വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Friday, December 6, 2013

പാർലമെന്റ് മാർച്ചിന് പോകുന്നവർക്ക് യാത്രയയപ്പ്‌ നൽകി


സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഡിസംബർ 12 ന് ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന വാളണ്ടിയർമാർക്ക് കെ.എസ്.ഇ.ബി  വർക്കേഴ്സ്‌ അസോസിയേഷൻ (സി .ഐ .ടി .യു ) കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  യാത്രയയപ്പ് നല്കി. സി.ഐ .ടി .യു  കരുനാഗപ്പള്ളി ഏരിയ  സെക്രട്ടറി  സ.ദിവാകരൻ സമ്മേളനം ഉത്ഘാടനം ചെയ്തു. സ.കയാബുദ്ദീൻ അധ്യക്ഷനായി . വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം സ. രാജീവൻ.എസ്,  കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റി ട്രഷറർ സ ബീബു.എൻ  എന്നിവർക്കാണ് യാത്രയയപ്പ് നല്കിയത്.  ഡിവിഷൻ സെക്രട്ടറി അൻസർബാബു  സംസാരിച്ചു 

Friday, November 15, 2013

വൈദ്യുതപദ്ധതികള്‍ നിശ്ചലം

സംസ്ഥാനത്തിന്റെ പ്രതീക്ഷയായിരുന്ന വൈദ്യുത പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയില്‍. പുറമെനിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാന്‍ ലൈനും ലഭ്യമല്ലാതെ വരുന്നതോടെ മഴക്കാലത്തും കേരളം ലോഡ്ഷെഡിങ്ങിലേക്ക് നീങ്ങുന്നു. ഇരുപത്തഞ്ചോളം പദ്ധതികളുടെ നിര്‍മാണമാണ് വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്നത്. പള്ളവാസല്‍ എക്സ്റ്റന്‍ഷന്‍ (60 മെഗാവാട്ട്), തോട്ടിയാര്‍ (40), മാങ്കുളം (40), കൊച്ചുപമ്പ (30), പെരിങ്ങല്‍ വലതുകര (24), ബാരാപോള്‍ (24) അടക്കമുള്ള പദ്ധതികളുടെ നിര്‍മാണം പൂര്‍ണമായി നിലച്ചു. ഇതിനുപുറമെ, അഞ്ച് മുതല്‍ 10 വരെ മെഗാവാട്ട് ശേഷിയുള്ള പദ്ധതികളും മുടങ്ങി. സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ബൈതരണി കല്‍ക്കരിപ്പാടം നഷ്ടപ്പെട്ടത് ആയിരം മെഗാവാട്ട് വൈദ്യുതിയും ഇല്ലാതാക്കി. അതിരപ്പിള്ളി അടക്കമുള്ള വന്‍ പദ്ധതികളുടെ സാധ്യത പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ മങ്ങി. ശക്തമായ മഴയില്‍ മികച്ച നീരൊഴുക്ക് ലഭിച്ചിട്ടും കേരളം ലോഡ്ഷെഡിങ്ങിന്റെ നിഴലിലാണ്. കല്‍ക്കരിക്ഷാമവും തെലങ്കാന പ്രശ്നവും മൂലം ഒരുമാസത്തിനിടെ നിരവധി ദിവസം ലോഡ്ഷെഡിങ്ങുണ്ടായി. അന്യസംസ്ഥാനങ്ങളില്‍നിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാന്‍ ഇടനാഴി ലഭിക്കുന്നില്ല. 1996-2001 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും പിന്നീടെത്തിയ യുഡിഎഫ് സര്‍ക്കാര്‍ തകിടംമറിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 270 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു. നിരവധി പദ്ധതികള്‍ക്ക് തുടക്കമിടുകയുംചെയ്തു. എന്നാല്‍, അതെല്ലാം നിശ്ചലമായി. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നിട്ടും പുതിയ പദ്ധതികള്‍ വരാത്തത് ആസൂത്രണം പാളാന്‍ ഇടയാക്കി. ഉല്‍പ്പാദന മുരടിപ്പാണ് നില വഷളാക്കിയത്. ആവശ്യമുള്ളതിന്റെ 40 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉല്‍പ്പാദനം. ഈ രീതിയില്‍ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് ഊര്‍ജ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച തോതില്‍ കേന്ദ്രവിഹിതം ലഭിക്കുന്നതിനിടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 400 മുതല്‍ 500 മെഗാവാട്ട് വരെയായിരുന്നു കേന്ദ്രവിഹിതം. ഇപ്പോഴാകട്ടെ ശരാശരി 1100 മെഗാവാട്ട് ആണ്. ഇതില്‍ ഇടയ്ക്കിടെയുണ്ടാകുന്ന കുറവും ലോഡ്ഷെഡിങ്ങിലേക്ക് തള്ളുന്നു. -
deshabhimani.com

Monday, November 11, 2013

വൈദ്യുതി നിരക്കുവര്‍ധന ഇനി എല്ലാ വര്‍ഷവും

എല്ലാ വര്‍ഷവും നിരക്കുവര്‍ധന ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍ "വൈദ്യുതി നിയമം 2003" പൊളിച്ചെഴുതുന്നു. വിതരണമേഖല വിഭജിച്ച് വന്‍കിടക്കാര്‍ക്കായി പുതിയ ലൈസന്‍സി രൂപീകരിക്കാനുള്ള നിര്‍ദേശം ഗാര്‍ഹിക, കാര്‍ഷിക വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തും. സംസ്ഥാന റെഗുലേറ്ററി കമീഷനുകളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള നിര്‍ദേശങ്ങളും പുതിയ നിയമത്തിന്റെ കരടിലുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി 15നകം അഭിപ്രായം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ഊര്‍ജ മന്ത്രലായം നിര്‍ദേശിച്ചിട്ടുണ്ട്. ഉദാരവല്‍ക്കണ നയങ്ങളുടെ ഭാഗമായി കൊണ്ടുവന്ന 2003ലെ നിയമം രാജ്യത്തെ വൈദ്യുതി രംഗം താറുമാറാക്കിയിരുനു. ഇതിനേക്കാള്‍ കടുത്ത നടപടികളാണ് പുതിയ നിയമത്തിലെ ശുപാര്‍ശ. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ കവരുന്ന ഒട്ടേറെ നിര്‍ദേശങ്ങളും കരടിലുണ്ട്. വൈദ്യുതിനിരക്ക് നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇനി കേന്ദ്രസര്‍ക്കാരാവും നിശ്ചയിക്കുക. ഇത് അംഗീകരിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമീഷന്‍ നിയമപരമായി ബാധ്യസ്ഥരാണ്. സംസ്ഥാന റെഗുലേറ്ററി കമീഷനെ നിരീക്ഷിക്കാന്‍ കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിന്റെ നേതൃത്വത്തില്‍ പുതിയ സംവിധാനവും കൊണ്ടുവരും. എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡ്/കമ്പനി ആവശ്യപ്പെട്ടില്ലെങ്കില്‍പോലും നിരക്കുവര്‍ധന ഉണ്ടാവും. ഇന്ധനച്ചെലവ്, പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് തുടങ്ങിയവ അതത് മാസങ്ങളില്‍ ഉപയോക്താക്കളില്‍നിന്ന് പിരിക്കണം. റെഗുലേറ്ററി കമീഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലും നിയമം കൈകടത്തുന്നു. കമീഷന്‍ അംഗങ്ങളുടെ ഒഴിവ് രണ്ടു മാസത്തില്‍ കൂടുതല്‍ നികത്താതിരുന്നാല്‍ കേന്ദ്രം നേരിട്ട് ആളെ നിയമിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന സിറ്റിങ് ജഡ്ജിയും കേന്ദ്ര റെഗുലേറ്ററി കമീഷന്‍ പ്രതിനിധിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതിയാവും കമീഷന്‍ അംഗങ്ങളെ തീരുമാനിക്കുക. വിതരണമേഖലയെ വിതരണ ലൈസന്‍സി, സപ്ലൈ ലൈസന്‍സികള്‍ എന്നിങ്ങനെ മൂന്നു വര്‍ഷത്തിനകം വിഭജിക്കണം. വൈദ്യുതി ലൈനുകളുടെ ചുമതല വിതരണ ലൈസന്‍സിക്കാണ്. വൈദ്യുതി നല്‍കല്‍, വാങ്ങല്‍ എന്നിവ പുതുതായി രൂപീകരിക്കുന്ന സപ്ലൈ ലൈസന്‍സിയുടെ കീഴിലാണ്. ഇതിനുവേണ്ടി കുത്തകകള്‍ മത്സരിക്കും. പുതിയ കണക്ഷന് ആദ്യം വിതരണ ലൈസന്‍സിക്ക് അപേക്ഷ നല്‍കണം. ലൈന്‍ വലിച്ചു കഴിഞ്ഞാല്‍ വൈദ്യുതി ലഭിക്കുന്നതിന് സപ്ലൈ ലൈസന്‍സിയെ സമീപിക്കണം. ഒന്നിലധികം സപ്ലൈ ലൈസന്‍സികള്‍ക്ക് അധികാരം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഉയര്‍ന്ന നിരക്ക് നല്‍കുന്ന വാണിജ്യ ഉപയോക്താക്കള്‍ക്കു മാത്രമായി പുതിയ ലൈസന്‍സി വരും. വന്‍കിടക്കാരില്‍നിന്ന് കൂടിയ നിരക്ക് ഈടാക്കി കുറഞ്ഞ നിരക്കില്‍ ഗാര്‍ഹിക-കാര്‍ഷിക മേഖലയ്ക്ക് വൈദ്യുതി നല്‍കുന്ന ക്രോസ് സബ്സിഡി സംവിധാനം ഇതോടെ നിലയ്ക്കും. ഇത് ഭീമമായ നിരക്കുവര്‍ധനയ്ക്കും ഇടയാക്കും. 
(deshabhimani.com)

