വൈദ്യുതിബോർഡിലെ നിലവിലെ സാഹചര്യങ്ങളും പതിനാറാം ലോൿസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ജനറൽ ബോഡി യോഗം ചേർന്നു. ഇ.ഇ.എഫ്.ഐ ദേശീയ പ്രസിഡന്റ് കെ.ഒ.ഹബീബ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി.ഡബ്ള്യു.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ, ജോയിന്റ് സെക്രട്ടറി ബി.ജയശ്രീ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.സാബു, കെ.ശശി, അൻസർബാബു, എസ്.രാജീവൻ, വി.അനിൽകുമാർ, ജേക്കബ്ജോൺ, സിന്ധുരാജ്, രാജശേഖരൻ, എക്സ്.ജോൺസൺ, അനിൽകുമാർ, നൂറുദ്ദീൻ, ചന്ദ്രലാൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കോ-ഓർഡിനേഷൻ കൺവീനർ എൻ.ആർ.അനി അധ്യക്ഷനായി.
കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.റ്റി.യു) കരുനാഗപ്പള്ളി ഡിവിഷന്‍ കമ്മിറ്റി
വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക
Tuesday, March 4, 2014
വൈദ്യുതി കരാര്‍ത്തൊഴിലാളിയുടെ അപകടമരണം; അസിസ്റ്റന്റ് എന്‍ജിനിയറെ സ്ഥലംമാറ്റി
എഴുകോണ്‍: ജോലിക്കിടെ വൈദ്യുതാഘാതം ഏറ്റ് കരാര്‍ത്തൊഴിലാളി മരിക്കാനിടയായ സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയറെ സ്ഥലംമാറ്റി. എഴുകോണ്‍ വൈദ്യുതിസെക്ഷന്‍ ഓഫീസിലെ കരാര്‍ത്തൊഴിലാളി വിനുമോന്‍ മരിച്ച സംഭവത്തിലാണ് അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ എസ് ദേവിനെ പിറവന്തൂരിലേക്ക് സ്ഥലംമാറ്റിയത്. ഒക്ടോബര്‍ എട്ടിന് ചീരങ്കാവ് കോഴിക്കോടന്‍ മുക്കിലാണ് അപകടം നടന്നത്. ലോ ടെന്‍ഷന്‍ ലൈനിലെ ഫ്യൂസ് ഊരാതെ തൊട്ടുമുകളിലൂടെ കടന്നുപോകുന്ന 11 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടത്തിയതാണ് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണം. കെ എസ് ദേവായിരുന്നു ജോലിക്കു നേതൃത്വം നല്‍കിയത്. സംഭവത്തിന് ഉത്തരവാദിയായവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജനം സമരം തുടങ്ങിയപ്പോള്‍ സംഭവത്തില്‍ പങ്കില്ലാത്ത കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) അംഗമായ സബ് എന്‍ജിനിയര്‍ ജോണ്‍സണെ സസ്പെന്‍ഡ് ചെയ്തു. കുണ്ടറ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സന്തോഷ് രാഷ്ട്രീയവിരോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഡ്ചെയ്തത്. കെഎസ്ഇബി സേഫ്റ്റി കമീഷണര്‍ നടത്തിയ അന്വേഷണത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ എസ് ദേവാണ് കുറ്റക്കാരനെന്നും ജോണ്‍സണ്‍ നിരപരാധിയാണെന്നും തെളിഞ്ഞു. പിന്നീട് ജോണ്‍സണെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുഡിഎഫ് അനുകൂല സംഘടനാ പ്രവര്‍ത്തകനായ കെ എസ് ദേവിനെ സസ്പെന്‍ഡ് ചെയ്യാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മുതിര്‍ന്നില്ല. തുടര്‍ന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവിനെ സ്ഥലംമാറ്റാന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തയ്യാറായത്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരന്തരം ദ്രോഹനടപടി സ്വീകരിക്കുകയും അര്‍ഹമായ അവകാശം നിഷേധിക്കുകയും ചെയ്യുന്ന എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. -
deshabhimani
deshabhimani
Monday, February 3, 2014
വോളീബോള്‍ - ഇരട്ടവിജയത്തോടെ കെ.എസ്.ഇ.ബി. ദേശീയ ലീഗില്‍
