വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Friday, September 19, 2014

വൈദ്യുതി ജീവനക്കാരുടെ സംയുക്ത സമരം- കരുനാഗപ്പള്ളി



വൈദ്യുതി നിയമം 2003 പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളും ഒത്തുചേർന്ന് നടത്തുന്ന സംയുക്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ പരിസരത്ത് നടന്ന യോഗം കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ ഉത്ഘാടനം ചെയ്തു. ഇലക്ട്രിസിറ്റി എം‌പ് ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി)  ഡിവിഷൻ സെക്രട്ടറി ശരച്ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എച്ച്.മധു സംസാരിച്ചു.

വൈദ്യുതി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്


കൊല്ലം: വൈദ്യുതി നിയമം 2003 പുനഃപരിശോധിക്കുക, വൈദ്യുതി നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ദ്രോഹകരമായ പുതിയ ഭേദഗതി പിന്‍വലിക്കുക, കരാര്‍ തൊഴിലാളികളുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ജീവനക്കാര്‍ ദേശീയ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രക്ഷോഭദിനം ആചരിക്കും. എല്ലാ ഇലക്ട്രിസിറ്റി തൊഴിലാളികളും ഓഫീസര്‍മാരും ബാഡ്ജ് ധരിച്ച് ജോലിക്കു ഹാജരാകും. ഇതിന്റെ മുന്നോടിയായുള്ള വിശദീകരണയോഗം ആറ് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടന്നു.
കൊല്ലം പവര്‍ഹൗസ് കോമ്പൗണ്ടില്‍ നടന്ന വിശദീകരണയോഗം കെഎസ്ഇബിഡബ്ല്യുഎ (സിഐടിയു) സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി ജയശ്രീ ഉദ്ഘാടനംചെയ്തു. കെഇഇസി (ഐഎന്‍ടിയുസി) ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വി വീരേന്ദ്രകുമാര്‍ അധ്യക്ഷനായി. കരുനാഗപ്പള്ളിയില്‍ യോഗം എസ് ഹരിലാല്‍ ഉദ്ഘാടനംചെയ്തു. ശരത്ചന്ദ്രപ്രസാദ് അധ്യക്ഷനായി. ചാത്തന്നൂര്‍ ഡിവിഷനില്‍ യോഗം കെഇഇസി (ഐഎന്‍ടിയുസി) ജില്ലാസെക്രട്ടറി വി ഒ കുമാര്‍ ഉദ്ഘാടനംചെയ്തു. ജേക്കബ് ജോണ്‍ അധ്യക്ഷനായി. കൊട്ടാരക്കരയില്‍ നടന്ന യോഗം കെപിഒഎഫ് ജില്ലാസെക്രട്ടറി എച്ച് മുജീബ് ഉദ്ഘാടനംചെയ്തു. എന്‍ ആര്‍ അനി അധ്യക്ഷനായി. പുനലൂര്‍ ഡിവിഷനില്‍ നടന്ന യോഗം കെഇഇസി (ഐഎന്‍ടിയുസി) ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് ഉദ്ഘാടനംചെയ്തു. നൂറുദീന്‍ (കെഎസ്ഇബിഡബ്ല്യുഎ) അധ്യക്ഷനായി.

വൈദ്യുതി നിയമം 2003 പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംയുക്തപ്രക്ഷോഭം