Sunday, November 3, 2013

വൈദ്യുതിബോര്‍ഡ് വിഭജിച്ച് തകര്‍ക്കരുത്

വൈദ്യുതിബോര്‍ഡിനെ മൂന്ന് കമ്പനികളാക്കി വിഭജിക്കാനുള്ള മന്ത്രിസഭാതീരുമാനം സ്ഥാപനത്തിന്റെ പൊതുമേഖലാ സ്വഭാവത്തെ തകര്‍ക്കുന്നതും സംസ്ഥാനത്തിന്റെ വൈദ്യുതിമേഖലയ്ക്ക് ഹാനികരവുമാണ്. ഡല്‍ഹിയില്‍ ചേര്‍ന്ന വൈദ്യുതിമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് വൈദ്യുതിബോര്‍ഡിനെ വിഭജിക്കാമെന്ന് കേരളവും സമ്മതിച്ചത്. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇലക്ട്രിസിറ്റി ആക്ട് 2003ന്റെ പരിധിക്കുള്ളില്‍ തന്നെ ഒറ്റസ്ഥാപനമായി വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ബദല്‍നയമാണ് എല്‍ഡിഎഫ് ഭരണകാലത്ത് കേരളം മുന്നോട്ടുവച്ചത്. ആ നയത്തില്‍നിന്നുള്ള പിന്മാറ്റമാണ് പുതിയ മന്ത്രിസഭാ തീരുമാനം. രണ്ട് കമ്പനികളെങ്കിലും ആക്കാതെ ബോര്‍ഡിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ബോര്‍ഡ് വിഭജനത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ അന്ന് തീരുമാനിക്കുകയുംചെയ്തു. ജീവനക്കാരുടെയും ബഹുജനങ്ങളുടെയും കടുത്ത എതിര്‍പ്പുയര്‍ന്നതിനാലാണ് അന്ന് ആ നടപടി നിര്‍ത്തിവച്ചത്.

വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ആസൂത്രിത നടപടിയാണ് ബോര്‍ഡ് വിഭജനം. ഉല്‍പ്പാദന പ്രസരണ വിതരണമേഖലകള്‍ വ്യത്യസ്ത കമ്പനികളാക്കുന്നത് വൈദ്യുതിനിരക്കില്‍ കടുത്ത വര്‍ധനയ്ക്ക് കാരണമാകും. ഈ മേഖലകളിലെ യോജിച്ച ആസൂത്രണം തകിടംമറിയാനും കാരണമാകാം. വൈദ്യുതിബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കാനുള്ള നിര്‍ബന്ധത്തിന് വഴങ്ങിയ ഇന്ത്യയിലെ വൈദ്യുതിവിതരണ യൂട്ടിലിറ്റികളാകെ കടുത്ത നഷ്ടത്തിലും കടക്കെണിയിലുമാണ്. വന്‍ താരിഫ് വര്‍ധനയാണ് അവിടങ്ങളിലൊക്കെ ഉണ്ടായത്. ആ അനുഭവങ്ങളില്‍നിന്ന് പാഠംപഠിക്കാതെയാണ് ബോര്‍ഡ് വിഭജനത്തിനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.

ഉപയോക്താക്കള്‍ക്ക് ഇന്ന് കിട്ടുന്ന പരിമിതമായ ആനുകൂല്യങ്ങള്‍പോലും അടഞ്ഞ അധ്യായമാകും. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണ് എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ തുടങ്ങിയതാണ്. എല്‍ഡിഎഫ് ഭരണകാലത്തെ മുന്‍കൈകളും മുന്‍ഗണനകളും അട്ടിമറിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണലക്ഷ്യത്തില്‍നിന്ന് പിന്മാറി. സൗജന്യകണക്ഷനുകള്‍ നിര്‍ത്തലാക്കി. എല്‍ഡിഎഫ് ഭരണകാലത്ത് 85 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നുവെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിടത്തുമാത്രമാണ് ലക്ഷ്യം കൈവരിച്ചത്. വൈദ്യുതി ഉല്‍പ്പാദനരംഗത്തും സ്ഥിതി ഇതുതന്നെ. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ ഒട്ടുമിക്ക വൈദ്യുതി ഉല്‍പ്പാദന പദ്ധതികളുടെയും പണി നീങ്ങുന്നില്ല. പുതിയ പദ്ധതികള്‍ കണ്ടെത്താന്‍ ശ്രമങ്ങളില്ല. ബൈതരണി കല്‍ക്കരിപ്പാടം പദ്ധതി ഖനന നടപടികളില്‍ പുരോഗതിയില്ല എന്നപേരില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുത്തു. സംസ്ഥാനം അനങ്ങുന്നില്ല. ചീമേനി താപനിലയം എമര്‍ജിങ് കേരളയില്‍ വില്‍പ്പനയ്ക്കുവച്ച് 1621 ഏക്കര്‍ സ്ഥലം വിറ്റുകാശാക്കാന്‍ നോക്കിയതാണ്, ഈ രംഗത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഏക "ഇടപെടല്‍". മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ വൈദ്യുതിവാങ്ങല്‍ കരാറുകള്‍ റദ്ദാക്കി. ഊര്‍ജ മാനേജ്മെന്റ് പിഴച്ചു. ഇതുമൂലമാണ് കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് കേരളം വീണത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കമ്പോളത്തിലേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയിട്ടും ജലസംഭരണികള്‍ നിറഞ്ഞുകവിഞ്ഞിട്ടും പ്രതിസന്ധി മാറുന്നില്ല. പ്രസരണരംഗത്ത്, വര്‍ഷം ശരാശരി 20 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കിയതായിരുന്നു എല്‍ഡിഎഫ് ഭരണകാലം. കഴിഞ്ഞ രണ്ടരവര്‍ഷത്തില്‍ ഇരുപതു സബ്സ്റ്റേഷനുകള്‍പോലും പൂര്‍ത്തിയായിട്ടില്ല. കൂടംകുളത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് നിര്‍മാണം തുടങ്ങിയ തിരുനെല്‍വേലി- കൊച്ചി 400 കെവി ലൈന്‍, 400 കെവി പവര്‍ ഹൈവേ എന്നതൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല. ഇത്തരത്തില്‍, സര്‍ക്കാരിന്റെ നയവൈകല്യവും കെടുകാര്യസ്ഥതയുംമൂലം വൈദ്യുതിമേഖല തകര്‍ന്നുനില്‍ക്കുമ്പോഴാണ് കമ്പനിവല്‍ക്കരണം എന്ന വിപത്തുകൂടി എടുത്ത് തലയില്‍വയ്ക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്ത് കൃത്യമായ നയം മുന്നോട്ടുവച്ചാണ് പ്രവര്‍ത്തിച്ചത്. നാടിനും ജനങ്ങള്‍ക്കും പൊതുമേഖലയ്ക്കും അനുഗുണമായ ആ നയമാണ്, കേന്ദ്രത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സഹായകമായത്. യുഡിഎഫിന് നയമുണ്ട്- അതുപക്ഷേ ജനവിരുദ്ധമാണ്. അതുകൊണ്ടുതന്നെ കെഎസ്ഇബിയെ കമ്പനികളാക്കി, വൈദ്യുതിരംഗത്തെ സ്വകാര്യലാഭത്തിന്റെയും വിപണിയിലെ കളികളുടെയും തല്‍ഫലമായ ചാര്‍ജ് വര്‍ധനയുടെയും അരാജകത്വത്തിലേക്ക് ആനയിക്കുന്ന തീരുമാനത്തില്‍ അത്ഭുതമില്ല. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ഇത് നേരത്തെ പലവട്ടം സൂചിപ്പിച്ചതുമാണ്. ഈ നയത്തിനെതിരായ പോരാട്ടം ശക്തമാക്കാനും കമ്പനിവല്‍ക്കരണ തീരുമാനത്തില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനുമുള്ള ശക്തമായ സമ്മര്‍ദം ജീവനക്കാരില്‍നിന്നും ബഹുജനങ്ങളില്‍നിന്നും ഉയരണം.
http://deshabhimani.com

