വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Monday, December 10, 2012

ഝാർഖണ്ഠ് മുഖ്യമന്ത്രിക്ക് നൽകിയ കത്ത്



വൈദ്യുതി വിതരണം സ്വകാര്യ ഫ്രാഞ്ചൈസികളെ ഏൽ‌പ്പിക്കുന്നതിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇലക്ട്രിസിറ്റി ഫെഡറേഷൻ ഓഫ് ഇൻഡ്യ ഝാർഖണ്ഠ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പ്

വൈദ്യുതി വിതരണം ഫ്രാഞ്ചൈസികളെ ഏല്പിച്ചതിൽ പ്രതിഷേധം


      ഝാർഖണ്ഠ് സംസ്ഥാനത്തിലെ റാഞ്ചി, ജംഷഡ്പൂർ എന്നീ വ്യാവസായിക നഗരങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവിതരണ കമ്പനികളെ ഏൽ‌പ്പിച്ചതിൽ പ്രതിഷേധിച്ച് ഇലക്ട്രിസിറ്റി  എം‌പ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് അൻസർബാബു, ജയശ്രീ, ഹരിലാൽ, കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് എസ്. ബാബുരാജൻ എന്നിവർ സംസാരിച്ചു.

Monday, November 5, 2012

ആദരാഞ്ജലികൾ

ശ്രീകുമാർ, സബ് എൻ‌ജിനീയർ, ഇലക്ട്രിക്കൽ സെക്ഷൻ, ശൂരനാട് വടക്ക്

Wednesday, October 17, 2012

കെഎസ്ഇബിയെ തകര്ക്കാിന്‍ ഗൂഢശ്രമം: കോടിയേരി




      
      സംസ്ഥാനത്തെ വൈദ്യുതിമേഖലയെ കോര്‍പറേറ്റുകളുടെ കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ ഗൂഢശ്രമം നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡിനെ തകര്‍ക്കുന്നത് ഇതിന്റെ ഭാഗമാണ്. വൈദ്യുതി ഉല്‍പ്പാദനമേഖലയെ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) തൊഴിലാളികള്‍ നടത്തിയ വൈദ്യുതി ബോര്‍ഡ് ആസ്ഥാനം വളയല്‍ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി. കെഎസ്ഇബിയെ സ്വകാര്യവല്‍ക്കരിക്കുകയെന്ന സര്‍ക്കാര്‍ നിലപാടാണ് ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഉല്‍പ്പാദനരംഗം സ്തംഭിച്ചു. വിതരണരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകുന്നില്ല. വൈദ്യുതി രംഗം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം താറുമാറാക്കുകയാണ്. ഉല്‍പ്പാദന രംഗത്ത് പുതിയ പദ്ധതികളില്ല. അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിക്കുമ്പോള്‍ അനങ്ങാതിരിക്കുകയാണ് സര്‍ക്കാര്‍. കൂടംകുളം പദ്ധതി കമീഷന്‍ചെയ്യുമ്പോള്‍ 266 മെഗാവാട്ട് നമുക്ക് അവകാശപ്പെട്ടതാണെന്നു പറയാന്‍ ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും തയ്യാറാകുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോഴെല്ലാം വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 1991ലെ യുഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡ് സ്വകാര്യവല്‍ക്കരണത്തിന് ധാരണാപത്രംവരെ ഒപ്പിട്ടതാണ്. സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഏറ്റവും രൂക്ഷമായ കാലഘട്ടമായിരുന്നു അത്. പവര്‍കട്ടും ലോഡ്ഷെഡിങ്ങും അന്ന് വ്യാപകമായി. പിന്നീട്, 1996ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴാണ് കെഎസ്ഇബിയെ പൊതുമേഖലയില്‍ നിലനിര്‍ത്തി വ്യക്തമായ നയപരിപാടികള്‍ ആവിഷ്കരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിച്ചത്. ലോഡ്ഷെഡിങ് ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി ഉല്‍പ്പാദനം നടത്താന്‍ ഭാവനാപൂര്‍ണമായ നടപടികള്‍ സ്വീകരിച്ചില്ല. 22 മെഗാവാട്ട് മാത്രമാണ് ആ സര്‍ക്കാര്‍ ഉല്‍പ്പാദിപ്പിച്ചത്. അതേസമയം, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. പ്രസരണ നഷ്ടം 26 ശതമാനത്തില്‍നിന്ന് 16 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞതായിരുന്നു മറ്റൊരു നേട്ടമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Saturday, October 13, 2012

