രാജ്യത്തെ 255 പട്ടണങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യ ഫ്രാഞ്ചൈസിയെ ഏല്‍പ്പിക്കാന്‍ ശുപാര്‍ശ. കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോട്ടയം, ആലപ്പുഴ, അരൂര്‍, കണ്ണൂര്‍ എന്നീ പട്ടണങ്ങളും ഇതില്‍പ്പെടും. വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി പഠിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച വി കെ ഷുംഗ്ലു കമ്മിറ്റി ഇത്തരം നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിച്ചു. കമ്പനിവല്‍ക്കരണത്തിനു പിന്നാലെ വൈദ്യുതി വിതരണം സ്വകാര്യമേഖലയുടെ പിടിയിലാകുമെന്ന് ഇതോടെ ഉറപ്പായി. വൈദ്യുതിബോര്‍ഡിന്റെ കമ്പനിവല്‍ക്കരണം നടപ്പാക്കിയ പ്രദേശങ്ങളിലെല്ലാം നഷ്ടം വര്‍ധിച്ചെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതുപരിഹരിക്കാന്‍ സമിതി കണ്ടെത്തിയ മാര്‍ഗങ്ങളില്‍ പ്രധാനമാണ് ഫ്രാഞ്ചൈസി സമ്പ്രദായം. ബോര്‍ഡിന്റെ ട്രാന്‍സ്ഫോര്‍മറും ലൈനും ഉപയോഗിച്ച് നിശ്ചിതകാലയളവില്‍ വൈദ്യുതി വിതരണംചെയ്യാന്‍ മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയാണ് തുടക്കത്തില്‍ ഫ്രാഞ്ചൈസിയെ കണ്ടെത്തുക. കാലാവധിക്കു ശേഷം ഇവരെ അതത് പ്രദേശത്തെ സ്ഥിരം ലൈസന്‍സിയാക്കുമെന്ന് വ്യവസ്ഥ ചെയ്യണമെന്നും സമിതി നിര്‍ദേശിക്കുന്നു. ട്രാന്‍സ്ഫോര്‍മര്‍, ലൈന്‍ തുടങ്ങിയ ബോര്‍ഡിന്റെ സ്വത്തും ഇവരുടെ കൈയിലാകും. ഇന്ത്യയിലെ ഊര്‍ജ വിതരണത്തിന്റെ 40 ശതമാനവും കൈകാര്യം ചെയ്യുന്നുവെന്ന് കണക്കാക്കുന്ന 255 പട്ടണങ്ങള്‍ ഫ്രാഞ്ചൈസിക്ക് കൈമാറണമെന്നാണ് ശുപാര്‍ശ. വൈദ്യുതി ബോര്‍ഡിനെ വിഭജിച്ച് കമ്പനിയാക്കിയ സംസ്ഥാനങ്ങളില്‍ പലയിടത്തും വൈദ്യുതി വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടുണ്ട്. വിപ്രോ, ടോറന്റ് തുടങ്ങി അഞ്ചോളം സ്വകാര്യ കമ്പനികളാണ് രാജ്യത്ത് വൈദ്യുതി വിതരണരംഗത്ത് പ്രവര്‍ത്തിക്കുത്. മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വി കെ ഷുംഗ്ലുവിന്റെ നേതൃത്വത്തിലുള്ള സമിതി 15 സംസ്ഥാനങ്ങളിലെ വൈദ്യുതിനില പഠിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വൈദ്യുതി ബോര്‍ഡുകളുടെ വിഭജനം പ്രതീക്ഷിച്ചതുപോലെ ഫലപ്രദമായില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. കേരളത്തില്‍ വൈദ്യുതി ബോര്‍ഡിനെ കമ്പനിവല്‍ക്കരിക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നതിനിടെയാണ് ഷുംഗ്ലു കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കേരളത്തിലെ വൈദ്യുതി മേഖല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പട്ടണങ്ങളിലെ വിതരണാവകാശം സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളലാഭമാകും നല്‍കുക.
(Desabhimani)
.jpg)
No comments:
Post a Comment