Wednesday, October 30, 2013

വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കാന്‍ മന്ത്രിസഭയുടെ അനുമതി

കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിനായി നിയമനിര്‍മാണമുണ്ടാവില്ല. ബോര്‍ഡിനെ മൂന്നു സബ് കമ്പനികളാക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരിക്കുകയാണ്. ഇത് തിരികെ കമ്പനിയില്‍ നിക്ഷിപ്തമാക്കും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് കമ്പനിവത്കരണം. - deshabhimani.com

Saturday, October 5, 2013

വൈദ്യുതി ജനങ്ങളുടെ അവകാശം

         തികഞ്ഞ പരാജയമാണെന്ന് ബോധ്യപ്പെട്ടിട്ടും വൈദ്യുതി ഉല്‍പ്പാദന മേഖലയിലെ സ്വകാര്യവല്‍ക്കരണ നയങ്ങളില്‍നിന്ന് പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. പ്രസരണ വിതരണ രംഗത്തേക്കുകൂടി ഇതേനയങ്ങള്‍ വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഒഡിഷയിലെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കി സ്വകാര്യവല്‍ക്കരിച്ചാണ് ഈ പരിഷ്കരണങ്ങളിലെ ഘടനാമാറ്റത്തിന് തുടക്കംകുറിച്ചത്. ഇത് തികഞ്ഞ പരാജയമായി. പക്ഷേ, അനുഭവങ്ങളില്‍നിന്ന് പഠിക്കാനല്ല, കേന്ദ്രനിയമം കൊണ്ടുവന്ന് സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരം കവര്‍ന്ന് വൈദ്യുതി മേഖലാപരിഷ്കരണം നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. അങ്ങനെയാണ് 2003ലെ കേന്ദ്ര വൈദ്യുതി നിയമം വരുന്നത്. വൈദ്യുതി ബോര്‍ഡുകളെ കമ്പനികളാക്കി വിഭജിക്കണമെന്ന് ഈ നിയമം ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള പരിഷ്കരണങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വൈദ്യുതിമേഖല തകര്‍ന്നടിയുന്നു. കടുത്ത വൈദ്യുതിക്ഷാമമാണ് ഇതിന്റെയൊക്കെ ഭാഗമായി രാജ്യത്തുണ്ടായത്.

രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദന ശേഷിയിലും ഊര്‍ജ ലഭ്യതയിലും കടുത്ത കമ്മി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര വൈദ്യുത് അതോറിറ്റിയുടെ കണക്കുകള്‍ കാണിക്കുന്നു. 2012-13ല്‍ ശരാശരി 12 ശതമാനം കമ്മിയാണ് വൈദ്യുതിശേഷിയില്‍ രാജ്യം നേരിട്ടത്. 9 ശതമാനം ഊര്‍ജകമ്മിയും നേരിട്ടു. ഇന്ത്യന്‍ ജനസംഖ്യയില്‍ 40.4 കോടി ആളുകള്‍ക്ക് ഇപ്പോഴും വൈദ്യുതി പ്രാപ്യമല്ല. 32.8 ശതമാനം വീടുകളില്‍ വൈദ്യുതി എത്തിയിട്ടില്ല. ഗ്രാമീണമേഖലയില്‍ 44.7 ശതമാനം വീടുകളും വൈദ്യുതി ഇല്ലാത്തതാണ്. ഒറ്റവീടുപോലും വൈദ്യുതീകരിക്കാത്ത 33060 ഗ്രാമങ്ങള്‍ രാജ്യത്തുണ്ട്. കടുത്ത വൈദ്യുതിക്ഷാമം നേരിടുന്നുവെന്നതു മാത്രമല്ല രാജ്യത്തെ വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ കടക്കെണിയിലുമാണ്. ഷൂഗ്ലു കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. 2005 മുതല്‍ 2010 വരെയുള്ള കണക്ക് പരിശോധിച്ച കമ്മിറ്റി വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ സഞ്ചിതകടം 1.55 ലക്ഷം കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വിതരണക്കമ്പനികളുടെ അഞ്ചുവര്‍ഷത്തെ നഷ്ടം 1.79 ലക്ഷം കോടിയാണ്. വൈദ്യുതി വാങ്ങല്‍ച്ചെലവില്‍ ഇരട്ടിയിലധികം വര്‍ധനയാണ് ഈ കാലയളവില്‍ ഉണ്ടായതെന്നും അതാണ് ഈ സ്ഥിതിക്ക് കാരണമെന്നും കമ്മിറ്റി കണ്ടെത്തി.

വൈദ്യുതിയെ കച്ചവടച്ചരക്കാക്കി കാണുന്ന കേന്ദ്രനയങ്ങള്‍ക്ക് ബദലായി സാമൂഹ്യ വികസനത്തിനുള്ള അടിസ്ഥാന ഘടകമാണ് വൈദ്യുതിയെന്ന സമീപനം സ്വീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവച്ച കേരള ബദലാണ് കേരളത്തെ ഇന്ത്യന്‍ പൊതുസ്ഥിതിയില്‍നിന്ന് വേറിട്ടതാക്കിയത്. വൈദ്യുതി ബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളിക്കളഞ്ഞ് ഒറ്റസ്ഥാപനമായി പൊതുമേഖലയില്‍ സംരക്ഷിക്കുമെന്ന ശക്തമായ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. പുനഃസംഘടനയ്ക്ക് കൂടുതല്‍ സമയമനുവദിക്കാന്‍ ബോര്‍ഡിനെ രണ്ട് സ്ഥാപനങ്ങളെങ്കിലുമാക്കി വിഭജിക്കുമെന്ന ഉറപ്പ് വേണമെന്ന് കേന്ദ്രം വാശിപിടിച്ചപ്പോള്‍ ബോര്‍ഡിന്റെ ആസ്തിബാധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്ത് സംരക്ഷിക്കാനാണ് കേരളം തയ്യാറായത്. അസംബ്ലി മണ്ഡലങ്ങളുടെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കി കേരളം നടത്തിയ ശ്രമങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ഇടപെടലായിരുന്നു. 85 മണ്ഡലമാണ് 2011 മാര്‍ച്ചിനുള്ളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണവൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറി. തൃശൂരും എറണാകുളവും ആലപ്പുഴയും ഈ മാതൃക പിന്തുടര്‍ന്നു. വൈദ്യുതി ഉല്‍പ്പാദനരംഗത്തും നല്ല ഇടപെടലാണ് ഉണ്ടായത്.

