വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Friday, June 8, 2012

വൈദ്യുതി ജീവനക്കാർ മുഖ്യമന്ത്രിക്ക് സർപ്പിച്ച നിവേദനം


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്
സംസ്ഥാന വൈദ്യുതി ബോർഡിലെ തൊഴിലാളികളുടെയും ഓഫീസർമാരുടെയും പെൻഷൻ‌കാരുടെയും സംഘടനകൾ സംയുക്തമായി സമർപ്പിക്കുന്ന നിവേദനം
സർ,
        വിഷയം: സംസ്ഥാന വൈദ്യുതി ബോർഡിനെ ധൃതിപിടിച്ച്  കമ്പനിയാക്കാനുള്ള നീക്കം തടയുക.
        സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുള്ള വൈദ്യുതി ബോർഡിന്റെ ആസ്തി ബാധ്യതകൾ പുതിയതായി രൂപീകരിക്കുന്ന കമ്പനിയിലേക്ക് പുന:നിക്ഷേപിക്കാനുള്ള നടപടികൾ ധൃതിപിടിച്ച് നടന്നുവരികയാണെന്ന് അറിയുന്നു. കമ്പനി രൂപവത്കരണവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ സ്കീമിലെ വ്യവസ്ഥകൾ സംബന്ധിച്ച് തൊഴിലാളികൾക്കും ഓഫീസർമാർക്കും പെൻഷൻ‌കാർക്കും ആശങ്കകൾ ഏറെയുണ്ട്. അതിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു.
1.   സംസ്ഥാന നിയമസഭയിൽ കമ്പനിവത്കരണം സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഓഹരി കൈമാറ്റം തടയുന്നതിനും ആവശ്യമായ നിയമനിർ‌മ്മാണം ഉറപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്യുക.
2.   കരട് ട്രാൻസ്ഫർ സ്കീമിൽ കഴിഞ്ഞ സർക്കാർ വ്യവസ്ഥ ചെയ്തിരുന്ന ത്രികക്ഷി കരാർ ഇപ്പോൾ ഒഴിവാക്കപ്പെട്ടതായി കാണുന്നു. അതുകൊണ്ട് ത്രികക്ഷി കരാർ ട്രാൻസ്ഫർ സ്കീമിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
3.   ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഗ്യാരണ്ടി നൽകുക. (പശ്ചിമബംഗാൾ, തമിഴ്നാട് സർക്കാരുകൾ ഗ്യാരണ്ടി നൽകിയിട്ടുണ്ട്.) കഴിഞ്ഞ സർക്കാർ തയ്യാറാക്കിയ ട്രാൻസ്ഫർ സ്കീമിലും സർക്കാർ ഗ്യാരണ്ടി വ്യവസ്ഥ ചെയ്തിരുന്നു.
4.   മൂന്ന് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകൾക്ക് പ്രത്യേക ബാലൻസ്ഷീറ്റ് വേണമെന്ന നിബന്ധന ഭാവിയിൽ വൈദ്യുതി മേഖലയുടെ വിഭജനത്തിനിടയാക്കും. ഈ നിബന്ധന ഒഴിവാക്കുക. വൈദ്യുതി മേഖല ഒറ്റ സ്ഥാപനമായി നിലനിർത്തുമെന്ന ഉറപ്പ് കഴിഞ്ഞ സർക്കാരും ഈ സർക്കാരും നൽകിയിരുന്നതാണ്. ആ ഉറപ്പ് പാലിക്കുക.

    മേൽ‌പ്പറഞ്ഞ വിഷയങ്ങൾ ബോർഡിലെ എല്ലാ  സംഘടനകളുമായി അങ്ങയുടെ സാന്നിധ്യത്തിൽ കൂടിയാലോചിച്ച് സമവായത്തിലെത്തുന്നതുവരെ ഇപ്പോൾ നടന്നുവരുന്ന ധൃതിപിടിച്ച കമ്പനിവത്കരണനീക്കം തടയുന്നതിന് വേണ്ട നടപടികൾ അങ്ങ് സ്വീകരിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.

