

വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ സംഘടനകളുമായി സ്ഥലംമാറ്റം സംബന്ധിച്ച് നടത്തിയ ചർച്ചകളിലെടുത്ത തീരുമാനങ്ങൾ പാലിക്കാതെ സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനെതിരെ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു), കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാതെയും ആവശ്യത്തിലധികം പേരെ ഉൾപ്പെടുത്തിയും സ്ഥലംമാറ്റത്തിൽ നിന്നും സംരക്ഷണത്തിനർഹതയുള്ളവരെ ഉൾപ്പെടുത്തിയും സ്ഥലംമാറ്റ ഉത്തർവുകൾ പുറത്തിറക്കുന്നത് അഴിമതി നടത്താനാണെന്നും ഐ.എൻ.ടി.യു.സിയിൽ അംഗത്വം എടുപ്പിക്കാനാണെന്നും യോഗം ആരോപിച്ചു. സഖാക്കൾ ബാബുരാജൻ, രാധാകൃഷ്ണൻ, അൻസർബാബു, ദിലീബ്, രാജീവൻ എന്നിവർ പ്രസംഗിച്ചു.



No comments:
Post a Comment