208 മെഗാവാട്ട് ശേഷിയാണ് 2006-11 കാലത്ത് സംസ്ഥാനത്ത് പുതുതായി കൂട്ടിച്ചേര്‍ത്തത്. ഒഡിഷയിലെ ബൈതരണിയില്‍ 1000 മെഗാവാട്ട് ശേഷിയുള്ള കല്‍ക്കരിപ്പാടം നേടിയെടുത്തതടക്കം ചെറുതും വലുതുമായി മുപ്പതോളം പദ്ധതികളില്‍ നിന്നായി 3000 മെഗാവാട്ടിനുള്ള പദ്ധതികള്‍ക്കാണ് ഇക്കാലത്ത് തുടക്കം കുറിച്ചത്. 2006 മാര്‍ച്ചില്‍ വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിതകടം 4541 കോടി രൂപയായിരുന്നു. 2011 മാര്‍ച്ചില്‍ അത് 1066 കോടി രൂപയാക്കി കുറയ്ക്കാനായി. ഉല്‍പ്പാദന, പ്രസരണ, വിതരണമേഖലകളിലായി 3400 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും വൈദ്യുതി ബോര്‍ഡിനായി. ഈ നേട്ടങ്ങളാകെ പഴങ്കഥകളാകുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടുണ്ടായത്. സമ്പൂര്‍ണ വൈദ്യുതീകരണം നിര്‍ത്തലാക്കി. കണക്ഷന് ആവശ്യമായ മുഴുവന്‍ തുകയും അടയ്ക്കാന്‍ തയ്യാറില്ലാത്തവര്‍ക്ക് കണക്ഷന്‍ നല്‍കുന്നതല്ലെന്ന് 2011 ഒക്ടോബറില്‍ ബോര്‍ഡ് തീരുമാനിച്ചു. പണമടയ്ക്കുന്നവര്‍ക്കുപോലും കണക്ഷനുവേണ്ടി കാലങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. വൈദ്യുതി തടസ്സങ്ങള്‍ തുടര്‍ക്കഥയാക്കുന്നു. അപകടങ്ങളും പെരുകുന്നു. ജീവനക്കാരും ജനങ്ങളും തമ്മില്‍ രൂപപ്പെട്ടുവന്ന നല്ല ബന്ധം താറുമാറാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ മിക്കവാറും ഇഴഞ്ഞുനീങ്ങുകയോ സ്തംഭനത്തിലോ ആണ്. ബൈതരണി കല്‍ക്കരിപ്പാടം കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുത്തു. പരിസ്ഥിതിപ്രശ്നങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന പദ്ധതികളില്‍ സര്‍ക്കാരില്‍നിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ല. അഭ്യന്തര ഉല്‍പ്പാദനത്തിന് നടപടികളെടുക്കാതെ പുറത്തുനിന്ന് വാങ്ങിവില്‍ക്കുന്ന സ്ഥാപനമാക്കി വൈദ്യുതി ബോര്‍ഡിനെ മാറ്റാനാണ് ശ്രമം. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമീഷന്‍ റിപ്പോര്‍ട്ടുപ്രകാരം ദേശീയ വൈദ്യുതിക്കമ്പോളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന സംസ്ഥാനം കേരളമാണത്രേ. വൈദ്യുതി വാങ്ങി കാലം കഴിക്കാം എന്ന നിലപാടിന്റെ ഗുരുതരാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഉപയോഗപ്പെടുത്തി തട്ടിപ്പു നടത്തുന്നതെങ്ങനെയെന്നതിന്റെ ഉദാഹരണങ്ങളും പുറത്തുവന്നു. വൈദ്യുതി മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പിന്തുടരുന്ന സമീപനമാണ് നിലവില്‍ കേരളത്തിനുള്ളത്. രണ്ടുതവണ നിരക്ക് വര്‍ധിപ്പിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി തീരുന്നില്ല. നല്ല മഴ കിട്ടിയിട്ടും വരുന്ന വേനലില്‍ വൈദ്യുതി നിയന്ത്രണങ്ങളുണ്ടാവില്ലെന്ന് ഉറപ്പിക്കാനുമാവില്ല. പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിച്ച് നമുക്ക് അധികകാലം മുന്നോട്ടുപോകാനാകില്ല. ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുകൊണ്ടേ വൈദ്യുതി മേഖലയില്‍ സംസ്ഥാനത്തിന് നിയന്ത്രണം നേടാന്‍ കഴിയൂ. ജലവൈദ്യുത സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതോടൊപ്പം മറ്റു സാധ്യതകളും പരിശോധിക്കണം.

ബൈതരണി കല്‍ക്കരിപ്പാടം തിരിച്ചുപിടിക്കല്‍ പ്രധാനമാണ്. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളും സോളാര്‍ അടക്കമുള്ള ഊര്‍ജസാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തണം. പ്രസരണ വിതരണ മേഖലകളില്‍ ഐടി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തണം. വൈദ്യുതി ജനങ്ങളുടെ അവകാശമാണ് എന്നുറപ്പിക്കുന്ന ജനകീയ ഇടപെടലാണ് ഉണ്ടാവേണ്ടത്.

                                                                                                  എം ജി സുരേഷ്കുമാര്‍ 

deshabhimani.com

Thursday, October 3, 2013

ആസൂത്രണപിഴവ് മൂലം നഷ്ടമെന്ന് എ.കെ.ബാലൻ

കാലവര്‍ഷത്തിലെ ജല ആസൂത്രണ പിഴവുമൂലം വൈദ്യുതി ബോര്‍ഡിന്് 102 കോടിയുടെ ഉല്‍പ്പാദന നഷ്ടം. തുലാവര്‍ഷത്തിലെ ജലസംഭരണവും ഇതേ നിലയില്‍ പാളിയാല്‍ നഷ്ടം 500 കോടി കവിയും. ചരിത്രത്തിലെ ഏറ്റവും വലിയ ജല ലഭ്യതയാണ് ഇത്തവണത്തേത്. ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ ഉയര്‍ന്ന ജലലഭ്യത പ്രയോജനപ്പെടുത്താന്‍ ബോര്‍ഡിനായില്ല.

ആദ്യമായി തമിഴ്നാടിന് നിരുപാധികം വെള്ളം ഉപയോഗിക്കാനുള്ള അവസരവും നല്‍കി. മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂലമറ്റത്തെ ആസൂത്രണമില്ലായ്മയാണ് കനത്ത നഷ്ടത്തിന് കാരണം. ജൂണ്‍ മുതല്‍ വന്‍തോതില്‍ ജലം സംഭരിച്ചതായി മൂലമറ്റത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ ഒന്നിന് ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണശേഷിയുടെ 11.91 ശതമാനമായിരുന്നു. ജൂണ്‍ 30ന് 37.16 ശതമാനം. ജൂലൈ ഒന്നിന് 37.67ഉം 31ന് 74.45 ശതമാനവുമായി. ആഗസ്ത് ഒന്നിന് 76.12ഉം 31ന് 91.45 ശതമാനമായും ജലനിരപ്പ് ഉയര്‍ന്നു. സെപ്തംബര്‍ 25ന് ഇത് 97.82 ശതമാനമായി. ഇതനുസരിച്ച് ആറ് ജനറേറ്ററുകളില്‍ അഞ്ചെണ്ണമെങ്കിലും പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടത്തിയിരുന്നെങ്കില്‍ ഇത്രമാത്രം ജലനഷ്ടം ഉണ്ടാകുമായിരുന്നില്ല.