വൈദ്യുതി തൊഴിലാളികളുടെ അതിജീവനത്തിനായുള്ള പോരാട്ടം



2012 ഒക്ടോബർ 16ന് വൈദ്യുതി തൊഴിലാളികൾ ബോർഡ് ആസ്ഥാനം വളയുന്നു
       കേരളത്തിൽ കഴിഞ്ഞ എൽ.ഡി.ഏഫ് സർക്കാർ വൈദ്യുതി ഉത്പാദന, പ്രസരണ, വിതരണ മേഖലകളിൽ ദിശാബോധത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ ഒറ്റ സ്ഥാപനമായി നിലനിർത്തി രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റി. രാജ്യത്തെ മറ്റ് വൈദ്യുതി ബോർഡുകളെ വിഭജിച്ച് സ്വകാര്യവത്കരിക്കുമ്പോഴാ‍ണ് ഇത്തരത്തിലൊരു അതിജീവന പോരാട്ടം എൽ.ഡി.എഫ് ഭരണത്തിൽ സംസ്ഥാനത്ത് നടത്തിയത്.
            2000-ൽ വൈദ്യുതിബിൽ കൊണ്ടുവന്നപ്പോൾ രാജ്യത്തെ വൈദ്യുതി ബോർഡുകൾക്ക് 40000 കോടി രൂപ നഷ്ടമുണ്ടെന്നും ഇത് നികത്താൻ സർക്കാരിന് പണമില്ലെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ 2012ൽ ഈ നഷ്ടം 2 ലക്ഷം കോടി ആയി എന്നും ഈ നഷ്ടം നികത്തുന്നതിന് ബാധ്യതയുടെ പകുതി സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണമെന്നുമാണ്  കേന്ദ്ര സർക്കാർ ഇപ്പോൾ പറയുന്നത്. സ്വകാര്യ മുതലാളിമാർക്ക് പണം കൊടുക്കാനുള്ള വ്യഗ്രതയിൽ രാജ്യത്തിന്റെ അട്സ്ഥാന പശ്ചാത്തല മേഖലയായ വൈദ്യുതി മേഖലയിൽ കൂടുതൽ സ്വകാര്യവത്കരണമാണ് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നത്. ഒരു വർഷത്തിനകം എല്ലാ സംസ്ഥാനങ്ങളും വിതരണ മേഖലയിൽ ഫ്രാഞ്ചൈസി സമ്പ്രദായം കൊണ്ടുവരാനുള്ള ‘നിയമം കൊണ്ടുവരുമെന്നും’ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പശ്ചാത്തലമൊരുക്കുന്ന നടപടികളാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്.
ഉത്പാദന മേഖല
1991ൽ യു.ഡി.എഫ് സർക്കാർ വൈദ്യുതി ഉത്പാദന മേഖല സ്വകാര്യവത്കരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പ് വച്ചിരുന്നു. 4500 കോടിയുടെ പദ്ധതികൾക്കായി തീരുമാനങ്ങൾ എടുത്തെങ്കിലും ഒരു പദ്ധതിയും നടപ്പിലാക്കാനായില്ല. പവർകട്ടും ലോഡ്ഷെഡിംഗും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. 1996ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ സ്ഥാപിത ശേഷിയിൽ 1087 MW വർധനവ് ഉണ്ടാക്കി ചരിത്രം സൃഷ്ടിച്ചു. ലോഡ്ഷെഡിംഗും പവർകട്ടും പഴങ്കഥയാക്കി. തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ ഉത്പാദന മേഖല വീണ്ടും അവഗണിച്ചു. കേവലം 22 MW മാത്രമാണ് കൂട്ടിച്ചേർത്തത്. 2006ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ 200 MW സ്ഥാപിതശേഷി കൂട്ടിച്ചേർത്തു. എന്നാൽ ഒരു മെഗാവാട്ട് പോലും കൂട്ടിച്ചേർക്കാനുള്ള പദ്ധതികൾ നിലവിലുള്ള യു.ഡി.എഫ് സർക്കാരിന്റെ പരിഗണനയിലില്ല. കൂടാതെ കർണാടകയിലെയും അരുണാചൽ പ്രദേശിലെയും വൻ‌കിട ജലവൈദ്യുത പദ്ധതികൾക്ക് അനുമതി നൽകുന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയം കേരളത്തിലെ ജലവൈദ്യുത പദ്ധതികളോട് പുറംതിരിഞ്ഞ നയമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണി തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പോലും യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നില്ല.
പ്രസരണ മേഖല അവഗണിക്കുന്നു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രസരണമേഖലയിൽ 4130 കോടി രൂപാ ചെലവിട്ടുകൊണ്ട് വിവിധ പദ്ധതികൾ നടപ്പിലാക്കി. ഇതിന്റെ ഫലമായി പ്രസരണ നഷ്ടം 26% ൽ നിന്നും 16% ആയി കുറയ്ക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വൈദ്യുതി തടസ്സമില്ലാതെ സംസ്ഥാനത്താകെ കിട്ടത്തക്കവിധത്തിൽ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.
എന്നാൽ ഇപ്പോൾ ഈ മേഖലയിൽ  കാര്യമായ യാതൊരു പ്രവർത്തനങ്ങളും നടക്കുന്നില്ല. നിർദ്ദിഷ്ട പവർ ഹൈവേ പണിയാൻ ശ്രമം നടത്തുന്നില്ല. കൂടംകുളം പോലെ സംസ്ഥാനത്തിനു പുറത്തുള്ള സ്ഥലങ്ങളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതി എത്തിക്കാൻ ആവശ്യമായ പ്രസരണ ലൈനുകളുടെ നിർമ്മാണവും തടസ്സപ്പെട്ടിരിക്കുകയാണ്.
വിതരണരംഗം താറുമാറാക്കുന്നു
            വർഷങ്ങളായി നടത്തിയ പഠനങ്ങളുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ സെക്ഷനാഫീസുകളിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഇപ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. മൂന്ന് ടീമുകളായി ഉള്ള ജോലി സമ്പ്രദായം സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തകർക്കാൻ ശ്രമിക്കുന്നു. റവന്യൂ മേഖലയിൽ പൂർണമായി കാര്യക്ഷമത വർദ്ധിച്ചുവെന്ന് സമ്മതിക്കുമ്പോൾ തന്നെ കൃത്യമായി മെയിന്റനൻസ് നടത്താതെ ഉപഭോക്താക്കളെയും ജീവനക്കാരെയും രണ്ട് തട്ടിലാക്കുന്ന നയം നടപ്പിലാക്കുകയാണ്.
            സെക്ഷനാഫീസുകളിൽ വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ 24 മണിക്കൂറും വാഹനസൌകര്യം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയിരുന്നത് ഇപ്പോൾ പിൻ‌വലിച്ചിരിക്കുകയാണ്. ഫ്യൂസ് വയർ ഉൾപ്പെടെ യാതൊരുവിധ സാമഗ്രികളും വാങ്ങി നൽകുന്നില്ല. കമ്പ്യൂട്ടറുകളും പ്രിന്ററുകളും തകരാറിലാകുന്നതും സ്റ്റേഷനറി ഇല്ലാത്തതും ബില്ലിംഗ് മേഖലയെ താറുമാറാക്കുന്നു.
അത്യാവശ്യമായ തസ്തിക പോലും അനുവദിക്കുന്നില്ല, നിയമനവും പ്രൊമോഷനും നടത്തുന്നില്ല.
            സെക്ഷൻ ഓഫീസുകളിലും മറ്റും ആയിരക്കണക്കിന്  തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. മസ്ദൂർമാരെ നിയമിക്കാൻ കോടതി ഉത്തരവ് നൽകിയെങ്കിലും പി.എസ്.സിയിൽ നിന്നും നിയമന ഉത്തരവ് അയപ്പിക്കാതെ തടഞ്ഞ് വച്ചിരിക്കുന്നു.  മസ്ദൂർ മുതൽ സബ് എഞ്ചിനീയർ വരെ പുതിയതായി ആളുകളെ നിയമിക്കാൻ ഒഴിവുകൾ നിലവിലുണ്ട്. എന്നിട്ടും നിയമിക്കാൻ മുതിരുന്നില്ല.
            മോഡൽ സെക്ഷൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൂന്നാം ഘട്ടത്തിലെ 435 സെക്ഷൻ ഓഫീസുകളിലെ 10 കിലോമീറ്റർ പരിധിക്ക് പുറത്തുള്ള ലൈന്മാന്മാരുടെ 749 തസ്തിക സംബന്ധിച്ച് ചർച്ച നടത്തി തീരുമാനമായി ഒന്നര വർഷം ആയെങ്കിലും തസ്തിക അനുവദിക്കുന്നില്ല. തസ്തികകൾ വെട്ടിക്കുറക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന നയമാണ് യു.ഡി.എഫ് സർക്കാർ തുടരുന്നത്. എല്ലാ തസ്തികകളിലും പ്രൊമോഷൻ നടത്തുമെന്ന് പ്രചരണം നടത്തി ഭരണകക്ഷി യൂണിയനിൽ മെമ്പർഷിപ്പ് ചേർക്കാൻ ശ്രമിക്കുന്നതല്ലാതെ പ്രമോഷനുകൾ നടത്താൻ തയ്യാറാകുന്നില്ല. ലൈ‌ൻ‌മാൻ മുതല അസിസ്റ്റന്റ് എൻ‌ജിനീയർ വരെ തസ്തികകളിലേക്ക് തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷനുകൾ അടിയന്തിരമായി നടത്തണം.
വിദഗ്ധ സമിതി എവിടെ?
            കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ രണ്ടാം ശമ്പള പരിഷ്കരണ ഉത്തരവിൽ 30/08/2011നകം പ്രമോഷനുകൾ സംബന്ധിച്ചും യോഗ്യത സംബന്ധിച്ചും തീരുമാനമെടുക്കാൻ ഉദ്ദേശിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കും എന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതുവരെയും കമ്മറ്റി രൂപീകരണം നടന്നിട്ടില്ല. വിദഗ്ദ്ധസമിതി രൂപീകരണം വൈകുന്നത് മൂലം ധാരാളം തൊഴിലാളികൾക്ക് ലഭിക്കേണ്ട പ്രൊമോഷനുകളും ആനുകൂല്യങ്ങളും വൈകുകയാണ് . ഓഫീസ് അറ്റൻഡന്റ്മാർ ഉൾപ്പെടെയുള്ളവരുടെ പ്രൊമോഷൻ സാധ്യതയാണ് ഇതുമൂലം വൈകുന്നത്.
ആശ്രിതനിയമനം അവകാശം
            വൈദ്യുതി അപകടങ്ങളിൽ ഉൾപ്പെടെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസമേകുന്ന ആശ്രിതനിയമനവും നടത്തുന്നത് വൈകിപ്പിക്കുകയാണ്. നൂറ്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന ഈ ക്രൂരത ഒരിക്കലും പൊറുക്കാൻ കഴിയില്ല.
ആനുകൂല്യങ്ങൾ തടയുന്നു.
            തൊഴിലാളികൾക്കും ഓഫീസർമാർക്കും അർഹതപ്പെട്ട ഡി.എ ആനുകൂല്യം സർക്കാർ ജീവനക്കാർക്ക് ലഭിച്ചിട്ട് നാലുമാസത്തെ കാത്തിരിപ്പിന് ശേഷമാണ് ലഭിച്ചത്. 2001-2006ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എട്ട് മാസം വരെ വൈകി എന്നതും  പുതിയതായി സർവ്വീസിൽ പ്രവേശിച്ചവർക്ക് ഡി.എ നിഷേധിച്ചതും ആരും മറക്കാനിടയില്ല.
            പി.എസ്.സി. വെരിഫിക്കേഷന്റെ പേരിൽ പുതിയതായി നിയമിച്ചവർക്ക് അർഹതപ്പെട്ട ഇൻ‌ക്രിമെന്റും ലീവാനുകൂല്യങ്ങളും തടഞ്ഞ് വെച്ചിരിക്കുകയാണ്. ജൂനിയർ - സീനിയർ ഫിക്സേഷൻ ആനുകൂല്യങ്ങളും നൂലാമാലയിൽ പെട്ട് വൈകുന്നു.
സ്ഥലം‌മാറ്റം
            യു.ഡി.എഫ് അധികാരത്തിൽ വരുമ്പോഴെല്ലാം  സ്ഥലം മാറ്റത്തിൽ നടത്താറുള്ള മാനദണ്ഡലംഘനവും സ്വജനപക്ഷപാതവും പണപ്പിരിവും ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത്  എന്നത് പോലെ സ്ഥലം‌മാറ്റം പരസ്യമായി വിൽക്കുകയാണ്. തസ്തികകളിലെ റേറ്റ് ഉൾപ്പെടെ പത്രങ്ങളിൽ വാർത്തയായി വരുന്നു. ക്യാൻസർ രോഗികൾ, അവരുടെ ആശ്രിതരായ ജീവനക്കാർ, അംഗവൈകല്യം സംഭവിച്ചവർ, ജോലിക്കിടെ അപകടം പറ്റിയവർ തുടങ്ങിയ പ്രത്യേക പരിഗണന ലഭിക്കേണ്ടവർക്ക് പോലും നീതി നിഷേധിക്കുകയാണ്.  അനുവദിക്കപ്പെട്ട തസ്തികയിലധികം പേരെ സ്ഥലം മാറ്റി നിയമിക്കുന്നതും ചർച്ചയിലെ തീരുമാനത്തിന് വിരുദ്ധമായി കൂടുതൽ പേരെ സ്ഥലം മാറ്റുന്നതും വീണ്ടും തുടരുകയാണ്.
            ഇതിനെതിരെയെല്ലാം വർക്കേഴ്സ് അസോസിയേഷൻ സർക്കിൾ, ഡിവിഷൻ തലങ്ങളിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. ബഹു: മന്ത്രിയുൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ പ്രശ്ന പരിഹാരത്തിന് മാനേജ്മെന്റ് ഇതുവരെയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാ‍ണ് ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് 2012 ഒക്ടോബർ 16ന് തിരുവനന്തപുരത്തെ വൈദ്യുതി ബോർഡ് ആസ്ഥാനം വളയുന്നതിന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) തീരുമാനിച്ചിട്ടുള്ളത്. ഈ പ്രക്ഷോഭ പരിപാടി ബഹു.പ്രതിപക്ഷ ഉപനേതാവ് സ.കൊടിയേരി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യും  വൈദ്യുതി മേഖലയുടെ നിലനിൽ‌പ്പും പുരോഗതിയും ആഗ്രഹിക്കുന്ന മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Sunday, September 23, 2012

കളക്ട്രേറ്റ് വളയുന്നു

സർവ്വനാശത്തിലേക്ക് നയിക്കുന്ന കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ നവ ഉദാരവത്കരണ നയങ്ങൾക്കെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികളും കുടുംബാംഗങ്ങളും സെപ്തംബർ 26ന് കളക്ട്രേറ്റ് വളയുന്നു.                                                                                                           

Monday, September 3, 2012

കെ.എസ്.ഇ.ബിക്ക് വനിതാ വോളി കിരീടം. അഭിനന്ദനങ്ങൾ



എന്‍ബിഎ ചലഞ്ച് ബാസ്‌കറ്റ്‌ബോള്‍ 
മഹീന്ദ്ര എന്‍ബിഎ ചലഞ്ച് ബാസ്‌കറ്റ്‌ബോള്‍ ലീഗില്‍  
വനിതാ വിഭാഗത്തില്‍ കേരള ഫൈവ്‌സിനെ കീഴടക്കി കെഎസ്ഇബി തിരുവനന്തപുരം ജേതാക്കളായി (60-52). ലീഗിലെ മികച്ച താരങ്ങളായി സീനിയര്‍ വിഭാഗത്തില്‍ സുഭാഷ് ജെ. ഷേണായി (കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ്), സ്റ്റെഫി നിക്‌സണ്‍ (കെഎസ്ഇബി) എന്നിവരെ തിരഞ്ഞെടുത്തു.

