ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ 24 മണിക്കൂറും വാഹനം ലഭ്യമാക്കുക, ആവശ്യമായ ജീവനക്കാരെ നിയമിക്കുക, ലൈൻ മെയിന്റനൻസിന് ആവശ്യമായ മെറ്റീരിയത്സ് ലഭ്യമാക്കുക, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകുക, മഴക്കാലത്തിന് മുൻപ് ലൈൻ മെയിന്റനൻസ് പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)ന്റെ നേതൃത്വത്തിൽ കൊല്ലം ഇലക്ട്രിക്കൽ സർക്കിളിനു മുന്നിൽ നടത്തിയ ധർണ്ണയിൽ ജീവനക്കാരിൽ ഭൂരിഭാഗം പേരും പങ്കെടുത്തു. ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി.സ.കെ.തുളസീധരൻ ഉത്ഘാടനം ചെയ്തു. സഖാക്കൾ സദാശിവൻ, ജയശ്രീ, അജയകുമാർ, എൻ.ആർ.അനി, മോഹനൻ എന്നിവർ സംസാരിച്ചു.


No comments:
Post a Comment