത്തിലുള്ള വായ്പാ സംവിധാനങ്ങൾ സംഘം പുതിയതായി തുടങ്ങിവരുന്നു. സ്പെഷ്യൽ ഗ്രേഡ് ക്ലാസ് 1 ആയി സൊസൈറ്റി ഉയർന്ന അവസരത്തിൽ നടത്തുന്ന ഈ തെരഞ്ഞെടുപ്പിൽ അഭിമാനപൂർവം ഇടത് സഹകരണ മുന്നണി നിങ്ങളുടെ അംഗീകാരത്തിനായി സർഗശേഷിയും കർമശേഷിയുമുള്ള 11 സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നു.         
            നമ്മൾ ആർജ്ജിച്ച എല്ല്ലാ നേട്ടങ്ങളും നിലനിർത്തുവാനും സംഘത്തെ ഇനിയും കൂടുതൽ പുരോഗതിയിലേക്ക് നയിക്കുവാനും ഈ പാനലിലുള്ള മുഴുവൻ സ്ഥാനാർത്ഥികളെയും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു.
കൺവീനർ                                                                                                      ചെയർമാൻ
പി.മുരളീധരൻ                                                                                                 എൻ.ആർ.അനി


            കരുത്തോടെ, കരുതലോടെ പുതിയ ലക്ഷ്യങ്ങളിലേക്ക്
നേട്ടങ്ങൾ
1.    സൊസൈറ്റി ഉയർന്ന ക്ലാസിഫിക്കേഷനിലേക്ക് (ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ്)
2.    എമർജൻസി വായ്പ 25000 രൂപയായി ഉയർത്തി.
3.    വായ്പകൾക്ക് റിസ്ക് ഫണ്ട് പരിരക്ഷ.
4.    5 ലക്ഷം രൂപ വരെയുള്ള ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം.
5.    റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം
6.    തുടർച്ചയായി ഉയർന്ന ഡിവിഡന്റ് അംഗങ്ങൾക്ക് വിതരണം ചെയ്യുന്നു.
7.    നിക്ഷേപത്തിലും ആസ്തിയിലും വലിയ  വർദ്ധന (47 കോടി നിക്ഷേപം, 41 കോടി വായ്പ)
8.    ലളിതവും സുതാര്യവുമായ മികച്ച സേവനം
9.    സ്വന്തം ജാമ്യത്തിൽ 2 ലക്ഷം രൂപാ വരെ സുഗമ വായ്പ
10.  മെഡിക്കൽ വായ്പ 60,000 രൂപയായി ഉയർത്തി
11.  കമ്പ്യൂട്ടർ വായ്പ 30,000 രൂപ
12.  കൊട്ടാരക്കര ബ്രാഞ്ചിന്റെ ബാങ്ക് തല നടപടികൾ പൂർത്തീകരിച്ച് സഹകരണ വകുപ്പിന്റെ അനുവാദത്തിനായി സമർപ്പിച്ചു.
13.  വിദ്യാഭ്യാസ വായ്പ 25,000 രൂപ
14.  ജോലിക്കിടെ അപകടമുണ്ടായാൽ പലിശരഹിത വായ്പാ പദ്ധതി “ആശ്വാസ്” തുടങ്ങിവച്ചു
15.  സാധാരണ വായ്പ 8 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.
16.  എല്ലാ മാസവും കൊട്ടാരക്കരയിൽ സൊസൈറ്റിയുടെ സേവനം ലഭ്യമാക്കി.

ഇടത് സഹകരണ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.

Wednesday, December 24, 2014

Tuesday, December 9, 2014

വൈദ്യുതി ജീവനക്കാര്‍ പ്രതിഷേധിച്ചു

കൊല്ലം: വൈദ്യുതി ജീവനക്കാര്‍ ഇലക്ട്രിസിറ്റി സംയുക്ത പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ കൊല്ലം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തിങ്കളാഴ്ച എന്‍സിസിഒഇഇഇയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്കു നടത്തിയ മാര്‍ച്ചിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. വൈദ്യുതിനിയമം 2003 പുനഃപരിശോധിക്കുക, വൈദ്യുതിനിയമത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ദ്രോഹകരമായ പുതിയ ഭേദഗതികള്‍ പിന്‍വലിക്കുക, കരാര്‍ തൊഴിലാളികളുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുകയും തുല്യജോലിക്ക് തുല്യവേതനം നല്‍കുകയും പെന്‍ഷന്‍ അടക്കമുള്ള സാമൂഹ്യസംരക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.കൊല്ലം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാനകമ്മിറ്റി അംഗം എന്‍ ആര്‍ അനി ഉദ്ഘാടനംചെയ്തു. കെഎസ്ഇസി (ഐഎന്‍ടിയുസി) കൊല്ലം ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വി വീരേന്ദ്രകുമാര്‍ അധ്യക്ഷനായി. കെപിബിഒഎഫ് ജില്ലാകമ്മിറ്റി അംഗം വി എസ് നെബു സംസാരിച്ചു. കെഎസ്ഇബിഒഎ സംസ്ഥാനകമ്മിറ്റി അംഗം ഹരിദേവന്‍ സ്വാഗതവും എസ് സാബു നന്ദിയും പറഞ്ഞു. -
 See more at: http://www.deshabhimani.com/news-kerala-kollam-latest_news-423091.html#sthash.jMUrhmNw.dpuf