Print

Thursday, August 16, 2012

പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ പ്രതിഷേധം


          സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്ന് പിന്മാറാനായി സർക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമായി സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കി പകരം പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗം നടത്തി.  പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുന്നതിനെതിരെ ആഗസ്ത് 21ന് സംസ്ഥാനവ്യാപകമായി  നടത്തുന്ന പണിമുടക്കിൽ വർക്കേഴ്സ് അസോസിയേഷനും പങ്കെടുക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.

Friday, July 27, 2012



കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലയിലെ പ്രവർത്തകർക്കായി ട്രേഡ്  യൂണിയൻ ക്ലാസ് സംഘടിപ്പിച്ചു. 2012 ജൂലൈ 27ന് സോപാനം ആഡിറ്റോറിയത്തിൽ വച്ച് നടന്ന ക്ലാസിൽ ജില്ലയിലെ ആറ് ഡിവിഷനുകളിൽ നിന്നായി നൂറ്റിഅൻപതോളം അംഗങ്ങൾ പങ്കെടുത്തു.

Thursday, July 19, 2012

വൈദ്യുതിരംഗത്തെ കമ്പനിവൽക്കരണം


സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ വിഭജിക്കണമെന്നും കമ്പനിവല്‍ക്കരണത്തിന് വിധേയമാക്കണമെന്നുമുള്ള ആസൂത്രണകമീഷന്റെ കല്‍പ്പന ആഗോളവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുസ്വത്ത് കൊള്ളയടിക്കാനായി സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്. ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റ് ലംഘിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങളിന്മേല്‍ കടന്നുകയറുന്നതുകൂടിയാണ് ഈ നീക്കം. ഇത് അതിശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. പുതിയ പഞ്ചവത്സരപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ വൈദ്യുതിമന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങളിലെ ബോര്‍ഡുകള്‍ വിഭജിക്കാനും വിതരണരംഗം പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുമുള്ള നിര്‍ദേശമുണ്ടായത്. ഓരോ സംസ്ഥാനത്തും അവിടത്തെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള സംവിധാനങ്ങള്‍ വൈദ്യുതിരംഗത്ത് നിലനില്‍ക്കുകയായിരുന്നു ഇതുവരെ. ഇതിനെ പുതിയ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തില്‍ ഏകശിലാരൂപമാക്കാനാണ് ശ്രമം. ഇത് സംസ്ഥാനങ്ങള്‍ക്ക് ഈ രംഗത്തുള്ള അധികാരമാകെ ഇല്ലാതാക്കും. ഉപയോക്താക്കള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കും; ജീവനക്കാരുടെ അവകാശങ്ങള്‍ നിഹനിക്കുകയും ചെയ്യും. ഇതിനകംതന്നെ വൈദ്യുതിരംഗത്ത് കമ്പനിവല്‍ക്കരണം നടത്തിക്കഴിഞ്ഞ സംസ്ഥാനങ്ങളുണ്ട്. വൈദ്യുതിരംഗത്തെ പ്രശ്നങ്ങള്‍ക്ക് കമ്പനിവല്‍ക്കരണം പ്രയോജനകരമല്ലെന്ന് അവിടങ്ങളിലെ അനുഭവങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. കമ്പനിവല്‍ക്കരണത്തിനുശേഷവും സാമ്പത്തികനഷ്ടവും വൈദ്യുതിക്ഷാമവും കൂടുന്നതായാണ് ആസൂത്രണകമീഷന്റെതന്നെ പഠനസമിതി കണ്ടെത്തിയത്. 1,77,000 കോടി രൂപയുടെ സാമ്പത്തികനഷ്ടമാണ് സമിതി കണ്ടെത്തിയത്. ഈ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് വിഭജനത്തില്‍നിന്നും കമ്പനിവല്‍ക്കരണനീക്കത്തില്‍നിന്നും പിന്മാറുകയാണ് സത്യത്തില്‍ കേന്ദ്രസര്‍ക്കാരും ആസൂത്രണകമീഷനും ചെയ്യേണ്ടത്. എന്നാല്‍, അനുഭവങ്ങളില്‍നിന്നുപോലും പാഠംപഠിക്കാതെ ഉദാരീകരണനയങ്ങളുടെ കല്‍പ്പനകളെ പിന്‍പറ്റുകയാണ് കേന്ദ്രവും കമീഷനും. എന്‍ഡിഎ സര്‍ക്കാര്‍ തുടങ്ങിവച്ച നീക്കമാണിത്. അവര്‍ കൊണ്ടുവന്ന ഉദാരീകരണ വൈദ്യുതിബില്‍ പാസായത് കോണ്‍ഗ്രസിന്റെകൂടി പിന്തുണയോടെയായിരുന്നു. ഒരേ സാമ്പത്തികനയം പിന്തുടരുന്ന ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചുനിന്ന് ഇടതുപക്ഷ എതിര്‍പ്പ് വകവയ്ക്കാതെ ബില്‍ പാസാക്കി. എന്നാല്‍, അതുപ്രകാരമുള്ള പൊതുമേഖലാ വിരുദ്ധ നടപടികളുമായി മുന്നേറാന്‍ ഒന്നാം യുപിഎ സര്‍ക്കാരിന് സാധിച്ചില്ല. കാരണം, ഇടതുപക്ഷത്തിന്റെ റോളായിരുന്നു. എന്‍ഡിഎ ഭരണത്തില്‍ പാസാക്കിയ വൈദ്യുതിനിയമം പുനഃപരിശോധിക്കുമെന്ന് ഇടതുപക്ഷ സമ്മര്‍ദത്തിന്റെ ഫലമായി പൊതുമിനിമം പരിപാടിയില്‍ ഒന്നാം യുപിഎയ്ക്ക് എഴുതിവയ്ക്കേണ്ടിവന്നു. ഇടതുപക്ഷത്തിന്റെ നിരന്തരമായ ഇടപെടല്‍മൂലം നിയമം പുനഃപരിശോധിക്കാനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, ഫലപ്രദമായ പുനഃപരിശോധനയുണ്ടായില്ല. ഇടതുപക്ഷ പിന്തുണയില്ലാതെ രണ്ടാംയുപിഎ സര്‍ക്കാര്‍ വന്നപ്പോള്‍ പുനഃപരിശോധനാനീക്കം ഉപേക്ഷിക്കപ്പെടുകയും വിഭജന- കമ്പനിവല്‍ക്കരണ നീക്കങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തും വിഭജനവും കമ്പനിവല്‍ക്കരണവും നടന്നു. ഇത് നടക്കാതിരുന്ന ഒരു സംസ്ഥാനം കേരളമാണ്. കേരളത്തെക്കൂടി വരുതിക്കുകൊണ്ടുവരാനാണ് ഇപ്പോള്‍ നീക്കം. വിഭജനം നടന്നയിടങ്ങളില്‍ ചിലയിടത്ത് പൂര്‍ണ സ്വകാര്യവല്‍ക്കരണം നടന്നു; ചിലയിടത്ത് ഭാഗിക സ്വകാര്യവല്‍ക്കരണവും. എന്നാല്‍, ഇതൊന്നും വൈദ്യുതിവിതരണരംഗത്തെ മെച്ചപ്പെടുത്തുകയോ സാമ്പത്തികമായി രക്ഷപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ് ആസൂത്രണകമീഷന്റെ പഠനങ്ങള്‍ വ്യക്തമാക്കിയത്. ഈ അനുഭവങ്ങളൊക്കെയുണ്ടായിട്ടും കേരളത്തിന്റെ കാര്യത്തില്‍ വിഭജനത്തിനും കമ്പനിവല്‍ക്കരണത്തിനുമുള്ള സമയം 2008 സെപ്തംബറിനുശേഷം കേന്ദ്രം നീട്ടിനല്‍കുകപോലും ചെയ്തില്ല. ഇത് മറികടക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ത്തന്നെ ഒരു കമ്പനി രജിസ്റ്റര്‍ചെയ്ത് വയ്ക്കുകയാണ്. പുനര്‍നിക്ഷേപം വേണ്ടിവന്നാല്‍ത്തന്നെ അത് സര്‍ക്കാര്‍ കമ്പനിയിലാകട്ടെ എന്നുവച്ചു. ബോര്‍ഡിന്റെ ആസ്തിബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. യുഡിഎഫ് സര്‍ക്കാരാകട്ടെ, ആ വഴി തീര്‍ത്തും ഉപേക്ഷിച്ച് ഉദാരീകരണ പാതയിലൂടെതന്നെ മുമ്പോട്ടുപോകുകയാണ്. വിഭജന- കമ്പനിവല്‍ക്കരണ പ്രക്രിയക്ക് യുഡിഎഫ് സര്‍ക്കാര്‍ വേഗംകൂട്ടി. ജീവനക്കാരുടെ സേവന- വേതന വ്യവസ്ഥ, പെന്‍ഷന്‍കാര്യങ്ങള്‍ തുടങ്ങിയവയടക്കമുള്ള പ്രധാനകാര്യങ്ങളിലൊന്നും സര്‍ക്കാരിന് ഒരു ഉറപ്പും നല്‍കാനില്ല. ഈ സാഹചര്യത്തിലാണ് ഐഎന്‍ടിയുസിയും സിഐടിയുവുമൊക്കെ സംയുക്തസമരസമിതി രൂപീകരിച്ച് സമരപാതയില്‍ നില്‍ക്കുന്നത്. ആസൂത്രണകമീഷന്‍ പറയുന്ന വഴിക്ക് പോയാല്‍ ആപത്താണ്. ബോര്‍ഡിന്റെ ആസ്തികള്‍ മുഴുവന്‍ സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ടിവരും. ഒപ്പം, വൈദ്യുതിവിതരണം ലാഭകരമാക്കാനാകുംവരെ സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടതായും വരും. നിലവിലുള്ള ബോര്‍ഡിന് വര്‍ഷങ്ങളായി സര്‍ക്കാര്‍ പണം നല്‍കാറില്ല എന്നോര്‍ക്കണം. ആ അവസ്ഥ തകര്‍ത്ത് എല്ലാം സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയും അതിനുപുറമെ പണം ഖജനാവില്‍നിന്ന് കൊടുക്കുകയുംവേണോ? സ്വകാര്യവല്‍ക്കരണത്തിന്റെ വിവിധ മാതൃകകള്‍ ഇന്ത്യയിലിന്ന് കാണുന്നുണ്ട്. ഒഡിഷയിലും ഡല്‍ഹിയിലും മറ്റും പൂര്‍ണമായ സ്വകാര്യവല്‍ക്കരണം നടന്നു. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമൊക്കെ ചില പട്ടണങ്ങളിലെ വൈദ്യുതിവിതരണം സ്വകാര്യ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കുന്ന നില സ്വീകരിച്ചു. ഇതുരണ്ടും ഫലവത്തല്ലെന്നു തെളിഞ്ഞപ്പോള്‍ ആസൂത്രണകമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത് പൊതുമേഖല- സ്വകാര്യമേഖല പങ്കാളിത്തമാണ്. പേര് പങ്കാളിത്തമെന്നാണെങ്കിലും വസ്തുത സ്വകാര്യമേഖലയ്ക്ക് വൈദ്യുതിരംഗം കൈമാറല്‍തന്നെയാണ്. വൈദ്യുതിബോര്‍ഡിന്റെ ആസ്തികള്‍ കൈമാറാതെ വൈദ്യുതിവിതരണ ശൃംഖലയുടെ വികസനം, പരിപാലനം, വിതരണസംവിധാനം എന്നിവ സ്വകാര്യമേഖലയെ ഏല്‍പ്പിക്കുക എന്നതാണ് നിര്‍ദേശം. ഇതിനായി കാല്‍നൂറ്റാണ്ടേക്ക് കരാറുണ്ടാക്കണമത്രേ. ഈ സംവിധാനത്തില്‍ ആസ്തികള്‍ സാങ്കേതികമായിമാത്രമേ ബോര്‍ഡില്‍ നിലനില്‍ക്കൂ. ട്രാന്‍സ്ഫോര്‍മര്‍ അടക്കമുള്ളവ കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം. വിതരണം ലാഭകരമാക്കാന്‍ കമ്പനികള്‍ക്ക് കഴിയുംവരെ സര്‍ക്കാര്‍ അവയ്ക്ക് പണം നല്‍കിക്കൊണ്ടിരിക്കുകയും വേണം. ഈ നീക്കം പൊതുസമ്പത്ത് അന്യാധീനപ്പെടുത്താനും ഖജനാവില്‍നിന്ന് പണം ചോര്‍ത്താനും ഉപയോക്താക്കളെ സ്വകാര്യകൊള്ളയ്ക്ക് വിട്ടുകൊടുക്കാനും ജീവനക്കാരെ വഴിയാധാരമാക്കാനുമാണെന്നത് ആര്‍ക്കാണ് മനസ്സിലാകാത്തത്?
(ദേശാഭിമാനി മുഖപ്രസംഗം)

