12.06.2012ന്
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം പവർഹൌസ് കോമ്പൌണ്ടിൽ
തൊഴിലാളി
സുഹൃത്തുക്കളേ,
അന്തരീക്ഷത്തിൽ കാറും കോളും
നിറച്ചുകൊണ്ട് ഇടവപ്പാതി എത്തിക്കഴിഞ്ഞു. വലിയ മഴയ്ക്കും കാറ്റിനും
സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇലക്ട്രിസിറ്റി മേഖലയിലെ തൊഴിലാളികളുടെ
മനസ്സിൽ ഭീതി നിറച്ചുകൊണ്ടാണ് ഇത്തരം റിപ്പോർട്ടുകൾ വരുന്നത്. കാരണം പെരുമഴയത്തും
പൊരിവെയിലത്തും ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കാൻ ഉത്തരവാദിത്തത്തോടു കൂടി
പ്രവർത്തിക്കുന്നവരാണ് ഈ മേഖലയിലെ തൊഴിലാളികൾ. ഇതിനാവശ്യമായ പശ്ചാത്തല സംവിധാനം
വൈദ്യുതിബോർഡിൽ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടവയാണ് 24 മണിക്കൂറും
വാഹനസൌകര്യം, മഴക്കാലത്തിന് മുന്നോടിയായുള്ള മെയിന്റനൻസ് പണികൾ, ആവശ്യമായ സുരക്ഷാ
ഉപകരണങ്ങൾ ലഭ്യമാക്കൽ, ഗുണനിലവാരമുള്ള സാധന സാമഗ്രികൾ ലഭ്യമാക്കൽ എന്നിവ.
ഇവയെല്ലാം ലഭ്യമാക്കേണ്ടത് ഇലക്ട്രിസിറ്റി ബോർഡിന്റെയും ബന്ധപ്പെട്ട ഇലക്ട്രിക്കൽ
സർക്കിളിലെ ഉദ്യോഗസ്ഥരുടെയും ചുമതലയാണ്. എന്നാൽ ഇന്ന് വ്യത്യസ്തമായ
സ്ഥിതിയാണുള്ളത്. കൊല്ലം ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിലുള്ള നിരവധി ആഫീസുകളിൽ 24
മണിക്കൂറും വാഹനം ലഭ്യമല്ലാതായിട്ട് ദിവസങ്ങളായി. ജീവനക്കാർ ആവർത്തിച്ച്
ആവശ്യപ്പെട്ടിട്ടും ഇവ പരിഹരിക്കപ്പെട്ടു കാണുന്നില്ല. തീരദേശമേഖലകൾ കൂടുതലുള്ള
സെക്ഷനാഫീസുകളിൽ പോലും വാഹനം ലഭ്യമല്ല. ഈ സാഹചര്യത്തിൽ മൺസൂൺ കാലത്ത്
ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് മനസ്സിലാക്കുന്നു. ആയതിനാൽ മൺസൂൺ
തുടങ്ങുന്നതിന് മുമ്പായി വാഹനസൌകര്യം ലഭ്യമാക്കണമെന്നും മെയിന്റനൻസ് പണികൾ
പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.ഇ.ബി വർക്കേഴ്സ്
അസോസിയേഷൻ(സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ആഫീസിനു മുന്നിൽ
ജൂൺ പന്ത്രണ്ടാം തീയതി രാവിലെ 10 മണിക്ക് വൈദ്യുതി തൊഴിലാളികളുടെ കൂട്ടധർണ്ണ
നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത കൂട്ടധർണ്ണയിൽ മുഴുവൻ തൊഴിലാളികളും
പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
കൺവീനർ
K.S.E.B.W.A
ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി, കൊല്ലം.

This comment has been removed by the author.
ReplyDelete