Thursday, October 9, 2014

കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ ജനറൽ ബോഡി







 കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ   കരുനാഗപ്പള്ളി ഡിവിഷൻ ജനറൽ ബോഡി യോഗം2014 സെപ്തംബർ 30ന് ഐ.എം.എ  ഹാളിൽ വച്ച് നടന്നു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സ.വി.സി.മാത്യു യോഗം ഉദ്ഘാടനം ചെയ്തു.   

Friday, September 19, 2014

വൈദ്യുതി ജീവനക്കാരുടെ സംയുക്ത സമരം- കരുനാഗപ്പള്ളി



വൈദ്യുതി നിയമം 2003 പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളും ഒത്തുചേർന്ന് നടത്തുന്ന സംയുക്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ പരിസരത്ത് നടന്ന യോഗം കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ ഉത്ഘാടനം ചെയ്തു. ഇലക്ട്രിസിറ്റി എം‌പ് ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി)  ഡിവിഷൻ സെക്രട്ടറി ശരച്ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എച്ച്.മധു സംസാരിച്ചു.

വൈദ്യുതി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്


കൊല്ലം: വൈദ്യുതി നിയമം 2003 പുനഃപരിശോധിക്കുക, വൈദ്യുതി നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ദ്രോഹകരമായ പുതിയ ഭേദഗതി പിന്‍വലിക്കുക, കരാര്‍ തൊഴിലാളികളുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ജീവനക്കാര്‍ ദേശീയ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രക്ഷോഭദിനം ആചരിക്കും. എല്ലാ ഇലക്ട്രിസിറ്റി തൊഴിലാളികളും ഓഫീസര്‍മാരും ബാഡ്ജ് ധരിച്ച് ജോലിക്കു ഹാജരാകും. ഇതിന്റെ മുന്നോടിയായുള്ള വിശദീകരണയോഗം ആറ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടന്നു.
കൊല്ലം പവര്‍ഹൗസ് കോമ്പൗണ്ടില്‍ നടന്ന വിശദീകരണയോഗം കെഎസ്ഇബിഡബ്ല്യുഎ (സിഐടിയു) സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി ജയശ്രീ ഉദ്ഘാടനംചെയ്തു. കെഇഇസി (ഐഎന്‍ടിയുസി) ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വി വീരേന്ദ്രകുമാര്‍ അധ്യക്ഷനായി. കരുനാഗപ്പള്ളിയില്‍ യോഗം എസ് ഹരിലാല്‍ ഉദ്ഘാടനംചെയ്തു. ശരത്ചന്ദ്രപ്രസാദ് അധ്യക്ഷനായി. ചാത്തന്നൂര്‍ ഡിവിഷനില്‍ യോഗം കെഇഇസി (ഐഎന്‍ടിയുസി) ജില്ലാസെക്രട്ടറി വി ഒ കുമാര്‍ ഉദ്ഘാടനംചെയ്തു. ജേക്കബ് ജോണ്‍ അധ്യക്ഷനായി. കൊട്ടാരക്കരയില്‍ നടന്ന യോഗം കെപിഒഎഫ് ജില്ലാസെക്രട്ടറി എച്ച് മുജീബ് ഉദ്ഘാടനംചെയ്തു. എന്‍ ആര്‍ അനി അധ്യക്ഷനായി. പുനലൂര്‍ ഡിവിഷനില്‍ നടന്ന യോഗം കെഇഇസി (ഐഎന്‍ടിയുസി) ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് ഉദ്ഘാടനംചെയ്തു. നൂറുദീന്‍ (കെഎസ്ഇബിഡബ്ല്യുഎ) അധ്യക്ഷനായി.

വൈദ്യുതി നിയമം 2003 പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംയുക്തപ്രക്ഷോഭം