Wednesday, July 18, 2012

വൈദ്യുതിവിതരണം സ്വകാര്യമേഖലയ്ക്ക്


                                                                                            ന്യൂഡല്‍ഹി: വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് ആസൂത്രണ കമീഷന്‍. വൈദ്യുതിവിതരണത്തിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കണമെന്ന് സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ സമ്മേളനത്തിലാണ് കമീഷന്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള കര്‍മസമിതി റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു.

വിതരണമേഖല സ്വകാര്യവല്‍ക്കരിക്കുന്നതോടെ വൈദ്യുതിനിരക്ക് കുത്തനെ ഉയരും. കേരളത്തില്‍നിന്ന് വൈദ്യുതിമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. വൈദ്യുതിമേഖലയിലെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം പൊതു-സ്വകാര്യ പങ്കാളിത്തമാണെന്നാണ് ആസൂത്രണ കമീഷന്‍ അംഗം ബി കെ ചതുര്‍വേദി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്. ടെന്‍ഡറിലൂടെ തെരഞ്ഞെടുക്കുന്ന സ്വകാര്യകമ്പനിക്ക് വിതരണം, അറ്റകുറ്റപ്പണി, വിതരണശൃംഖല വിപുലപ്പെടുത്തല്‍ എന്നിവയടക്കമുള്ള ചുമതല നല്‍കണം. നിയന്ത്രണ മേല്‍നോട്ടം സര്‍ക്കാര്‍ ഏജന്‍സിക്കായിരിക്കും. വിതരണസംവിധാനത്തിലെ ട്രാന്‍സ്ഫോമര്‍, ലൈനുകള്‍ എന്നിവയടക്കമുള്ള ഉപകരണങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറും. ഡിസൈന്‍, ബില്‍ഡ്, ഫൈനാന്‍സ്, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ (ഡിബിഎഫ്ഒടി) മാതൃക ആണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് സ്വീകരിക്കുക. 2003ലെ വൈദ്യുതി നിയമത്തിന്റെ പരിധിയിലായിരിക്കും പൊതു-സ്വകാര്യ പങ്കാളിത്തം. നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് വിതരണക്കമ്പനി ഇതിനുള്ള ലൈസന്‍സ് നേടണം. വൈദ്യുതി വിലയും വിതരണക്കമ്പനിയുടെ സേവനത്തിന് വേണ്ടിവരുന്ന ചെലവുമടങ്ങുന്നതാകും വൈദ്യുതിനിരക്ക്. വിതരണക്കമ്പനി രൂപീകരിച്ചശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ നിരക്ക് വളരെ കൂടുതലായിരിക്കുമെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്നും നിര്‍ദേശിക്കുന്നു. സബ്സിഡി തുക ബില്ലില്‍ പ്രത്യേകം സൂചിപ്പിക്കും. ഇന്നുള്ളതിനേക്കാള്‍ കൂടുതലാകരുത് സബ്സിഡി.

നിലവില്‍ വൈദ്യുതിവിതരണം നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്ന് ആവശ്യമുള്ളവരെ മാത്രം പുതിയ കമ്പനിക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കാം. ബാക്കിയുള്ള ജീവനക്കാരെ സര്‍ക്കാര്‍ ഏറ്റെടുക്കണം. വിതരണചുമതല വഹിക്കുന്ന കമ്പനിക്ക് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കടമെടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായവും കമ്പനിക്ക് ലഭിക്കും. വിപണിയില്‍നിന്ന് വൈദ്യുതി വാങ്ങി വിതരണംചെയ്യുക, പവര്‍കട്ട് കുറയ്ക്കുക, പ്രസരണനഷ്ടം കുറയ്ക്കുക, ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി നല്‍കുക എന്നിവയാണ് ലക്ഷ്യമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ഈ കമ്പനിയില്‍ സര്‍ക്കാരിന് ഓഹരിയുണ്ടാകില്ല. ഗോള്‍ഡന്‍ ഷെയറിലൂടെ(സര്‍ക്കാരിന് വീറ്റോ അധികാരം നല്‍കുന്ന നാമമാത്രമായ ഓഹരിവിഹിതം) കമ്പനിയുടെ ഉടമസ്ഥത മറ്റൊരു സ്ഥാപനത്തിന് കൈമാറുന്നത് സര്‍ക്കാരിന് തടയാന്‍ കഴിയും. (ദേശാഭിമാനി വാർത്ത)

Friday, July 13, 2012

മാനദണ്ഠം പാലിക്കാതെയുള്ള സ്ഥലം‌മാറ്റത്തിനെതിരെ പ്രതിഷേധം





            വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ സംഘടനകളുമായി സ്ഥലം‌മാറ്റം സംബന്ധിച്ച് നടത്തിയ ചർച്ചകളിലെടുത്ത തീരുമാനങ്ങൾ പാലിക്കാതെ സ്ഥലം‌മാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനെതിരെ  കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു), കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാതെയും ആവശ്യത്തിലധികം പേരെ ഉൾപ്പെടുത്തിയും സ്ഥലം‌മാറ്റത്തിൽ നിന്നും സംരക്ഷണത്തിനർഹതയുള്ളവരെ ഉൾപ്പെടുത്തിയും സ്ഥലം‌മാറ്റ ഉത്തർവുകൾ പുറത്തിറക്കുന്നത് അഴിമതി നടത്താനാണെന്നും ഐ.എൻ.ടി.യു.സിയിൽ അംഗത്വം എടുപ്പിക്കാനാണെന്നും യോഗം ആരോപിച്ചു.  സഖാക്കൾ ബാബുരാജൻ, രാധാകൃഷ്ണൻ, അൻസർബാബു, ദിലീബ്, രാജീവൻ എന്നിവർ പ്രസംഗിച്ചു.