1.കെ.എസ്.ഇ.ബോർഡ് വർക്കേഴ്സ് അസോസിയേഷൻ(CITU)
2.കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ(AITUC)
3.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻ(INTUC – President Sri. Thampanoor Ravi)
4.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻ(INTUC – President.Smt.Padmaja Venugopal)
5.കേരള വൈദ്യുതി മസ്ദൂർ സംഘം(BMS)
6.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് ഓർഗനൈസേഷൻ(STU)
7.കെ.എസ്.ഇ.ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ
8. കെ.എസ്.ഇ.ബോർഡ് എഞ്ചിനീയേഴ്സ് അസോസിയേഷൻ
9. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ
10.കേരള സിവിൽ ബ്രാഞ്ച് എഞ്ചിനീയേഴ്സ് അസോസിയേഷൻ
11.കെ.എസ്.ഇ.ബി പോസ്റ്റ് ഗ്രാജ്വേറ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ
12.കെ.എസ്.ഇ.ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ.
(ഇലക്ട്രിസിറ്റി ബോർഡിലെ ഐ.എൻ.റ്റി.യു.സി റാവുത്തർ വിഭാഗം ഒഴികെയുള്ള എല്ലാ സംഘടനകളും കൂടി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനം)





Saturday, May 26, 2012

വൈദ്യുതി ജീവനക്കാരുടെ ജാഥ സമാപിച്ചു













        കേരളത്തിന്റെ വെളിച്ചം കെടുത്തരുത് എന്ന മുദ്രാവാക്യമുന്നയിച്ച് കെഎസ്ഇബിഡബ്ല്യുഎയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാഹനജാഥ സമാപിച്ചു. ശനിയാഴ്ച രാവിലെ ചവറയില്‍നിന്ന് ആരംഭിച്ച ജാഥ സിപിഐ എം ഏരിയസെക്രട്ടറി ടി മനോഹരന്‍ ഉദ്ഘാടനംചെയ്തു. ജാഥ കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് എന്നിവിടങ്ങളിലെ സ്വീകരണശേഷം ഓച്ചിറയില്‍ സമാപിച്ചു. സമാപനസമ്മേളനത്തില്‍ സിപിഐ എം ഓച്ചിറ ലോക്കല്‍കമ്മിറ്റി സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാനസെക്രട്ടറി അഡ്വ. വി വി ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ശൂരനാട് ഏരിയസെക്രട്ടറി എം ശിവശങ്കരപ്പിള്ള അധ്യക്ഷനായി. (ദേശാഭിമാനി)

Saturday, May 19, 2012

കേരളത്തിന്റെ വെളിച്ചം കെടുത്തരുത്....




വൈദ്യുതിജീവനക്കാരുടെ പ്രചരണപരിപാടി ഉത്ഘാടനം ചെയ്തു.


                               സ.മേഴ്സിക്കുട്ടിയമ്മ പ്രചരണപരിപാടി ഉത്ഘാടനം ചെയ്യുന്നു.
                                                    ജാഥാ ക്യാപ്റ്റന് പതാക കൈമാറുന്നു
                                 ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകുന്നു
      ‘അനാവശ്യ ലോഡ് ഷെഡ്ഡിംഗ് പിൻ‌വലിക്കുക, വൈദ്യുത പദ്ധതികൾ ഉടൻ ആരംഭിക്കുക,  പ്രസരണ ശൃംഘല ശക്തിപ്പെടുത്തുക, വിതരണ മേഖല തകർക്കാതിരിക്കുക’ എന്നീ  ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന “കേരളത്തിന്റെ വെളിച്ചം കെടുത്തരുത്”  എന്ന ജില്ലാതല പ്രചരണ പരിപാടി കൊട്ടാരക്കരയിൽ സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ.മേഴ്സിക്കുട്ടിയമ്മ ഉത്ഘാടനം ചെയ്തു.  സഖാക്കൾ അനിൽ, സദാശിവൻ, ജാഥാ ക്യാപ്റ്റൻ അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. 

