യാതൊരു മാനദണ്ഠങ്ങളും പാലിക്കാതെ കെ.എസ്.ഇ.ബി ജീവനക്കാരെ സ്ഥലം മാറ്റിയ കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നടപടിക്കെതിരെ കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധ സമരം നടന്നു. അന്യായ സ്ഥലം മാറ്റ ഉത്തരവിനെതിരെ പ്രതിഷേധിച്ച വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കളെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഏതാണ്ട് മുഴുവന്‍ ജീവനക്കാരും പങ്കെടുത്ത പ്രതിഷേധ സമരമാണ് കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസില്‍ നടന്നത്. കൊല്ലം ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വൈദ്യുതി ജീവനക്കാരും പങ്കെടുത്ത പ്രതിഷേധ സമരം രാഷ്ട്രീയ നിറം നോക്കി നടത്തുന്ന അന്യായ സ്ഥലം മാറ്റം അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സഖാവ് ജെ.മേഴ്സിക്കുട്ടിയമ്മ സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.തുളസീധരന്‍, കെ.വി.രാജേന്ദ്രന്‍, വി.എസ്.അജിത് കുമാര്‍, സുരേഷ് കുമാര്‍, എന്‍.ആര്‍.അനി, ബി.ജയശ്രീ, സി.അജയകുമാര്‍, ജയപ്രകാശ് മേനോന്‍, മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. പവര്‍ ഹൌസ് പരിസരത്ത് തിങ്ങിനിറഞ്ഞ തൊഴിലാളികള്‍ സമരത്തിന് തൊഴിലാളികള്‍ക്കിടയിലുള്ള പിന്തുണ വ്യക്തമാക്കുന്നതായിരുന്നു. എന്‍.ജി.ഒ.യൂണിയനും മറ്റ് തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ അറിയിച്ച് സത്യഗ്രഹ സ്ഥലത്തെത്തി. അന്യായ ഉത്തരവ് പിന്‍വലിക്കും വരെ സമരം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.റ്റി.യു) കരുനാഗപ്പള്ളി ഡിവിഷന് കമ്മിറ്റി
വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക
Saturday, July 23, 2011
അന്യായ സ്ഥലം മാറ്റം : സത്യാഗ്രഹസമരം നടത്തി
യാതൊരു മാനദണ്ഠങ്ങളും പാലിക്കാതെ കെ.എസ്.ഇ.ബി ജീവനക്കാരെ സ്ഥലം മാറ്റിയ കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നടപടിക്കെതിരെ കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധ സമരം നടന്നു. അന്യായ സ്ഥലം മാറ്റ ഉത്തരവിനെതിരെ പ്രതിഷേധിച്ച വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കളെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഏതാണ്ട് മുഴുവന്‍ ജീവനക്കാരും പങ്കെടുത്ത പ്രതിഷേധ സമരമാണ് കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസില്‍ നടന്നത്. കൊല്ലം ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വൈദ്യുതി ജീവനക്കാരും പങ്കെടുത്ത പ്രതിഷേധ സമരം രാഷ്ട്രീയ നിറം നോക്കി നടത്തുന്ന അന്യായ സ്ഥലം മാറ്റം അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സഖാവ് ജെ.മേഴ്സിക്കുട്ടിയമ്മ സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.തുളസീധരന്‍, കെ.വി.രാജേന്ദ്രന്‍, വി.എസ്.അജിത് കുമാര്‍, സുരേഷ് കുമാര്‍, എന്‍.ആര്‍.അനി, ബി.ജയശ്രീ, സി.അജയകുമാര്‍, ജയപ്രകാശ് മേനോന്‍, മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. പവര്‍ ഹൌസ് പരിസരത്ത് തിങ്ങിനിറഞ്ഞ തൊഴിലാളികള്‍ സമരത്തിന് തൊഴിലാളികള്‍ക്കിടയിലുള്ള പിന്തുണ വ്യക്തമാക്കുന്നതായിരുന്നു. എന്‍.ജി.ഒ.യൂണിയനും മറ്റ് തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ അറിയിച്ച് സത്യഗ്രഹ സ്ഥലത്തെത്തി. അന്യായ ഉത്തരവ് പിന്‍വലിക്കും വരെ സമരം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
Subscribe to:
Post Comments (Atom)

No comments:
Post a Comment