Friday, July 6, 2012

ജനറൽ ബോഡി യോഗം ജൂലൈ ഏഴിന്

               കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഡിവിഷൻ ജനറൽ ബോഡി യോഗം 2012 ജൂലൈ 7 ശനിയാഴ്ച രാവിലെ 9.30 മുതൽ കരുനാഗപ്പള്ളി  മെമ്പർ നാരായണപിള്ള ഹാളിൽ വച്ച് കൂടുന്നു. പ്രസ്തുത യോഗത്തിൽ എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് താൽപര്യപ്പെടുന്നു.                                                                                                                അഭിവാദനങ്ങളോടെ                                                                                                                               രാധാകൃഷ്ണൻ.ബി(പ്രസിഡന്റ്)                                            അൻസർബാബു.ഐ(സെക്രട്ടറി)

Tuesday, July 3, 2012

Power tariff hikes in the last 6 months

MOTTO IS PRIVITIZATION AND ATTACK ON PEOPLE THROUGH TARIFF HIKE

Power tariff hikes in the last 6 months in various states

KARNATAKA - 7%
MADHYAPRADESH - 7%
MAHARASHTRA - 10%
BIHAR - 12%
ANDHRAPRADESH - 14%
JAMMU & KASHMIR - 17%
TAMILNADU - 37%

Monday, July 2, 2012

കെ.എസ്.ഇ.ബി സംയുക്തസമിതിയിൽ അണിചേരുക.

ഇലക്ട്രിസിറ്റി മേഖലയെ സംരക്ഷിക്കാൻ കെ.എസ്.ഇ.ബി സംഘടനാ സംയുക്ത                സമിതിയിൽ അണിചേരുക.                     സുഹൃത്തുക്കളെ,                                                                                  വൈദ്യുതി മേഖലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ പരിഷ്കരണമെന്ന പേരിൽ നടപ്പാക്കിയ കാര്യങ്ങൾ വമ്പിച്ച പ്രത്യാഘാതങ്ങൾക്ക് വഴിവച്ചു എന്നത് നമുക്കേവർക്കും അറിയാവുന്ന കാര്യമാണ്. വൈദ്യുതി നിയമം 2003 നിലവിൽ വന്നശേഷം ഈ നടപടികൾക്ക് ഗതിവേഗം കൂടുകയാണുണ്ടായത്. രാജ്യത്തെ ഒട്ടുമിക്ക വൈദ്യുതിബോർഡുകളും ഒന്നോ അതിലധികമോ കമ്പനികളായി വിഭജിക്കപ്പെടുകയും അവയിൽ ചിലവ സ്വകാര്യവത്കരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞു. ഈ നടപടികളുടെ ഭാഗമായി രാജ്യത്തെ വൈദ്യുതിമേഖല കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വൈദ്യുതി ഉത്പാദന മേഖലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇത് രൂക്ഷമായ വൈദ്യുതി ക്ഷാമത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. പവർകട്ടും ലോഡ്ഷെഡിംഗും അമിതമായ വൈദ്യുതിചാർജ്ജ് വർദ്ധനവും ഒട്ടുമിക്ക സംസ്ഥാനങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്.                           2003ൽ  നിയമം നിലവിൽ വന്നെങ്കിലും നമ്മുടെ സ്ഥാപനം 24.09.2008 വരെ ഒരു ട്രാൻസ്മിഷൻ യൂട്ടിലിറ്റി ആന്റ് ലൈസൻസി എന്ന നിലയിൽ തുടർന്നു. പിന്നീട് ഉയർന്നുവന്ന സാഹചര്യങ്ങളുടെ ഭാഗമായി 25.09.2008ൽ ബോർഡിന്റെ ആസ്തി ബാധ്യതകൾ 2003 നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കി. ഈ ആസ്തി ബാധ്യതകൾ പുനർനിക്ഷേപിക്കുമ്പോൾ ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും ഉദ്യോഗസ്ഥന്മാരുടെയും പെൻഷൻ‌കാരുടെയും നിലനില്പും ഭാവിയുമെല്ലാം ആശങ്കയ്ക്കിടയില്ലാത്തവിധം ഭദ്രമാക്കേണ്ടതുണ്ട്. അത് ഗവണ്മെന്റിന്റെ പ്രാഥമികമായ കടമയാണ് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ആസ്തിബാധ്യതകൾ പുനർനിക്ഷേപിക്കുന്നതിനുള്ള കാലപരിധി കഴിഞ്ഞ സർക്കാർ മൂന്ന് പ്രാവശ്യവും ഇപ്പോഴത്തെ സർക്കാർ രണ്ട് പ്രാവശ്യവും വീതം നീട്ടിനൽകിയതാണ്. ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പെൻഷൻ‌കാരേയുമാകെ വിശ്വാസത്തിലെടുത്തുകൊണ്ടും അവരുടെ ആശങ്കകൾ ദൂരീകരിച്ചുകൊണ്ടും മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നാണ് ഞങ്ങളുടെ നിലപാട്. വൈദ്യുതിബോർഡിന് ഇന്നത്തെ നിലയിൽത്തന്നെ തുടർന്ന് പോകാൻ 2012 ജൂൺ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്.എന്നാൽ അത് ഇനിയും നീട്ടാവുന്നതേയുള്ളൂ. കേന്ദ്രത്തിൽ നിന്നും പുതുതായി യാതൊരുവിധ സമ്മർദ്ദവും ഉണ്ടായിട്ടില്ല. പക്ഷെ മെയ് മാസം അവസാനത്തോടെ ക്ഷിപ്ര വേഗത്തിൽ പുതിയ കമ്പനിയിലേക്ക് വൈദ്യുതി ബോർഡിന്റെ ആസ്തി ബാധ്യതകൾ പുനർനിക്ഷേപിക്കാൻ ഗൂഡശ്രമം ചില കേന്ദ്രങ്ങൾ നടത്തുകയുണ്ടായി. എന്നാൽ യോജിച്ച ചെറുത്തുനിൽ‌പ്പ് ഉയർന്നുവന്നതാണ് അത് നടക്കാതെ പോയതിന്റെ കാരണമെന്ന് ഇന്ന് നമുക്കറിയാം.                      സംഘടനകൾ ഒന്നിക്കുന്നു.                                വൈദ്യുതി മന്ത്രി വിളിച്ചുചേർത്ത കൂടിയാലോചനകളിൽ ഒന്നുംതന്നെ ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും അവരുടെ ആശ്രിത കുടുംബങ്ങളുടെയും ഭാവി ജീവിത ഭദ്രതയ്ക്ക് യാതൊരുറപ്പും നൽകാൻ വൈദ്യുതി നിയമപ്രകാരം സർക്കാരിന് ബാധ്യത ഇല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ത്രികക്ഷി കരാറോ സർക്കാർ ഗ്യാരണ്ടിയോ കൂടാതെ കമ്പനിവൽക്കരണ നടപടികളുമായി അധികൃതർ മുന്നോട്ട് പോയ സാഹചര്യത്തിലാണ് തൊഴിലാളി, ഓഫീസർ, പെൻഷൻ വിഭാഗങ്ങൾ സംഘടനാ ഭേദമന്യേ ഒന്നിച്ചത്. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വൈദ്യുതി ബോർഡിലെ 12 യൂണിയനുകൾ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് കെ.എസ്.ഇ.ബി സംയുക്ത സമിതി രൂപീകരിക്കുകയും ചെറുത്തുനില്പിന്റെ ആദ്യപടി എന്ന നിലയിൽ താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ ഉൾപ്പെടുത്തി ബഹു:മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.                    1. സംസ്ഥാന നിയമസഭയിൽ കമ്പനിവത്കരണം സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഓഹരി കൈമാറ്റം തടയുന്നതിനും ആവശ്യമായ നിയമനിർ‌മ്മാണം ഉറപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്യുക.                                                  2. കരട് ട്രാൻസ്ഫർ സ്കീമിൽ കഴിഞ്ഞ സർക്കാർ വ്യവസ്ഥ ചെയ്തിരുന്ന ത്രികക്ഷി കരാർ ഇപ്പോൾ ഒഴിവാക്കപ്പെട്ടതായി കാണുന്നു. അതുകൊണ്ട് ത്രികക്ഷി കരാർ ട്രാൻസ്ഫർ സ്കീമിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.   3. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഗ്യാരണ്ടി നൽകുക. (പശ്ചിമബംഗാൾ, തമിഴ്നാട് സർക്കാരുകൾ ഗ്യാരണ്ടി നൽകിയിട്ടുണ്ട്.) കഴിഞ്ഞ സർക്കാർ തയ്യാറാക്കിയ ട്രാൻസ്ഫർ സ്കീമിലും സർക്കാർ ഗ്യാരണ്ടി വ്യവസ്ഥ ചെയ്തിരുന്നു.                                  4.മൂന്ന് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകൾക്ക് പ്രത്യേക ബാലൻസ്ഷീറ്റ് വേണമെന്ന നിബന്ധന ഭാവിയിൽ വൈദ്യുതി മേഖലയുടെ വിഭജനത്തിനിടയാക്കും. ഈ നിബന്ധന ഒഴിവാക്കുക. വൈദ്യുതി മേഖല ഒറ്റ സ്ഥാപനമായി നിലനിർത്തുമെന്ന ഉറപ്പ് കഴിഞ്ഞ സർക്കാരും ഈ സർക്കാരും നൽകിയിരുന്നതാണ്. ആ ഉറപ്പ് പാലിക്കുക.                                  5.നിയമനങ്ങൾ പി.എസ്.സി വഴി തന്നെ നടക്കുമെന്ന് ഉറപ്പാക്കുക. പ്രമോഷനുകൾ സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകൾ തുടരുക.                                                  23.05.2012ന് കെ.എസ്.ഇ.ബി സംഘടനാ സമിതി ബഹു:മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി രംഗത്തെ ആശ്രയിച്ച് കഴിയുന്നവരുടെ ആശങ്കകൾ അകറ്റുന്നതിനുവേണ്ട കൂടിയാലോചനകൾ നടത്തുമെന്നും അതിനുശേഷം മാത്രമേ കമ്പനിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകൂ എന്നും ബഹു:മുഖ്യമന്ത്രി ഉറപ്പ് നൽകി. ഈ സാഹചര്യത്തിലാണ് 2012 മെയ് മാസം 30 ലെ മന്ത്രിസഭായോഗത്തിൽ വൈദ്യുതി ബോർഡിന്റെ കമ്പനിവൽക്കരണവിഷയം അജണ്ടയിൽ ഉൾപ്പെടുത്താനും ധൃതിപിടിച്ച് കമ്പനിവൽക്കരണത്തിലേക്ക് എടുത്തുചാടാനുമുള്ള അനൌചിത്യശ്രമങ്ങൾ നടത്തിയത്. എന്നാൽ കെ.എസ്.ഇ.ബി സംഘടനാ സംയുക്ത സമിതിക്ക്, ബോർഡ് ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും ആശങ്കകൾ യഥാസമയം ബഹു:മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ കഴിഞ്ഞിരുന്നതിനാൽ വലിയൊരാപത്ത് തൽക്കാലത്തേക്ക് ഒഴിവായി. അജണ്ടയിൽ ബോർഡിന്റെ കമ്പനിവൽക്കരണ വിഷയം മാറ്റിവെക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ബാധിത വിഭാഗങ്ങളുടെ ആശങ്കകൾ അകറ്റിമാത്രമേ കമ്പനിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകൂ എന്ന് ബഹു:മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു.               യോജിച്ച നിലപാട് കാലഘട്ടത്തിന്റെ ആവശ്യം                                                                              ബോർഡ് ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും ഭാവിജീവിത ഭദ്രത തന്നെ ചോദ്യചിഹ്നമായി നിൽക്കുന്ന ഈ അവസ്ഥയിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള യോജിപ്പ് കാലഘട്ടം ആവശ്യപ്പെടുന്നു. അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന യോജിച്ച പ്രഖ്യാപനം അധികൃതർ ശ്രദ്ധിക്കുമെന്ന് തന്നെയാണ് നമ്മുടെ ഇതുവരെയുള്ള അനുഭവം. കഴിഞ്ഞ 55 വർഷത്തിനിടയിൽ വൈദ്യുതി ബോർഡും അതിൽ പണിയെടുക്കുന്നവരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒറ്റക്കെട്ടായി നേരിടാൻ ഏവരും സന്ന്ദ്ധരാകണമെന്ന് അഭ്യർത്ഥിക്കുന്നു.                                                                                  1.കെ.എസ്.ഇ.ബോർഡ് വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു)                            2.കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ(എ.ഐ.ടി.യു.സി)                          3.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻ(ഐ.എൻ.ടി.യു.സി)  ജനറൽ സെക്രട്ടറി സജീവ് ജനാർദ്ദനൻ                                                                                       4.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻൻ(ഐ.എൻ.ടി.യു.സി)  ജനറൽ സെക്രട്ടറി പി.എസ്.പ്രശാന്ത്                                                                                     5.കേരള വൈദ്യുതി മസ്ദൂർ സംഘം(ബി.എം.എസ്)                                                        6.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് ഓർഗനൈസേഷൻ(എസ്.ടി.യു)  7.കെ.എസ്.ഇ.ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ                                                         8.കെ .എസ്.ഇ.ബോർഡ് എഞ്ചിനീയേഴ്സ് അസോസിയേഷൻ                                             9.കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ                                                        10.കേരള സിവിൽ ബ്രാഞ്ച് എഞ്ചിനീയേഴ്സ് അസോസിയേഷൻ                           11.കെ.എസ്.ഇ.ബി പോസ്റ്റ് ഗ്രാജ്വേറ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ
12.കെ.എസ്.ഇ.ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ.
                                                                          

