വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Saturday, May 10, 2014

സുരക്ഷാ ക്ളാസ് നടത്തി

   
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി മേഖലയിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വേണ്ടി സുരക്ഷാ ക്ളാസ് സംഘടിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് ശ്രീ.കയാബുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻ‌ജിനീയർ ശ്രീമതി റഫീക്കാ ബീവി  ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് അസിസ്റ്റ്ന്റ് എക്സിക്യൂട്ടീവ് എൻ‌ജീനിയർ ശ്രീ.ആർ.മദനമോഹനൻ പിള്ള ൿളാസ് നയിച്ചു.

Thursday, May 8, 2014

വൈദ്യുതി സുരക്ഷാവാരം - സുരക്ഷാ പഠന ക്ളാസ്

       
ഈ ആധുനിക കാലഘട്ടത്തിൽ മനുഷ്യൻ ഇൻ‌ക്യുബേറ്റർ മുതൽ ഫ്രീസർ വരെ അഥവാ ജനനം മുതൽ മരണം വരെ വൈദ്യുതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാണുവാനോ സ്പർശിക്കുവാനോ കഴിയാത്ത വൈദ്യുതിയെ അശ്രദ്ധമായി കൈകാര്യം ചെയ്താൽ ബന്ധുവായ വൈദ്യുതി ഏറ്റവും വലിയ ശത്രുവായിത്തീരും. വൈദ്യുതി അപകടങ്ങളെ തുടർന്ന് പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും ജീവൻ നഷ്ടപ്പെടുന്ന ദു:സ്ഥിതിയാണ്  നിലവിലുള്ളത്. ഈ സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോഗവും പരിപാലനവും സംബന്ധിച്ച് ജീവനക്കാർക്കും പൊതുജനത്തിനും അവബോധം  സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ 2014 മെയ് 2 മുതൽ 8 വരെ വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കുന്നു.
           
വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  2014 മെയ് 10ന്   രാവിലെ 10  മണി മുതൽ  12.30 വരെ കെ.എസ്.ഇ.ബി കരുനാഗപ്പള്ളി ഡിവിഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച്  സുരക്ഷാ പഠന ക്ലാസ് നടത്തുന്നു. വൈദ്യുതസുരക്ഷാ മേഖലയിലെ വിദഗ്ദ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന പ്രസ്തുത പരിപാടിയിൽ വൈദ്യുത മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും വയറിംഗ് തൊഴിലാളികളുടെയും പങ്കാളിത്തം ഉണ്ടാ‍കണമെന്ന് അഭ്യർത്ഥിക്കുന്നു