2014 ജനുവരി 12 മുതല്‍ 19 വരെ നീലേശ്വരത്തു നടന്ന 19 – mമത്സംസ്ഥാന ഇന്റര്‍ ക്ലബ് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കെ.എസ്.ഇ.ബി. പുരുഷ, വനിതാ വോളീബോള്‍ ടീമുകള്‍ ജേതാക്കളായി. ഈ വിജയത്തോടെ ഈ വര്‍ഷത്തെ ദേശീയ ലീഗ് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും ഇരു ടീമുകളും കരസ്ഥമാക്കി. പുരുഷ വിഭാഗം ഫൈനലില്‍ ഇന്‍ഡ്യന്‍ നേവിയെ 25-19, 25-22, 25-23 എന്ന ക്രമത്തില്‍ പരാജയപ്പെടുത്തിയ കെ.എസ്.ഇ.ബി. ടീം 15വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്റര്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്. വനിതാ വിഭാഗത്തില്‍ നിലവിലുള്ള ചാമ്പ്യന്‍മാരായ കെ.എസ്.ഇ.ബി.ടീം 25-22, 25-19, 22-25, 25-20 എന്ന ക്രമത്തില്‍ കേരള പോലീസിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ. എം. ശിവശങ്കര്‍ ഐ.എ.എസ്., ഡയറക്ടര്‍ (ട്രാന്‍സ്മിഷന്‍ & സിസ്റ്റം ഓപ്പറേഷന്‍സ്) ശ്രീ.കെ.വിക്രമന്‍ നായര്‍, ഡയറക്ടര്‍ (ജനറേഷന്‍ സിവില്‍) ശ്രീമതി അന്നമ്മ ജോണ്‍, ഡയറക്ടര്‍ അഡ്വ.ബി. ബാബുപ്രസാദ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (കമേഴ്സ്യല്‍) & സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ബി. നീന
Thursday, January 30, 2014
വൈദ്യുതി നിയമഭേദഗതിക്കെതിരെ ഫെബ്രു. 13ന് ദേശീയപ്രതിഷേധം
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഫെബ്രുവരി 13ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ) ദേശീയ വര്‍ക്കിങ് കമ്മിറ്റി തിരുമാനിച്ചു. ഊര്‍ജം മാനവാവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രക്ഷോഭം. വൈദ്യുതി മേഖലയിലെ മറ്റു ഫെഡറേഷനുകളെയും കല്‍ക്കരി, പ്രകൃതിവാതകം, പെട്രോളിയം മേഖലകളിലെ തൊഴിലാളിസംഘടനകളെയും പ്രക്ഷോഭത്തില്‍ അണിനിരത്തും. ഇതിന്റെ ഭാഗമായി നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി 30ന് ഡല്‍ഹിയില്‍ യോഗം ചേരും. പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയില്‍ എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഊര്‍ജ സെമിനാറുകള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് ജില്ല- പ്രാദേശികതലത്തിലും പ്രചാരണം സംഘടിപ്പിക്കും.
ഊര്‍ജ സ്രോതസ്സുകളുടെ സ്വകാര്യവല്‍ക്കരണവും ഊര്‍ജ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കുന്നതും സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് കമ്മിറ്റി വിലയിരുത്തി. വൈദ്യുതിമേഖലയില്‍ സ്വകാര്യമൂലധനശക്തികള്‍ക്ക് പിടിമുറുക്കാന്‍ കൂടുതല്‍ അവസരം നല്‍കുന്ന നിലയില്‍ വൈദ്യുതി നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് വൈദ്യുതിമേഖലയുടെ തകര്‍ച്ചയിലേക്കാണ് വഴിവയ്ക്കുക. വൈദ്യുതി ഉപയോക്താക്കള്‍ക്ക് വില്‍ക്കുകയും വൈദ്യുതിചാര്‍ജ് ഈടാക്കുന്നതും പുതുതായി രൂപംകൊള്ളുന്ന സപ്ലൈ ലൈസന്‍സിയുടെ ചുമതലയായിരിക്കുമെന്ന് ഭേദഗതി നിര്‍ദേശിക്കുന്നു. ക്രോസ് സബ്സിഡി കുറച്ചുകൊണ്ടുവരുക, വര്‍ഷാവര്‍ഷം നിര്‍ബന്ധമായും വൈദ്യുതിചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ നിബന്ധനകളോടുകൂടിയ കേന്ദ്ര താരീഫ് നയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ബന്ധമാക്കും. സംസ്ഥാനങ്ങള്‍ക്ക് നയപരമായ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരം കുറയ്ക്കാനും സംസ്ഥാനതല റഗുലേറ്ററികമീഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം പരിമിതപ്പെടുത്താനും ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു. കരാര്‍വല്‍ക്കരണം വൈദ്യുതി മേഖലയിലും വ്യാപകമാക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചടക്കമുള്ള പ്രക്ഷോഭം നടത്താനും കമ്മിറ്റി തീരുമാനിച്ചു.
ഫെഡറേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി എന്‍ ചൗധരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ഡെപ്യൂട്ടി സെക്രട്ടറിയും ഇഇഎഫ്ഐ വര്‍ക്കിങ് പ്രസിഡന്റുമായ സ്വദേശ് ദേവ് റോയ് പ്രക്ഷോഭ പരിപാടി വിശദീകരിച്ചു. ട്രഷറര്‍ എസ് എസ് സുബ്രഹ്മണ്യം, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി ലക്ഷ്മണന്‍, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം ജി സുരേഷ് കുമാര്‍, ഇഇഎഫ്ഐ ദേശീയ സെക്രട്ടറി കാഞ്ചന്‍ മുഖര്‍ജി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ഊര്‍ജ സ്രോതസ്സുകളുടെ സ്വകാര്യവല്‍ക്കരണവും ഊര്‍ജ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കുന്നതും സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് കമ്മിറ്റി വിലയിരുത്തി. വൈദ്യുതിമേഖലയില്‍ സ്വകാര്യമൂലധനശക്തികള്‍ക്ക് പിടിമുറുക്കാന്‍ കൂടുതല്‍ അവസരം നല്‍കുന്ന നിലയില്‍ വൈദ്യുതി നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് വൈദ്യുതിമേഖലയുടെ തകര്‍ച്ചയിലേക്കാണ് വഴിവയ്ക്കുക. വൈദ്യുതി ഉപയോക്താക്കള്‍ക്ക് വില്‍ക്കുകയും വൈദ്യുതിചാര്‍ജ് ഈടാക്കുന്നതും പുതുതായി രൂപംകൊള്ളുന്ന സപ്ലൈ ലൈസന്‍സിയുടെ ചുമതലയായിരിക്കുമെന്ന് ഭേദഗതി നിര്‍ദേശിക്കുന്നു. ക്രോസ് സബ്സിഡി കുറച്ചുകൊണ്ടുവരുക, വര്‍ഷാവര്‍ഷം നിര്‍ബന്ധമായും വൈദ്യുതിചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ നിബന്ധനകളോടുകൂടിയ കേന്ദ്ര താരീഫ് നയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ബന്ധമാക്കും. സംസ്ഥാനങ്ങള്‍ക്ക് നയപരമായ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരം കുറയ്ക്കാനും സംസ്ഥാനതല റഗുലേറ്ററികമീഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം പരിമിതപ്പെടുത്താനും ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു. കരാര്‍വല്‍ക്കരണം വൈദ്യുതി മേഖലയിലും വ്യാപകമാക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചടക്കമുള്ള പ്രക്ഷോഭം നടത്താനും കമ്മിറ്റി തീരുമാനിച്ചു.
ഫെഡറേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി എന്‍ ചൗധരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ഡെപ്യൂട്ടി സെക്രട്ടറിയും ഇഇഎഫ്ഐ വര്‍ക്കിങ് പ്രസിഡന്റുമായ സ്വദേശ് ദേവ് റോയ് പ്രക്ഷോഭ പരിപാടി വിശദീകരിച്ചു. ട്രഷറര്‍ എസ് എസ് സുബ്രഹ്മണ്യം, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി ലക്ഷ്മണന്‍, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം ജി സുരേഷ് കുമാര്‍, ഇഇഎഫ്ഐ ദേശീയ സെക്രട്ടറി കാഞ്ചന്‍ മുഖര്‍ജി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
deshabhimani
Friday, December 6, 2013
പാർലമെന്റ് മാർച്ചിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി
സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഡിസംബർ 12 ന് ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന വാളണ്ടിയർമാർക്ക് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി .ഐ .ടി .യു ) കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. സി.ഐ .ടി .യു കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി സ.ദിവാകരൻ സമ്മേളനം ഉത്ഘാടനം ചെയ്തു. സ.കയാബുദ്ദീൻ അധ്യക്ഷനായി . വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം സ. രാജീവൻ.എസ്, കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റി ട്രഷറർ സ ബീബു.എൻ എന്നിവർക്കാണ് യാത്രയയപ്പ് നല്കിയത്. ഡിവിഷൻ സെക്രട്ടറി അൻസർബാബു സംസാരിച്ചു
Friday, November 15, 2013
വൈദ്യുതപദ്ധതികള്‍ നിശ്ചലം
സംസ്ഥാനത്തിന്റെ പ്രതീക്ഷയായിരുന്ന വൈദ്യുത പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയില്‍. പുറമെനിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാന്‍ ലൈനും ലഭ്യമല്ലാതെ വരുന്നതോടെ മഴക്കാലത്തും കേരളം ലോഡ്ഷെഡിങ്ങിലേക്ക് നീങ്ങുന്നു. ഇരുപത്തഞ്ചോളം പദ്ധതികളുടെ നിര്‍മാണമാണ് വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്നത്. പള്ളവാസല്‍ എക്സ്റ്റന്‍ഷന്‍ (60 മെഗാവാട്ട്), തോട്ടിയാര്‍ (40), മാങ്കുളം (40), കൊച്ചുപമ്പ (30), പെരിങ്ങല്‍ വലതുകര (24), ബാരാപോള്‍ (24) അടക്കമുള്ള പദ്ധതികളുടെ നിര്‍മാണം പൂര്‍ണമായി നിലച്ചു. ഇതിനുപുറമെ, അഞ്ച് മുതല്‍ 10 വരെ മെഗാവാട്ട് ശേഷിയുള്ള പദ്ധതികളും മുടങ്ങി. സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ബൈതരണി കല്‍ക്കരിപ്പാടം നഷ്ടപ്പെട്ടത് ആയിരം മെഗാവാട്ട് വൈദ്യുതിയും ഇല്ലാതാക്കി. അതിരപ്പിള്ളി അടക്കമുള്ള വന്‍ പദ്ധതികളുടെ സാധ്യത പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ മങ്ങി. ശക്തമായ മഴയില്‍ മികച്ച നീരൊഴുക്ക് ലഭിച്ചിട്ടും കേരളം ലോഡ്ഷെഡിങ്ങിന്റെ നിഴലിലാണ്. കല്‍ക്കരിക്ഷാമവും തെലങ്കാന പ്രശ്നവും മൂലം ഒരുമാസത്തിനിടെ നിരവധി ദിവസം ലോഡ്ഷെഡിങ്ങുണ്ടായി. അന്യസംസ്ഥാനങ്ങളില്‍നിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാന്‍ ഇടനാഴി ലഭിക്കുന്നില്ല. 1996-2001 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും പിന്നീടെത്തിയ യുഡിഎഫ് സര്‍ക്കാര്‍ തകിടംമറിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 270 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു. നിരവധി പദ്ധതികള്‍ക്ക് തുടക്കമിടുകയുംചെയ്തു. എന്നാല്‍, അതെല്ലാം നിശ്ചലമായി. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നിട്ടും പുതിയ പദ്ധതികള്‍ വരാത്തത് ആസൂത്രണം പാളാന്‍ ഇടയാക്കി. ഉല്‍പ്പാദന മുരടിപ്പാണ് നില വഷളാക്കിയത്. ആവശ്യമുള്ളതിന്റെ 40 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉല്‍പ്പാദനം. ഈ രീതിയില്‍ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് ഊര്‍ജ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച തോതില്‍ കേന്ദ്രവിഹിതം ലഭിക്കുന്നതിനിടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 400 മുതല്‍ 500 മെഗാവാട്ട് വരെയായിരുന്നു കേന്ദ്രവിഹിതം. ഇപ്പോഴാകട്ടെ ശരാശരി 1100 മെഗാവാട്ട് ആണ്. ഇതില്‍ ഇടയ്ക്കിടെയുണ്ടാകുന്ന കുറവും ലോഡ്ഷെഡിങ്ങിലേക്ക് തള്ളുന്നു. -
deshabhimani.com
deshabhimani.com
Monday, November 11, 2013
വൈദ്യുതി നിരക്കുവര്‍ധന ഇനി എല്ലാ വര്‍ഷവും