ഒന്നര മാസം ജനറേറ്ററുകളുടെ ശേഷി പൂര്‍ണമായും ഉപയോഗിച്ചിരുന്നെങ്കില്‍ പ്രതിദിനം അഞ്ച് മെഗാവാട്ട് വൈദ്യുതി വില്‍ക്കാനാകുമായിരുന്നു. ഇതുമൂലമുള്ള പ്രതിദിന ലാഭം രണ്ട് കോടിയാണ്. ഒന്നര മാസത്തിനിടെ 90 കോടി രൂപ മിച്ചം ലഭിച്ചേനെ. 20 ദശലക്ഷം ചതുരശ്ര മീറ്റര്‍ വെള്ളം നിരുപാധികം തമിഴ്നാടിന് വിട്ടുകൊടുത്തു. വെള്ളം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് തമിഴ്നാടിനെ ചീഫ് സെക്രട്ടറി കത്തിലൂടെ അറിയിക്കുകയായിരുന്നു. ഇത് ഉപയോഗിച്ച് 30 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമായിരുന്നു. 12 കോടിയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. യൂണിറ്റിന് 4.03 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ തമിഴ്നാട് തയ്യാറായിരുന്നു. തുലാവര്‍ഷത്തിന്റെ ഭാഗമായി രണ്ടു മാസംകൂടി നീരൊഴുക്ക് തുടരും.

ഈ കാലയളവിലും നീരൊഴുക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഷ്ടം 500 കോടി കവിയും. 200 മെഗാവാട്ട് വൈദ്യുതി വില്‍ക്കുന്നതിന് ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. യൂണിറ്റിന് 4.03 രൂപ ക്വോട്ട് ചെയ്യപ്പെട്ടെങ്കിലും വില്‍പ്പന റദ്ദാക്കിയത് ദുരൂഹത ഉയര്‍ത്തുന്നു. ഡാമിന്റെ ശേഷിയുടെ 90 ശതമാനത്തിലധികം വെള്ളം ഉള്ളപ്പോള്‍ ആറ് ജനറേറ്ററും പ്രവര്‍ത്തിപ്പിച്ച് 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുപകരം ശരാശരി ഒമ്പത് യൂണിറ്റായി വെട്ടിക്കുറച്ചത് സംശയകരമാണ്. സെപ്തംബര്‍ 21 മുതല്‍ 24 വരെ മാത്രമാണ് 18 ദശലക്ഷം യൂണിറ്റിലേറെ ഉല്‍പ്പാദനം നടന്നത്. ഇതും സംഭരണശേഷി 98 ശതമാനം കവിഞ്ഞപ്പോള്‍ മാത്രം.

ആഗസ്ത് ഏഴ് മുതല്‍ സംഭരണശേഷി 90 ശതമാനത്തിലേറെയായി. തുടര്‍ന്ന് പടിപടിയായി ജലനിരപ്പ് ഉയര്‍ന്നു. ഈ രണ്ടുമാസ കാലയളവില്‍ 14 ദശലക്ഷം മുതല്‍ 12 ദശലക്ഷം യുണിറ്റ് വരെയായിരുന്നു ഉല്‍പ്പാദനം. അഞ്ച് ജനറേറ്ററുകളെങ്കിലും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്വാഭാവികമായും കുറഞ്ഞത് 15 ദശലക്ഷം യൂണിറ്റെങ്കിലും ഉല്‍പ്പാദിപ്പിക്കേണ്ടതാണ്.
www.deshabhimani.com

Wednesday, October 2, 2013

കായികതാരങ്ങൾക്ക് വൈദ്യുതി ബോർഡിൽ അവസരം

       കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ ഫുട്ബോൾ (പുരുഷൻ), ബാസ്കറ്റ്ബോൾ (പുരുഷൻ & വനിത), വോളിബോൾ (വനിത) നേട്ടം കൈവരിച്ചിട്ടുള്ള കായികതാരങ്ങളിൽ നിന്നും നിയമനത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വിശദവിവരങ്ങൾ ബോർഡിന്റെ വെബ്സൈറ്റിൽ  ലഭ്യമാണ്

Monday, September 2, 2013

കരുനാഗപ്പള്ളി ഡിവിഷൻ ജനറൽ ബോഡി യോഗം

കെ.എസ്.ഇ.ബി വർക്കേഴ്സ് അസ്സോസിയേഷൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഡിവിഷൻ ജനറൽ ബോഡി യോഗം സെപ്തംബർ 4 ബുധനാഴ്ച കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നത് മുതൽ സ്വീകരിച്ചുവരുന്ന തൊഴിലാളി വിരുദ്ധ, സ്ഥാപന വിരുദ്ധ സമീപനങ്ങൾക്കെതിരേ വർക്കേഴ്സ് അസോസിയേഷൻ നിരന്തര സമരത്തിലാണ്. വർക്കേഴ്സ് അസോസിയേഷൻ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്ഥലം‌മാറ്റ മാനദണ്ഠം അട്ടിമറിക്കുന്ന സമീപനമാണ് ഐ.എൻ.ടി.യു.സിക്കാരുടെ ഒത്താശയോടെ മാനേജ്മെന്റ്റ് സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ പി.എഫ്, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ഇത്തരം തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ വർക്കേഴ്സ് അസോസിയേഷൻ സെപ്തംബർ പത്താം തീയതി സൂ‍ചനാ പണിമുടക്ക് നടത്തുകയാണ്. പണിമുടക്കിന് ആധാരമായ വിഷയങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി സെപ്തംബർ നാലാം തീയതി രാവിലെ 9.30 മുതൽ കരുനാഗപ്പള്ളി ഐ.എം.എ. ഹാളിൽ വച്ച് ജനറൽ ബോഡി യോഗം കൂടുന്നതാണ്.