Thursday, June 28, 2012

പ്രോബേഷൻ- സർക്കാർ ഇടപെടണം

        വൈദ്യുതി ജീവനക്കാരുടെ പ്രൊബേഷൻ ഡിക്ലറേഷന് പി.എസ്.സിയുടെ അനുവാദം വേണമെന്ന നിബന്ധന ആനുകൂല്യം നിഷേധിക്കുന്നതിന്  ഇടയാക്കുമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഭാരവാ‍ഹികൾ പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.                                                                                                2010 ഡിസംബർ 14 മുതൽ പി.എസ്.സി വഴി ഇലക്ട്രിസിറ്റി ബോർഡിൽ നിയമനം കിട്ടിയ                                 ആയിരത്തോളം ജീവനക്കാരുടെ സർവ്വീസ് റഗുലറൈസേഷൻ നടപടി പി.എസ്.സിയുടെ ആസൂത്രണ പിഴവ് മൂലം മുടങ്ങിയിരിക്കുകയാണ്. ജീവനക്കാരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് പി.എസ്.സിയുടെ വെരിഫിക്കേഷൻ റിപ്പോർട്ട് കൂടി നിർബന്ധമാക്കിയിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണത്താൽ നിയമന നടപടി കൃത്യസമയത്ത് പൂർത്തീകരിക്കാൻ കഴിയാത്ത പി.എസ്.സിക്ക് പുതിയതായി നിയമിക്കപ്പെടുന്നവരുടെ സർവ്വീസ് രേഖകൾ സമയബന്ധിതമായി പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് മേധാവികളെ അറിയിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.  ഇതുമൂലം സർവ്വീസ് റഗുലറൈസ് ചെയ്യാതെ ജീവനക്കാർക്ക് വാർഷിക ഇൻ‌ക്രിമെന്റൂം ലീവും മറ്റും നിഷേധിക്കപ്പെടും.     യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഐ.എൻ.ടി.യു.സിയിൽ അംഗത്വം എടുക്കാത്ത പുതിയ ജീവനക്കാരെ ദ്രോഹിക്കുന്നതിനു വേണ്ടി പി.എസ്.സി ആവശ്യപ്പെടുന്ന എല്ലാ രേഖയും ഒന്നിച്ച് അയക്കാതെ വൈകിപ്പിക്കാൻ  ഐ.എൻ.ടി.യു.സി. നേതൃത്വം ശ്രമിക്കുന്നു. ഇത് അഴിമതിക്കുള്ള പുതിയ ഒരു മാർഗ്ഗമായി ഉപയോഗിക്കുകയാണ്. പ്രശ്നത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നും പി.എസ്.സിയുടെ വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കാൻ വൈകുകയാണെങ്കിൽ താൽക്കാലികമായെങ്കിലും പ്രൊബേഷൻ നടപടി പൂർത്തിയാക്കി ജീവനക്കാരുടെ സർവ്വീസ് സ്തംഭനം ഒഴിവാ‍ക്കാൻ നടപടി സ്വീകരിക്കണമെന്നും യൂണിയൻ പ്രസിഡന്റ് കെ.ഒ.ഹബീബ്, സെക്രട്ടറി വി.ലക്ഷ്മണൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Saturday, June 16, 2012

ഇടുക്കിയിൽ നിന്നുള്ള വൈദ്യുതോല്പാദനം പ്രതിസന്ധിയിൽ

കാÜÕV×æÎJÞX èÕµáKçÄÞæ¿ §¿áAß ¥ÃæAGßW ÈßKáU èÕÆcáçÄÞWÉÞÆÈ¢ dÉÄßØtßÏßçÜAí ÈàBáKá. ²øÞÝíº µâ¿ß ÎÝ ÜÍß‚ßæÜïCßW èÕÆcáçÄÞWÉÞÆÈ Jßæa ¥{Õí ɵáÄßÏßÜÇßµÎÞÏß µáùÏíçAIß Õøá¢. 17 ¥¿ß æÕU¢ ÎÞdÄÎÞÃí ©WÉÞÆÈJßÈÞÏß ¥ÕçÖ×ßAáKÄí.

¼âY ɵáÄß ÉßKßGßGᢠ§¿áAßÏßW ÎÝ ÜÍßAÞJÄá Ø¢ØíÅÞÈJí èÕÆcáÄß dÉÄßØtß øâfÎÞµáKÄßæa ØâºÈµ{ÞÃí ÈWµáKÄí. çÜÞÁíæ×Áß¹í ÉßXÕÜß‚çÄÞæ¿ §¿áAßÏßW ÈßKáU èÕÆcáçÄÞWÉÞÆÈ¢ ÕVÇßMß‚ßøáKá.¼âY ¦Æc¢ ÄæK µÞÜÕV×æÎJáæÎK dÉÄàfÏßÜÞÏßøáKá çÎÏí 25 ÎáÄW èÕÆcáçÄÞWÉÞÆÈ¢ ÕVÇßMß‚Äí. §çMÞZ dÉÄßÆßÈ¢ ÖøÞÖøß 9 ÎßÜcY ÏâÃßxí èÕÆcáÄßÏÞÃí ©WÉÞÆßMßAáKÄí. ®KÞW dÉÄßÆßÈ¢ 1.85 ÎßÜcY ÏâÃßxí èÕÆcáÄß ©WÉÞÆßMßAÞÈáU æÕU¢ ÎÞdÄÎÞÃí µÝßE ÉJí ÆßÕØÎÞÏß ¥ÃæAGßçÜAí ²ÝáµßæÏJáKÄí. ¥ÄÞÏÄí ¦ÕÖcÎáUÄßæa 15% ÎÞdÄ¢. 