Wednesday, May 16, 2012

കേരളത്തിന്റെ വെളിച്ചം കെടുത്തരുത് - ജനകീയ കൂട്ടായ്മ

        ജില്ലാ വാഹനപ്രചരണ ജാഥ - 2012 മെയ് 19-26                                                                                                          കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. ലോഡ് ഷെഡ്ഡിംഗ്, പവർകട്ട്, വൈദ്യുതി ചാർജ്ജ് വർദ്ധനവ് എന്നിവ കേരളീയർ നേരിടേണ്ടി വരുന്ന സ്ഥിതിയിൽ വൈദ്യുതിമേഖല എത്തി നിൽക്കുന്നു. ഉത്പാദന, പ്രസരണ, വിതരണ ശൃംഖലകൾ ശാക്തീകരിക്കുന്ന നടപടികളിൽ നിന്നും ഗവണ്മെന്റും വൈദ്യുതി ബോർഡും പിൻ‌വലിയുന്നു. അംഗവൈകല്യുമുള്ളവർ, ജവാന്മാർ, പിന്നാക്ക വിഭാഗക്കാർ, വിധവകൾ തുടങ്ങിയവർക്ക് സൌജന്യമായി ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതികണക്ഷനുകൾ വൈദ്യുതി ബോർഡ് നിർത്തലാക്കികഴിഞ്ഞു. കാർഷിക വ്യാവസായിക മേഖലയുടെ വികസനത്തിന് അത്യാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള നടപടികൾ മന്ദീഭവിച്ചു. ചുരുക്കത്തിൽ വൈദ്യുതി വരേണ്യ വർഗ്ഗത്തിന്റേത് മാത്രമാകുന്ന അവസ്ഥ വിദൂരമല്ല.                                                                                                                                                                                       2006-2011  കാലയളവിൽ വൈദ്യുതി മേഖലയിൽ എൽ.ഡി.എഫ് ഗവണ്മെന്റ് നടപ്പിലാക്കിയ നേട്ടങ്ങൾ തകർക്കപ്പെടുകയാണ്. കേരളത്തിലെ 85 നിയമസഭാ മണ്ഡലങ്ങൾ സമ്പൂർണ്ണമായി  വൈദ്യുതീകരിക്കുവാൻ എൽ.ഡി.എഫ് ഗവണ്മെന്റിന് കഴിഞ്ഞു. 22.7 ലക്ഷം പുതിയ കണക്ഷനുകൾ നൽകി. പവർകട്ടും ലോഡ്ഷെഡ്ഡിംഗും ഇല്ലാത്ത കേരളം ശക്തമായ ഊർജ്ജ ആസൂത്രണത്തിന്റെ ഫലമായിരുന്നു. വോൾട്ടേജ് ക്ഷാമം പരിഹരിക്കുവാൻ സബ് സ്റ്റേഷനുകളും  ട്രാൻസ്ഫോർമറുകളൂം ആവശ്യാനുസരണം സ്ഥാപിച്ചു. ഉത്പാദന, പ്രസരണ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനാവശ്യമായ ജീവനക്കാരെ നിയമിച്ചു. എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലത്തിനുള്ളിൽ വൈദ്യുതിമേഖല തലകീഴായി മറിഞ്ഞു. ആസൂത്രണത്തിലെ പിഴവ് മൂലം ലോഡ്ഷെഡ്ഡിംഗ് ഇപ്പോഴും തുടരുന്നു. കേരളത്തിന്റെ വെളിച്ചം കെടാതിരിക്കാൻ ശക്തമായ പ്രചരണങ്ങളും പ്രക്ഷോഭങ്ങളും ആവശ്യമാണ്. ഊർജ്ജ പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ പൊതുജനങ്ങളെ അറിയിക്കുവാനായി KSEBWA(CITU) വിന്റെ നേതൃത്വത്തിൽ മേയ് 19 മുതൽ 26 വരെ കൊല്ലം ജില്ലയിൽ വാഹന പ്രചരണജാഥ സംഘടിപ്പിച്ചിരിക്കുകയാണ്. മേയ് 19-ആം തീയതി കൊട്ടാരക്കരയിൽ ആരംഭിക്കുന്ന ജാഥ മേയ് 26ന് ഓച്ചിറയിൽ സമാപിക്കും. ജാഥാ ഉത്ഘാടന ചടങ്ങുകളിലും സ്വീകരണ യോഗങ്ങളിലും എല്ലാ വൈദ്യുതി ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.                                                  കൺ‌വീനർ, ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി KSEBWA(CITU)                                         ജാഥാ പ്രോഗ്രാം: 26-06-2012  ചവറ-9 am, കരുനാഗപ്പള്ളി ഠൌൺ - 10 am, മൈനാഗപ്പള്ളി-11am,  ശാസ്താംകോട്ട-3 pm, മണപ്പള്ളി-4 pm, ഓച്ചിറ(സമാപനം)-5 pm.