Monday, August 19, 2013

കെഎസ്ഇബി പ്രവർത്തനം അവതാളത്തില്‍

മാനദണ്ഡങ്ങള്‍ അട്ടിമറിച്ചുള്ള സ്ഥലംമാറ്റവും സാമ്പത്തിക ആനുകൂല്യങ്ങള്‍ മാനേജ്മെന്റ് തടഞ്ഞുവച്ചതും വൈദ്യുതിബോര്‍ഡില്‍ അസംതൃപ്തി പടര്‍ത്തുന്നു. ജീവനക്കാരിലെ അതൃപ്തി ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും താളം തെറ്റിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ ഇടതുപക്ഷ യൂണിയന്‍ അംഗങ്ങളെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ്. 1988ല്‍ നിലവില്‍ വന്ന സ്ഥലംമാറ്റതത്വം പൂര്‍ണമായും അട്ടിമറിച്ചു. സര്‍ക്കാരിനോട് വിധേയത്വം പുലര്‍ത്തുന്നവര്‍ക്കും ഭരണാനുകൂലസംഘടനയില്‍ അംഗത്വമെടുക്കുന്നവര്‍ക്കുമായി സ്ഥലംമാറ്റം ഉപയോഗപ്പെടുത്തുകയാണ്. ലക്ഷങ്ങളുടെ കോഴയും ഇതിനുപിന്നിലുണ്ട്. നായനാര്‍ സര്‍ക്കാരിലെ വൈദ്യുതിമന്ത്രി ടി ശിവദാസമേനോന്റെ മുന്‍കയ്യിലാണ് സമഗ്രവും മനുഷ്യത്വപരവുമായ സ്ഥലമാറ്റ മാനദണ്ഡം ഉണ്ടാക്കിയത്. ഈ ചട്ടങ്ങള്‍ പ്രകാരം ക്യാന്‍സര്‍പോലുള്ള രോഗബാധിതര്‍, വിധവകള്‍, വിഭാര്യര്‍, സൈനികരുടെ ആശ്രിതര്‍, വികലാംഗര്‍, ജോലിക്കിടെ അപകടം സംഭവിച്ചവര്‍, മിശ്രവിവാഹിതര്‍, ജീവനക്കാരുടെ സഹകരണസംഘം ഭരണസമിതിയംഗങ്ങള്‍ എന്നിവരെ സ്ഥലംമാറ്റാന്‍ പാടില്ല. അംഗീകൃത യൂണിയനുകളുടെ നിശ്ചിത എണ്ണം മെമ്പര്‍മാര്‍ക്കും പ്രത്യേക സംരക്ഷണം ഉറപ്പുവരുത്തി. ഈ മാനദണ്ഡങ്ങളുടെ കടയ്ക്കലാണ് ഇക്കുറി മന്ത്രി ആര്യാടന്‍ മുഹമ്മദും അധികൃതരും കത്തിവച്ചത്. ഇത്തരം വെളിവില്ലാത്ത നടപടികള്‍ മൂലം പാലക്കാട്, മലപ്പുറം, കാസര്‍കോട് തുടങ്ങി പിന്നോക്ക ജില്ലകളില്‍ ജീവനക്കാരുടെ അസന്തുലിതാവസ്ഥയാണ്. മലപ്പുറത്ത് നിന്ന് 131 ലൈന്മാന്മാരെ മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റിയപ്പോള്‍ തിരികെവന്നത് 60 പേര്‍ മാത്രമാണ്. പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ബലത്തില്‍ സ്ഥലം മാറ്റം അട്ടിമറിക്കപ്പെട്ടു. ജൂണ്‍ 20ന് തെക്കന്‍ ജില്ലകളില്‍നിന്ന് 24 അസിസ്റ്റന്റ് എന്‍ജിനിയര്‍മാരെ കാസര്‍കോട്ടേക്ക് മാറ്റിയിരുന്നു. ഇതില്‍ നാലുപേര്‍ മാത്രമാണ് എത്തിയത്. 11പേരുടെ മാറ്റം ജൂലൈ 16ന് ചീഫ് എന്‍ജിനിയര്‍ റദ്ദാക്കി. ഒമ്പതുപേര്‍ അതിനായി ശ്രമിച്ചുകൊണ്ടിരുന്നു. തിരുവന്തപുരം, കൊല്ലം ജില്ലകളിലെ 66 സീനിയര്‍ അസിസ്റ്റന്റുമാരെ മാറ്റിയെങ്കിലും പിന്നിട് കാഷ്യര്‍മാരായി തരംതാഴ്ത്തി അതാതിടങ്ങളില്‍ തുടരാന്‍ അനുവദിച്ചു. കനത്ത മഴ ലഭിച്ചതിനാല്‍ രണ്ടുമാസത്തിനിടെ ബോര്‍ഡിന്റെ സാമ്പത്തികനില ഏറെ മെച്ചപ്പെട്ടു. എന്നിട്ടും കുടിശ്ശിക ആനുകൂല്യങ്ങള്‍ നല്‍കാത്തതിലും ജീവനക്കാര്‍ രോഷാകുലരാണ്. പിഎഫ്, ലീവ് സറണ്ടര്‍, ടിഎ, മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് തുടങ്ങിയവ ഒരുവര്‍ഷമായി തടഞ്ഞുവച്ചിരിക്കയാണ്. വികല നയങ്ങള്‍ക്കും രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങള്‍ക്കുമെതിരെ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍.                                                                                                             ദേശാഭിമാനി 18-08-2013

നിയമനവും പ്രൊമോഷനും നിലച്ചു; വര്ക്ക്മാ ന്‍ തസ്തികയില്‍ 5911 ഒഴിവ്

 കെഎസ്ഇബിയില്‍ എല്‍ഡിഎഫ് ഭരണകാലത്ത് സുഗമമായി നടന്നിരുന്ന പ്രൊമോഷനുകളും നിയമനങ്ങളും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. വര്‍ക്ക്മാന്‍ തസ്തികകളില്‍ 5911 ഒഴിവുകളാണ് നിലവിലുള്ളത്. ഇലക്ട്രിസിറ്റി വര്‍ക്കര്‍-1607, ലൈന്‍മാന്‍-1253, ഓവര്‍സിയര്‍-697, സബ്എന്‍ജിനിയര്‍-510, മീറ്റര്‍ റീഡര്‍-878, സീനിയര്‍ അസിസ്റ്റന്റ്-392, കാഷ്യര്‍-526, ഫെയര്‍ കോപ്പി അസിസ്റ്റന്റ്-48 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഐടിഐ യോഗ്യതയുള്ള 67 പേര്‍ക്കും ഡിപ്ലോമക്കാരായ 44 പേര്‍ക്കും അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായി സ്ഥാനക്കയറ്റം നല്‍കാനായി ഒന്നര വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച സാധ്യതാലിസ്റ്റ് നോക്കുകുത്തിയായി. പുതുതായി പ്രഖ്യാപിച്ച 34 സെക്ഷന്‍ ഓഫീസുകളില്‍ തസ്്തിക സൃഷ്ടിക്കാനും നടപടികളില്ല. മസ്ദൂര്‍മാരെ നിയമിക്കാനുള്ള ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അന്തിമ റാങ്ക്ലിസ്റ്റായില്ല.                                                                            ദേശാഭിമാനി 18-08-2013

Thursday, August 8, 2013

വൈദ്യുതി ഉല്‌പാദനത്തില്‍ സര്‍വകാല റിക്കാര്‍ഡ്

സംസ്ഥാനത്തെ ജലവൈദ്യുതി ഉല്പാദനം സര്‍വകാല റിക്കാര്‍ഡിലേക്ക്. ബുധനാഴ്ച 3.62 കോടി യൂണിറ്റ് ജലവൈദ്യുതി ആണ് ഉല്പാദിപ്പിച്ചത്. ഇതിനുമുമ്പ് ഒരിക്കലും ഇത്രയും വൈദ്യുതി ഉല്പാദിപ്പിച്ചിട്ടില്ല.

ഇടുക്കി അണക്കെട്ടിലെ ജലം തുറന്നുവിടുന്നത് ഒഴിവാക്കാനാണ് ഇത്രയും വൈദ്യുതി ഉല്പാദിപ്പിക്കേണ്ടിവന്നത്. ഇടുക്കിയില്‍ ഇപ്പോള്‍ 89 ശതമാനം വെള്ളം ഉണ്ട്. ചൊവ്വാഴ്ച 87 ശതമാനമായിരുന്നു. കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിച്ചില്ലെങ്കില്‍ ഡാം തുറന്നുവിടേണ്ട സ്ഥിതിയിലെത്തുമായിരുന്നു. അതിനാലാണ് ബുധനാഴ്ച ഉല്പാദനം കൂട്ടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 3.3 കോടി യൂണിറ്റാണ് ഉല്പാദിപ്പിച്ചിരുന്നത്.

ഉപയോഗത്തിലും നേരിയ വര്‍ധനയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 4.7 കോടി യൂണിറ്റില്‍നിന്നും 5 കോടി യൂണിറ്റായി ഉപയോഗം ഉയര്‍ന്നു. മഴ കുറവായതാണ് ഉപയോഗം വര്‍ധിക്കാന്‍ കാരണം. സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാംകൂടി ഇപ്പോള്‍ 375.8 കോടി യൂണിറ്റ് ഉല്പാദിപ്പിക്കാനുള്ള വെള്ളം ഉണ്ട്. ഇത് കഴിഞ്ഞ കൊല്ലത്തെക്കാള്‍ 285 കോടി യൂണിറ്റ് കൂടുതലാണ്.
Mathrubhumi

Tuesday, July 23, 2013

കൂടുതൽ വൈദ്യുത പദ്ധതികൾ വേണം

കേരളത്തിലെ വൈദ്യുതക്ഷാമം പരിഹരിക്കുവാൻ കൂടുതൽ വൈദ്യുതി പദ്ധതികൾ ആരംഭിക്കുവാൻ സർക്കാർ അനുമതി നൽകണമെന്ന് സ.പ്രദീപ് ആവശ്യപ്പെട്ടു.