®KÞW ©WÉÞÆÈJßæa ¥{Õí µáùÏíAÞX èÕÆcáÄß çÌÞVÁßÈí ØÞÇß‚ÄáÎßÜï. §çÄÞæ¿ÏÞÃí ¼ÜÈßøMí ÎáXæÉÞøßAÜáÎßÜïÞJ ÕßÇ¢ µáùEÄí. §çMÞZ 2299 ¥¿ßæÕUÎÞÃí §¿áAß ÉiÄßÏßæÜ ÎâKí ¥ÃæAGáµ{ßÜáÎÞÏáUÄí. §ÄßW ÈßKᢠ17 ¥¿ß æÕU¢ ÎÞdÄçÎ ©ÉçÏÞ·ßAÞX ØÞÇßAáµÏáUâ. ¥ÄßÈáçÖ×Õᢠ©ÉçÏÞ·ß‚ÞW ÉÕVÙìØßW æº{ßµÏùáKÄßÈí §¿ÏÞµá¢. §çMÞÝæJ ¥{ÕßW ©WÉÞÆÈ¢ Äá¿VKÞW 15 ÆßÕØJßÈáUßW ¨ ÈßøMßçÜAá æÕUæÎJáæÎKÞÃí ÎâÜÎx¢ ÉÕVÙìØßæÜ ¼Èçù×X ÕßÍÞ·¢ µÃAáµâGáKÄí. ¥ÄßÈÞW ²øÞÝíºÏíAáUßW ÎÝ ÜÍß‚ßÜïCßW ©WÉÞÆÈ¢ ɵáÄßÏßÜÇßµ¢ µáùÏíAÞÈᢠ¦çÜÞºßAáKáIí. 

µÞÜÕV×¢ èÕµáKÄí èÕÆcáÄß çÌÞVÁßæa µøáÄW çÖ~øçJÏᢠÌÞÇß‚ßGáIí. ØÞÇøÃÏÞÏß ¼âY ÎáÄW æØÉíx¢ÌV ÕæøÏáU µÞÜJí §¿áAßÏßæÜ èÕÆcáçÄÞWÉÞÆÈ¢ µáù‚í ¥¿áJ ÕV×çJAáU µøáÄW çÖ~ø¢ È¿JáKÄÞÏßøáKá ÉÄßÕí. §JÕà ¼âY ɵáÄß ÉßKßGßGᢠ¥ÄßÈá ØÞÇß‚ßGßÜï. (മനോരമ ഓൺലൈൻ)

Tuesday, June 12, 2012

ധർണ്ണ നടത്തി


        ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ 24 മണിക്കൂറും വാഹനം ലഭ്യമാക്കുക, ആവശ്യമായ ജീവനക്കാരെ നിയമിക്കുക, ലൈൻ മെയിന്റനൻസിന് ആവശ്യമായ മെറ്റീരിയത്സ് ലഭ്യമാക്കുക, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകുക, മഴക്കാലത്തിന് മുൻപ് ലൈൻ മെയിന്റനൻസ് പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)ന്റെ നേതൃത്വത്തിൽ കൊല്ലം ഇലക്ട്രിക്കൽ സർക്കിളിനു മുന്നിൽ നടത്തിയ ധർണ്ണയിൽ  ജീവനക്കാരിൽ ഭൂരിഭാഗം പേരും പങ്കെടുത്തു. ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി.സ.കെ.തുളസീധരൻ ഉത്ഘാടനം ചെയ്തു. സഖാക്കൾ സദാശിവൻ, ജയശ്രീ, അജയകുമാർ, എൻ.ആർ.അനി, മോഹനൻ എന്നിവർ സംസാരിച്ചു.

Friday, June 8, 2012

മഴയെത്തും മുമ്പേ – വാഹനം എത്തിക്കണം


12.06.2012ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം പവർഹൌസ് കോമ്പൌണ്ടിൽ
           കൂട്ടധർണ്ണ

തൊഴിലാളി സുഹൃത്തുക്കളേ,
          അന്തരീക്ഷത്തിൽ കാറും കോളും നിറച്ചുകൊണ്ട് ഇടവപ്പാതി എത്തിക്കഴിഞ്ഞു. വലിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇലക്ട്രിസിറ്റി മേഖലയിലെ തൊഴിലാളികളുടെ മനസ്സിൽ ഭീതി നിറച്ചുകൊണ്ടാണ് ഇത്തരം റിപ്പോർട്ടുകൾ വരുന്നത്. കാരണം പെരുമഴയത്തും പൊരിവെയിലത്തും ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കാൻ ഉത്തരവാദിത്തത്തോടു കൂടി പ്രവർത്തിക്കുന്നവരാണ് ഈ മേഖലയിലെ തൊഴിലാളികൾ. ഇതിനാവശ്യമായ പശ്ചാത്തല സംവിധാനം വൈദ്യുതിബോർഡിൽ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടവയാണ് 24 മണിക്കൂറും വാഹനസൌകര്യം, മഴക്കാലത്തിന് മുന്നോടിയായുള്ള മെയിന്റനൻസ് പണികൾ, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കൽ, ഗുണനിലവാരമുള്ള സാധന സാമഗ്രികൾ ലഭ്യമാക്കൽ എന്നിവ. ഇവയെല്ലാം ലഭ്യമാക്കേണ്ടത് ഇലക്ട്രിസിറ്റി ബോർഡിന്റെയും ബന്ധപ്പെട്ട ഇലക്ട്രിക്കൽ സർക്കിളിലെ ഉദ്യോഗസ്ഥരുടെയും ചുമതലയാണ്. എന്നാൽ ഇന്ന് വ്യത്യസ്തമായ സ്ഥിതിയാണുള്ളത്. കൊല്ലം ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിലുള്ള നിരവധി ആഫീസുകളിൽ 24 മണിക്കൂറും വാഹനം ലഭ്യമല്ലാതായിട്ട് ദിവസങ്ങളായി. ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇവ പരിഹരിക്കപ്പെട്ടു കാണുന്നില്ല. തീരദേശമേഖലകൾ കൂടുതലുള്ള സെക്ഷനാഫീസുകളിൽ പോലും വാഹനം ലഭ്യമല്ല. ഈ സാഹചര്യത്തിൽ മൺസൂൺ കാലത്ത് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന്  മനസ്സിലാക്കുന്നു. ആയതിനാൽ മൺസൂൺ തുടങ്ങുന്നതിന് മുമ്പായി വാഹനസൌകര്യം ലഭ്യമാക്കണമെന്നും മെയിന്റനൻസ് പണികൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ആഫീസിനു മുന്നിൽ ജൂൺ പന്ത്രണ്ടാം തീയതി രാവിലെ 10 മണിക്ക് വൈദ്യുതി തൊഴിലാളികളുടെ കൂട്ടധർണ്ണ നടത്താൻ തീരുമാനിച്ചിരിക്കുകയാ‍ണ്. പ്രസ്തുത കൂട്ടധർണ്ണയിൽ മുഴുവൻ തൊഴിലാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
          അഭിവാദനങ്ങളോടെ,
                                   കൺ‌വീനർ                                                                                                                                                 
K.S.E.B.W.A ജില്ലാ                            കോ-ഓർഡിനേഷൻ കമ്മിറ്റി, കൊല്ലം.

പട്ടണങ്ങളിലെ വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ ശുപാര്‍ശ


          രാജ്യത്തെ 255 പട്ടണങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യ ഫ്രാഞ്ചൈസിയെ ഏല്‍പ്പിക്കാന്‍ ശുപാര്‍ശ. കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോട്ടയം, ആലപ്പുഴ, അരൂര്‍, കണ്ണൂര്‍ എന്നീ പട്ടണങ്ങളും ഇതില്‍പ്പെടും. വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി പഠിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച വി കെ ഷുംഗ്ലു കമ്മിറ്റി ഇത്തരം നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിച്ചു. കമ്പനിവല്‍ക്കരണത്തിനു പിന്നാലെ വൈദ്യുതി വിതരണം സ്വകാര്യമേഖലയുടെ പിടിയിലാകുമെന്ന് ഇതോടെ ഉറപ്പായി. വൈദ്യുതിബോര്‍ഡിന്റെ കമ്പനിവല്‍ക്കരണം നടപ്പാക്കിയ പ്രദേശങ്ങളിലെല്ലാം നഷ്ടം വര്‍ധിച്ചെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതുപരിഹരിക്കാന്‍ സമിതി കണ്ടെത്തിയ മാര്‍ഗങ്ങളില്‍ പ്രധാനമാണ് ഫ്രാഞ്ചൈസി സമ്പ്രദായം. ബോര്‍ഡിന്റെ ട്രാന്‍സ്ഫോര്‍മറും ലൈനും ഉപയോഗിച്ച് നിശ്ചിതകാലയളവില്‍ വൈദ്യുതി വിതരണംചെയ്യാന്‍ മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയാണ് തുടക്കത്തില്‍ ഫ്രാഞ്ചൈസിയെ കണ്ടെത്തുക. കാലാവധിക്കു ശേഷം ഇവരെ അതത് പ്രദേശത്തെ സ്ഥിരം ലൈസന്‍സിയാക്കുമെന്ന് വ്യവസ്ഥ ചെയ്യണമെന്നും സമിതി നിര്‍ദേശിക്കുന്നു. ട്രാന്‍സ്ഫോര്‍മര്‍, ലൈന്‍ തുടങ്ങിയ ബോര്‍ഡിന്റെ സ്വത്തും ഇവരുടെ കൈയിലാകും. ഇന്ത്യയിലെ ഊര്‍ജ വിതരണത്തിന്റെ 40 ശതമാനവും കൈകാര്യം ചെയ്യുന്നുവെന്ന് കണക്കാക്കുന്ന 255 പട്ടണങ്ങള്‍ ഫ്രാഞ്ചൈസിക്ക് കൈമാറണമെന്നാണ് ശുപാര്‍ശ. വൈദ്യുതി ബോര്‍ഡിനെ വിഭജിച്ച് കമ്പനിയാക്കിയ സംസ്ഥാനങ്ങളില്‍ പലയിടത്തും വൈദ്യുതി വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടുണ്ട്. വിപ്രോ, ടോറന്റ് തുടങ്ങി അഞ്ചോളം സ്വകാര്യ കമ്പനികളാണ് രാജ്യത്ത് വൈദ്യുതി വിതരണരംഗത്ത് പ്രവര്‍ത്തിക്കുത്. മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വി കെ ഷുംഗ്ലുവിന്റെ നേതൃത്വത്തിലുള്ള സമിതി 15 സംസ്ഥാനങ്ങളിലെ വൈദ്യുതിനില പഠിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വൈദ്യുതി ബോര്‍ഡുകളുടെ വിഭജനം പ്രതീക്ഷിച്ചതുപോലെ ഫലപ്രദമായില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. കേരളത്തില്‍ വൈദ്യുതി ബോര്‍ഡിനെ കമ്പനിവല്‍ക്കരിക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നതിനിടെയാണ് ഷുംഗ്ലു കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കേരളത്തിലെ വൈദ്യുതി മേഖല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പട്ടണങ്ങളിലെ വിതരണാവകാശം സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളലാഭമാകും നല്‍കുക.
(Desabhimani)