എല്ലാ വര്‍ഷവും നിരക്കുവര്‍ധന ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍ "വൈദ്യുതി നിയമം 2003" പൊളിച്ചെഴുതുന്നു. വിതരണമേഖല വിഭജിച്ച് വന്‍കിടക്കാര്‍ക്കായി പുതിയ ലൈസന്‍സി രൂപീകരിക്കാനുള്ള നിര്‍ദേശം ഗാര്‍ഹിക, കാര്‍ഷിക വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തും. സംസ്ഥാന റെഗുലേറ്ററി കമീഷനുകളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള നിര്‍ദേശങ്ങളും പുതിയ നിയമത്തിന്റെ കരടിലുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി 15നകം അഭിപ്രായം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ഊര്‍ജ മന്ത്രലായം നിര്‍ദേശിച്ചിട്ടുണ്ട്. ഉദാരവല്‍ക്കണ നയങ്ങളുടെ ഭാഗമായി കൊണ്ടുവന്ന 2003ലെ നിയമം രാജ്യത്തെ വൈദ്യുതി രംഗം താറുമാറാക്കിയിരുനു. ഇതിനേക്കാള്‍ കടുത്ത നടപടികളാണ് പുതിയ നിയമത്തിലെ ശുപാര്‍ശ. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ കവരുന്ന ഒട്ടേറെ നിര്‍ദേശങ്ങളും കരടിലുണ്ട്. വൈദ്യുതിനിരക്ക് നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇനി കേന്ദ്രസര്‍ക്കാരാവും നിശ്ചയിക്കുക. ഇത് അംഗീകരിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമീഷന്‍ നിയമപരമായി ബാധ്യസ്ഥരാണ്. സംസ്ഥാന റെഗുലേറ്ററി കമീഷനെ നിരീക്ഷിക്കാന്‍ കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിന്റെ നേതൃത്വത്തില്‍ പുതിയ സംവിധാനവും കൊണ്ടുവരും. എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡ്/കമ്പനി ആവശ്യപ്പെട്ടില്ലെങ്കില്‍പോലും നിരക്കുവര്‍ധന ഉണ്ടാവും. ഇന്ധനച്ചെലവ്, പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് തുടങ്ങിയവ അതത് മാസങ്ങളില്‍ ഉപയോക്താക്കളില്‍നിന്ന് പിരിക്കണം. റെഗുലേറ്ററി കമീഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലും നിയമം കൈകടത്തുന്നു. കമീഷന്‍ അംഗങ്ങളുടെ ഒഴിവ് രണ്ടു മാസത്തില്‍ കൂടുതല്‍ നികത്താതിരുന്നാല്‍ കേന്ദ്രം നേരിട്ട് ആളെ നിയമിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന സിറ്റിങ് ജഡ്ജിയും കേന്ദ്ര റെഗുലേറ്ററി കമീഷന്‍ പ്രതിനിധിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതിയാവും കമീഷന്‍ അംഗങ്ങളെ തീരുമാനിക്കുക. വിതരണമേഖലയെ വിതരണ ലൈസന്‍സി, സപ്ലൈ ലൈസന്‍സികള്‍ എന്നിങ്ങനെ മൂന്നു വര്‍ഷത്തിനകം വിഭജിക്കണം. വൈദ്യുതി ലൈനുകളുടെ ചുമതല വിതരണ ലൈസന്‍സിക്കാണ്. വൈദ്യുതി നല്‍കല്‍, വാങ്ങല്‍ എന്നിവ പുതുതായി രൂപീകരിക്കുന്ന സപ്ലൈ ലൈസന്‍സിയുടെ കീഴിലാണ്. ഇതിനുവേണ്ടി കുത്തകകള്‍ മത്സരിക്കും. പുതിയ കണക്ഷന് ആദ്യം വിതരണ ലൈസന്‍സിക്ക് അപേക്ഷ നല്‍കണം. ലൈന്‍ വലിച്ചു കഴിഞ്ഞാല്‍ വൈദ്യുതി ലഭിക്കുന്നതിന് സപ്ലൈ ലൈസന്‍സിയെ സമീപിക്കണം. ഒന്നിലധികം സപ്ലൈ ലൈസന്‍സികള്‍ക്ക് അധികാരം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഉയര്‍ന്ന നിരക്ക് നല്‍കുന്ന വാണിജ്യ ഉപയോക്താക്കള്‍ക്കു മാത്രമായി പുതിയ ലൈസന്‍സി വരും. വന്‍കിടക്കാരില്‍നിന്ന് കൂടിയ നിരക്ക് ഈടാക്കി കുറഞ്ഞ നിരക്കില്‍ ഗാര്‍ഹിക-കാര്‍ഷിക മേഖലയ്ക്ക് വൈദ്യുതി നല്‍കുന്ന ക്രോസ് സബ്സിഡി സംവിധാനം ഇതോടെ നിലയ്ക്കും. ഇത് ഭീമമായ നിരക്കുവര്‍ധനയ്ക്കും ഇടയാക്കും.
(deshabhimani.com)
(deshabhimani.com)
Subscribe to:
Posts (Atom)