Wednesday, May 29, 2013

പ്രതിഷേധ യോഗം നടത്തി

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് ലോൺ, ഏൺ‌ഡ് ലീവ് സറണ്ടർ തുടങ്ങിയവ നൽകുന്നതിൽ കാലതാമസം നേരിടുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസ്സോസിയേഷൻ കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ പരിസരത്ത് യോഗം നടത്തി. സ.കയാബുദ്ദീൻ, സ.അൻസർബാബു, സ.ഹരിലാൽ എന്നിവർ സംസാരിച്ചു.

Tuesday, May 14, 2013

രാപകൽ സമരം അവസാനിച്ചു.






          വൈദ്യുതിക്ഷാമം കാരണം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. വ്യവസായസ്ഥാപനങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാനും മറ്റു സംസ്ഥാനങ്ങളിലേക്ക്പറിച്ചുനടാനുമാണ് ശ്രമിക്കുന്നത്. വൈദ്യുതി തൊഴിലാളികളുടെ രാപകല്‍ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വീടിനുമുകളില്‍ സൗരോര്‍ജപാനല്‍ സ്ഥാപിച്ചതുകൊണ്ട് മാത്രം തീരുന്നതല്ല സംസ്ഥാനത്തിന്റെ വൈദ്യുതിപ്രശ്നം. അറ്റകുറ്റപ്പണിയുടെ പേരില്‍ സബ് സ്റ്റേഷനുകള്‍ അടച്ചിട്ടും പവര്‍കട്ട് നടപ്പാക്കിയും തല്‍ക്കാലം പിടിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. വൈദ്യുതിപ്രസരണം കുറയ്ക്കാനുള്ള കേന്ദ്രാവിഷ്കൃതപദ്ധതിയായ ആര്‍എപിഡിആര്‍പി പോലും ഫലപ്രദമായി നടപ്പാക്കുന്നില്ല. എല്‍ഡിഎഫിന്റെ ഭരണകാലത്ത് ടെന്‍ഡര്‍ നടപടികള്‍ വരെയെത്തിയ 12പദ്ധതികള്‍ യുഡിഎഫ് അട്ടിമറിച്ചെന്ന് മാത്രമല്ല കേന്ദ്രം അനുവദിച്ച കല്‍ക്കരിപ്പാടം നഷ്ടപ്പെടുത്തുകയും ചെയ്തു. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും എളമരം കരീം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ സംസാരിച്ചു.                 വൈദ്യുതി ഉല്‍പ്പാദനത്തിലും വിതരണത്തിലും യുഡിഎഫ് സര്‍ക്കാര്‍ വന്‍ അനാസ്ഥ കാട്ടുകയാണെന്ന് സിഐടിയു അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടക്കുന്ന നാലുദിവസത്തെ രാപ്പകല്‍ സത്യഗ്രഹത്തിന്റെ മൂന്നാംദിവസത്തെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍, തുടക്കമിട്ട ഇതില്‍ പലതും യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നില്ല. ഒഡിഷയിലെ കല്‍ക്കരിപ്പാടം ഗവണ്‍മെന്റ് നിലപാടുമൂലം നഷ്ടപ്പെട്ടു. ജലവൈദ്യുതി കഴിഞ്ഞാല്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സ്രോതസ്സാണ് കല്‍ക്കരി. 200 വര്‍ഷത്തേക്കുള്ള ഉപയോഗത്തിന് ആവശ്യമായ കല്‍ക്കരി ഖനികളിലുണ്ട്. അതുകൊണ്ട് കൂടുതല്‍ താപനിലയങ്ങള്‍ പണിയണം. സ്വകാര്യമേഖലയിലെ വമ്പന്‍മാര്‍ സ്വന്തമായി കുഴിച്ചെടുക്കുന്ന കല്‍ക്കരി സ്വന്തം വൈദ്യുതി പദ്ധതികളില്‍ ഉപയോഗിക്കുന്നതാണ് ഇപ്പോഴുള്ള അഴിമതിക്കും വലിയതോതില്‍ വൈദ്യുതിവില വര്‍ധനയ്ക്കും കാരണം. പറമ്പിക്കുളം കരാറില്‍ വെള്ളംചേര്‍ത്ത് കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം തമിഴ്നാടിന് കൊടുക്കുന്നു. 108 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാധ്യതയാണ് തന്മൂലം തുലച്ചതെന്നും ആനത്തലവട്ടം പറഞ്ഞു.

Tuesday, May 7, 2013

ചെലവ് കുറഞ്ഞ വൈദ്യുതിക്കായി രാപകൽ സമരം തുടങ്ങി

വൈദ്യുത പദ്ധതികള്ക്ക് വേണ്ടി കെ എസ് ഇ ബി വര്ക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) സെക്രട്ടേറിയറ്റു നടയിൽ തുടങ്ങിയ രാപകൽ സത്യാഗ്രഹം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സഖാവ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു .

സഖാവ് .സാജുപോൾ എം.എൽ.എ സത്യാഗ്രഹ പന്തലിൽ 

രാവും പകലും സമരം തുടരുന്നു.


സഖാവ് പന്ന്യൻ രവീന്ദ്രൻ സമരപന്തലിൽ എത്തിയപ്പോൾ

സമരത്തിന്റെ രാത്രികാഴ്ച

(ചിത്രങ്ങളും വാർത്തകളും ‘വെളിച്ചം വൈദ്യുതിമേഖലയുടെ ശബ്ദ’ത്തിൽ നിന്ന്( facebook))

വൈദ്യുതിയുടെ രാഷ്ട്രീയം


കടിഞ്ഞാണ്‍ പൊട്ടിച്ചുള്ള കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ഉദാരീകരണനയവും സംസ്ഥാന യുഡിഎഫ് സര്‍ക്കാരിന്റെ ദാസ്യമനോഭാവത്തോടെയുള്ള അതിന്റെ നടപ്പാക്കലും ചേര്‍ന്ന് ജനജീവിതത്തെ ദുരന്തമാക്കിത്തീര്‍ക്കുന്നതിന്റെ പുതിയ ദൃഷ്ടാന്തമാണ് ദുസ്സഹമായ വൈദ്യുതിനിരക്ക് വര്‍ധന. ഇടയ്ക്കിടെയുള്ള വൈദ്യുതിനിരക്കുവര്‍ധനാപരമ്പര ഇവിടെ അവസാനിക്കുന്നില്ല; ഇതേക്കാള്‍ വലിയ ആഘാതം സൃഷ്ടിച്ച് തുടരാന്‍ പോവുകയാണ്; വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാവുകയാണ്. സ്വകാര്യ വൈദ്യുതി കമ്പോളത്തിന് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കുകയും ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിരക്കിലാക്കുകയും ചെയ്ത് ഉദാരവല്‍ക്കരണത്തിന്റെ പേരില്‍ കേന്ദ്രം ആവിഷ്കരിച്ച നയങ്ങളും അവയെ എതിര്‍പ്പുകൂടാതെ നടപ്പാക്കുകയും ആഭ്യന്തര വൈദ്യുതോല്‍പ്പാദനം ഏതാണ്ട് പാടേ ഉപേക്ഷിക്കുകയുംചെയ്ത സംസ്ഥാനസര്‍ക്കാര്‍ നടപടികളുമാണ് വൈദ്യുതിരംഗത്തെ ഈ വിധത്തിലാക്കിയത്.