വൈദ്യുതി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്; 12ന് ധര്‍ണ

 കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭം തുടങ്ങുന്നു. സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന ബോര്‍ഡ് മാനേജ്മെന്റിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിബോര്‍ഡില്‍ 24 മണിക്കൂര്‍ വാഹനസൗകര്യം ലഭ്യമാക്കിയിരുന്നു. മഴക്കാലത്തിന് മുന്നോടിയായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ഗുണനിലവാരമുള്ള സാധനസാമഗ്രികളും ലഭ്യമാക്കി. എന്നാല്‍, ഇപ്പോള്‍ ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയില്‍ എല്ലാം നിലച്ചു. ഇത് ജീവനക്കാരെയും വൈദ്യുതി ഉപയോക്താക്കളെയും ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തില്‍ മഴക്കാലത്തിനു മുമ്പ് സെക്ഷനാഫീസുകളില്‍ 24 മണിക്കൂര്‍ വാഹനസൗകര്യം അടിയന്തരമായി ലഭ്യമാക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ 12ന് കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് വൈദ്യുതി തൊഴിലാളികളുടെ ധര്‍ണ നടത്തും
(ദേശാഭിമാനി വാർത്ത)

വൈദ്യുതി ജീവനക്കാർ മുഖ്യമന്ത്രിക്ക് സർപ്പിച്ച നിവേദനം


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്
സംസ്ഥാന വൈദ്യുതി ബോർഡിലെ തൊഴിലാളികളുടെയും ഓഫീസർമാരുടെയും പെൻഷൻ‌കാരുടെയും സംഘടനകൾ സംയുക്തമായി സമർപ്പിക്കുന്ന നിവേദനം
സർ,
        വിഷയം: സംസ്ഥാന വൈദ്യുതി ബോർഡിനെ ധൃതിപിടിച്ച്  കമ്പനിയാക്കാനുള്ള നീക്കം തടയുക.
        സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുള്ള വൈദ്യുതി ബോർഡിന്റെ ആസ്തി ബാധ്യതകൾ പുതിയതായി രൂപീകരിക്കുന്ന കമ്പനിയിലേക്ക് പുന:നിക്ഷേപിക്കാനുള്ള നടപടികൾ ധൃതിപിടിച്ച് നടന്നുവരികയാണെന്ന് അറിയുന്നു. കമ്പനി രൂപവത്കരണവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ സ്കീമിലെ വ്യവസ്ഥകൾ സംബന്ധിച്ച് തൊഴിലാളികൾക്കും ഓഫീസർമാർക്കും പെൻഷൻ‌കാർക്കും ആശങ്കകൾ ഏറെയുണ്ട്. അതിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു.
1.   സംസ്ഥാന നിയമസഭയിൽ കമ്പനിവത്കരണം സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഓഹരി കൈമാറ്റം തടയുന്നതിനും ആവശ്യമായ നിയമനിർ‌മ്മാണം ഉറപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്യുക.
2.   കരട് ട്രാൻസ്ഫർ സ്കീമിൽ കഴിഞ്ഞ സർക്കാർ വ്യവസ്ഥ ചെയ്തിരുന്ന ത്രികക്ഷി കരാർ ഇപ്പോൾ ഒഴിവാക്കപ്പെട്ടതായി കാണുന്നു. അതുകൊണ്ട് ത്രികക്ഷി കരാർ ട്രാൻസ്ഫർ സ്കീമിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
3.   ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഗ്യാരണ്ടി നൽകുക. (പശ്ചിമബംഗാൾ, തമിഴ്നാട് സർക്കാരുകൾ ഗ്യാരണ്ടി നൽകിയിട്ടുണ്ട്.) കഴിഞ്ഞ സർക്കാർ തയ്യാറാക്കിയ ട്രാൻസ്ഫർ സ്കീമിലും സർക്കാർ ഗ്യാരണ്ടി വ്യവസ്ഥ ചെയ്തിരുന്നു.
4.   മൂന്ന് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകൾക്ക് പ്രത്യേക ബാലൻസ്ഷീറ്റ് വേണമെന്ന നിബന്ധന ഭാവിയിൽ വൈദ്യുതി മേഖലയുടെ വിഭജനത്തിനിടയാക്കും. ഈ നിബന്ധന ഒഴിവാക്കുക. വൈദ്യുതി മേഖല ഒറ്റ സ്ഥാപനമായി നിലനിർത്തുമെന്ന ഉറപ്പ് കഴിഞ്ഞ സർക്കാരും ഈ സർക്കാരും നൽകിയിരുന്നതാണ്. ആ ഉറപ്പ് പാലിക്കുക.

    മേൽ‌പ്പറഞ്ഞ വിഷയങ്ങൾ ബോർഡിലെ എല്ലാ  സംഘടനകളുമായി അങ്ങയുടെ സാന്നിധ്യത്തിൽ കൂടിയാലോചിച്ച് സമവായത്തിലെത്തുന്നതുവരെ ഇപ്പോൾ നടന്നുവരുന്ന ധൃതിപിടിച്ച കമ്പനിവത്കരണനീക്കം തടയുന്നതിന് വേണ്ട നടപടികൾ അങ്ങ് സ്വീകരിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.

1.കെ.എസ്.ഇ.ബോർഡ് വർക്കേഴ്സ് അസോസിയേഷൻ(CITU)
2.കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ(AITUC)
3.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻ(INTUC – President Sri. Thampanoor Ravi)
4.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് കോൺഫെഡറേഷൻ(INTUC – President.Smt.Padmaja Venugopal)
5.കേരള വൈദ്യുതി മസ്ദൂർ സംഘം(BMS)
6.കേരള ഇലക്ട്രിസിറ്റി എം‌പ്ലോയീസ് ഓർഗനൈസേഷൻ(STU)
7.കെ.എസ്.ഇ.ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ
8. കെ.എസ്.ഇ.ബോർഡ് എഞ്ചിനീയേഴ്സ് അസോസിയേഷൻ
9. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ
10.കേരള സിവിൽ ബ്രാഞ്ച് എഞ്ചിനീയേഴ്സ് അസോസിയേഷൻ
11.കെ.എസ്.ഇ.ബി പോസ്റ്റ് ഗ്രാജ്വേറ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ
12.കെ.എസ്.ഇ.ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ.
(ഇലക്ട്രിസിറ്റി ബോർഡിലെ ഐ.എൻ.റ്റി.യു.സി റാവുത്തർ വിഭാഗം ഒഴികെയുള്ള എല്ലാ സംഘടനകളും കൂടി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനം)





Saturday, May 26, 2012

വൈദ്യുതി ജീവനക്കാരുടെ ജാഥ സമാപിച്ചു













        കേരളത്തിന്റെ വെളിച്ചം കെടുത്തരുത് എന്ന മുദ്രാവാക്യമുന്നയിച്ച് കെഎസ്ഇബിഡബ്ല്യുഎയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാഹനജാഥ സമാപിച്ചു. ശനിയാഴ്ച രാവിലെ ചവറയില്‍നിന്ന് ആരംഭിച്ച ജാഥ സിപിഐ എം ഏരിയസെക്രട്ടറി ടി മനോഹരന്‍ ഉദ്ഘാടനംചെയ്തു. ജാഥ കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് എന്നിവിടങ്ങളിലെ സ്വീകരണശേഷം ഓച്ചിറയില്‍ സമാപിച്ചു. സമാപനസമ്മേളനത്തില്‍ സിപിഐ എം ഓച്ചിറ ലോക്കല്‍കമ്മിറ്റി സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാനസെക്രട്ടറി അഡ്വ. വി വി ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ശൂരനാട് ഏരിയസെക്രട്ടറി എം ശിവശങ്കരപ്പിള്ള അധ്യക്ഷനായി. (ദേശാഭിമാനി)

Saturday, May 19, 2012

കേരളത്തിന്റെ വെളിച്ചം കെടുത്തരുത്....




വൈദ്യുതിജീവനക്കാരുടെ പ്രചരണപരിപാടി ഉത്ഘാടനം ചെയ്തു.


                               സ.മേഴ്സിക്കുട്ടിയമ്മ പ്രചരണപരിപാടി ഉത്ഘാടനം ചെയ്യുന്നു.
                                                    ജാഥാ ക്യാപ്റ്റന് പതാക കൈമാറുന്നു
                                 ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകുന്നു
      ‘അനാവശ്യ ലോഡ് ഷെഡ്ഡിംഗ് പിൻ‌വലിക്കുക, വൈദ്യുത പദ്ധതികൾ ഉടൻ ആരംഭിക്കുക,  പ്രസരണ ശൃംഘല ശക്തിപ്പെടുത്തുക, വിതരണ മേഖല തകർക്കാതിരിക്കുക’ എന്നീ  ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന “കേരളത്തിന്റെ വെളിച്ചം കെടുത്തരുത്”  എന്ന ജില്ലാതല പ്രചരണ പരിപാടി കൊട്ടാരക്കരയിൽ സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ.മേഴ്സിക്കുട്ടിയമ്മ ഉത്ഘാടനം ചെയ്തു.  സഖാക്കൾ അനിൽ, സദാശിവൻ, ജാഥാ ക്യാപ്റ്റൻ അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.