ആദരാഞ്ജലികൾ


പ്രിയസഖാവ് ഷാനവാസിന് ആദരാഞ്ജലികൾ
               

Sunday, April 8, 2012

സംസ്ഥാന ക്ലബ്ബ് ഫുട്ബോള്‍: കെ.എസ്.ഇ.ബി റണ്ണേഴ്സ് അപ്

     കെ.എസ്.ഇ.ബിയുടെ കെ.രാകേഷ് ടോപ് സ്കോറര്‍                                                                                 പാലക്കാട്: സംസ്ഥാന ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം എറണാകുളം ഗോള്‍ഡന്‍ ത്രഡ്‌സിന്. ആവേശകരമായ ഫൈനല്‍പോരാട്ടത്തില്‍ കെ.എസ്.ഇ.ബി. തിരുവനന്തപുരത്തെ സഡന്‍ ഡത്തില്‍ തോല്‍പ്പിച്ചാണ് ഗോള്‍ഡന്‍ ത്രഡ്‌സ് കിരീടം ചൂടിയത്.നിശ്ചിതസമയത്ത് ഗോള്‍രഹിത സമനിലയിലായതോടെ കളി ടൈബ്രേക്കറിലേക്ക് നീണ്ടു. പക്ഷേ, ഷൂട്ടൗട്ടിലും വിജയികളെ കണ്ടെത്താനായില്ല. ഇരുടീമും തുല്യ ഗോളടിച്ചപ്പോള്‍ (5-5) കളി സഡന്‍ ഡത്തിലേക്ക് നീണ്ടു.


സഡന്‍ ഡത്തില്‍ ഗോള്‍ഡന്‍ ത്രഡ്‌സ് ഏഴുതവണ ലക്ഷ്യം കണ്ടു. എന്നാല്‍, കെ.എസ്.ഇ.ബി.യുടെ ഒരു ഷോട്ട് പുറത്തേക്കുപോയതോടെ 12-11ന് ഗോള്‍ഡന്‍ ത്രഡ്‌സ് വിജയിക്കയായിരുന്നു.അത്യന്തം ആവേശംനിറഞ്ഞതായിരുന്നു ഫൈനല്‍ പോരാട്ടം. ആദ്യപകുതിയില്‍ കെ.എസ്.ഇ.ബി.യും രണ്ടാംപകുതിയില്‍ ഗോള്‍ഡന്‍ ത്രഡ്‌സും പൊരുതിക്കളിച്ചെങ്കിലും ഗോളുകള്‍ വീണില്ല.


ഗോള്‍ഡന്‍ ത്രഡ്‌സിന്റെ കളിയില്‍ ആഫ്രിക്കന്‍ താരങ്ങളായ ഉസോമയും ചീമേഴ്‌സിയും പ്രിന്‍സ് മണ്ടെയുമായിരുന്നു തിളങ്ങിയത്. കൃത്യതയാര്‍ന്ന പാസുകളിലൂടെ കെ.എസ്.ഇ.ബി.യുടെ ഗോള്‍മുഖത്ത് അപകടംസൃഷ്ടിച്ച ആഫ്രിക്കന്‍ താരങ്ങള്‍ കാണികളുടെ കൈയടിയും നേടി. കെ.എസ്.ഇ.ബി.ക്കുവേണ്ടി കെ.രാഗേഷും ബിനീഷും ആണ് തിളങ്ങിയത്.ടൂര്‍ണമെന്റില്‍ എട്ടുഗോള്‍ നേടിയ കെ.എസ്.ഇ.ബി.യുടെ കെ.രാകേഷാണ് ടോപ് സ്‌കോറര്‍. മലപ്പുറം ബാസ്‌കോ ഒതുക്കങ്ങലിന്റെ നസീബ് മികച്ച ഗോള്‍കീപ്പര്‍. എസ്.ബി.ടി.യുടെ ഉസ്മാനാണ് ടൂര്‍ണമെന്റിലെ താരം. മന്ത്രി കെ.ബാബു ട്രോഫികള്‍ സമ്മാനിച്ചു. (മാതൃഭൂമി)