2003ല്‍ കേന്ദ്രം ഒരു വൈദ്യുതി നിയമമുണ്ടാക്കി. ഓരോ വര്‍ഷത്തെയും വരവും ചെലവും കണക്കാക്കി കമ്മി നികത്താന്‍ പാകത്തില്‍ നിരക്കുവര്‍ധിപ്പിക്കുക, മുന്‍വര്‍ഷ കമ്മിയുണ്ടെങ്കില്‍ അതും നിരക്ക് വര്‍ധിപ്പിച്ച് നികത്തിക്കൊള്ളുക. ഇതാണ് കേന്ദ്രനിയമം നിഷ്കര്‍ഷിക്കുന്നത്. ഈ നിയമം ഒരുവശത്ത് പാസാക്കിയെടുത്തിട്ട് മറുവശത്ത് സംസ്ഥാന വൈദ്യുതിബോര്‍ഡുകളെ കരകയറാനാകാത്ത കമ്മിയിലേക്ക് തുടരെ തള്ളാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കി. ഇറക്കുമതി ഇന്ധനവില ക്രമാതീതമായി ഉയര്‍ത്തുക, സ്വകാര്യ സംരംഭകരെ കൊഴുപ്പിക്കാന്‍പാകത്തില്‍ കല്‍ക്കരി വില അനിയന്ത്രിതമായി ഉയര്‍ത്തി നിശ്ചയിക്കുക തുടങ്ങിയവയാണ് നടപടികള്‍. ഉല്‍പ്പാദനച്ചെലവുമായി ഒരു താരതമ്യവുമില്ലാത്തവിധത്തില്‍ വൈദ്യുതിയുടെ വില്‍പ്പന വില നിശ്ചയിച്ചത് ഇതിന്റെ ഭാഗമാണ്. യൂണിറ്റിന് മൂന്നുരൂപയില്‍ താഴെമാത്രം ഉല്‍പ്പാദനച്ചെലവുള്ള താപവൈദ്യുതിയുടെ വില പതിനാറിനും പതിനെട്ടിനുമിടയിലാക്കി ഉയര്‍ത്തി നിശ്ചയിച്ചു. വൈദ്യുതി വാങ്ങേണ്ട സംസ്ഥാന ബോര്‍ഡുകളെ ഇത് കടുത്ത പ്രതിസന്ധിയിലാക്കി. സ്വകാര്യ കമ്പോളക്കാരായ അദാനി, ടാറ്റ, ജിഎംആര്‍, ലാന്‍കോ, റിലയന്‍സ് തുടങ്ങിയവയ്ക്ക് കൊള്ളലാഭമുണ്ടാക്കാന്‍വേണ്ടിയാണത് ചെയ്തത്. ഇത്തരം നടപടികളാണ് വൈദ്യുതിബോര്‍ഡിന്റെ കമ്മി തുടര്‍ച്ചയായി വര്‍ധിപ്പിച്ചത്.

അടുത്ത വര്‍ഷത്തേക്ക് 8496 കോടിയുടെ വരവും 9546 കോടിയുടെ ചെലവുമാണ് കണക്കാക്കിയിട്ടുള്ളത്. അതായത് 1050 കോടിയുടെ കമ്മി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായുള്ള 1737 കോടിയുടെ കമ്മി വേറെ. ഇപ്പോള്‍ 642 കോടി രൂപ അധികമായി സംഭരിക്കാന്‍ പാകത്തിലുള്ള വൈദ്യുതിനിരക്ക് വര്‍ധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ധനയ്ക്കുശേഷവും 2145 കോടിയുടെ കമ്മി അവശേഷിക്കുമെന്നര്‍ഥം. അതായത് ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ പല മടങ്ങായി വൈദ്യുതി നിരക്കുവര്‍ധന തുടരും. ആ പ്രക്രിയയിലാണ് വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാവുക. കേന്ദ്രത്തിന്റെ നയവ്യതിയാനവും ആ വികലനയം നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ചേര്‍ന്നാണ് ഈ അവസ്ഥയുണ്ടാക്കിയത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷമുണ്ടായതാണ് ഈ കമ്മി എന്നതും ഓര്‍മിക്കണം. ഇറക്കുമതി ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധനവില അന്താരാഷ്ട്ര വിലയുമായി ചേര്‍ന്നുപോകുന്നതരത്തിലാക്കാനെന്ന പേരില്‍ രൂക്ഷമായി വര്‍ധിപ്പിച്ചു. സ്വകാര്യസംരംഭകരുടെ ആവശ്യം മുന്‍നിര്‍ത്തി കല്‍ക്കരിവില ഉയര്‍ത്തി നിശ്ചയിച്ചു. ഒരു വൈദ്യുതി കമ്പോളം നിലവില്‍കൊണ്ടുവരികയും അവിടെ ഉല്‍പ്പാദനച്ചെലവുമായി ബന്ധമില്ലാത്തവിധം വൈദ്യുതി വില കൂട്ടി നിശ്ചയിക്കുകയും ചെയ്തു.

കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ നാലിലൊന്ന് ഈ കമ്പോളത്തില്‍നിന്നാണ് വാങ്ങേണ്ടത്. കമ്പോളത്തെയോ സ്വകാര്യ ഉല്‍പ്പാദകരെയോ നിയന്ത്രിക്കാനല്ല, മറിച്ച് അവര്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍പാകത്തില്‍ ഉയര്‍ന്ന വില നല്‍കാന്‍ സംസ്ഥാന വൈദ്യുതി സംവിധാനങ്ങളെ പ്രേരിപ്പിക്കുകയാണ് കേന്ദ്രംചെയ്തത്. അതുകൊണ്ടുണ്ടാവുന്ന താങ്ങാനാവാത്ത ചെലവ് ഉപഭോക്താക്കളെ പിഴിഞ്ഞ് ഉണ്ടാക്കിക്കൊള്ളണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഓരോ വര്‍ഷവും വൈദ്യുതിനിരക്ക് കൂട്ടിക്കൊള്ളാന്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനരേഖയില്‍ മുതല്‍ സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗത്തില്‍വരെ പറയുന്നുണ്ട്. ഈ നയങ്ങളെല്ലാം കല്‍പ്പിക്കും മുമ്പുതന്നെ നടപ്പാക്കുന്ന വിധേയത്വ രാഷ്ട്രീയമാണ് യുഡിഎഫ് മന്ത്രിസഭയെ നയിക്കുന്നത്. സംസ്ഥാനത്തെ തകര്‍ക്കുകയും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്നതാണ് ഈ നയങ്ങളെന്ന് ഒരിക്കല്‍പോലും യുഡിഎഫ് മന്ത്രിസഭ കേന്ദ്രത്തോട് പറഞ്ഞില്ല.

കല്‍ക്കരിപ്പാട കുംഭകോണത്തിലൂടെയടക്കം കേന്ദ്രസര്‍ക്കാരിന്റെ നയത്തിലെ ഉള്ളിലിരുപ്പ് വ്യക്തമായിക്കഴിഞ്ഞശേഷവും എതിര്‍ത്തില്ല. എന്നുമാത്രമല്ല, ഈ വികലനയങ്ങള്‍ മത്സരിച്ച് നടപ്പാക്കുകകൂടി ചെയ്തു. സ്ഥിതി കൂടുതല്‍ വഷളാക്കാനെന്നോണം പുതിയ ജലവൈദ്യുതപദ്ധതികള്‍ ഏറ്റെടുക്കാതെയിരുന്നു; നിലവിലുള്ളത് മുന്‍ഗണന നല്‍കി നടപ്പാക്കാതെയുമിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണകാലത്ത് ഊര്‍ജിതമായിരുന്ന പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍, തോട്ടിയാര്‍, മാങ്കുളം തുടങ്ങിയ പദ്ധതികളൊന്നും പൂര്‍ത്തീകരിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. 250 മെഗാവാട്ട് വരുന്ന ഒട്ടേറെ പദ്ധതികള്‍ ഉപേക്ഷിച്ച നിലയിലായി. കേന്ദ്രം സൃഷ്ടിച്ച വിനാശകാരിയായ വൈദ്യുതികമ്പോളത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ 1000 മെഗാവാട്ട് സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞാല്‍ മതിയായിരുന്നു. ഇതിനായി ഒഡിഷയില്‍ ഒരു കല്‍ക്കരിപ്പാടം വാങ്ങി അവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് എത്തിക്കാനുള്ള പദ്ധതി എല്‍ഡിഎഫ് ഭരണം തുടങ്ങിവച്ചു. യുഡിഎഫ് അതും ഉപേക്ഷിച്ചു. അതേത്തുടര്‍ന്ന് കേന്ദ്രം ആ പാടം തിരികെയെടുത്തു. സൗരോര്‍ജംപോലുള്ള പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കാനുള്ള നീക്കവും ഉപേക്ഷിച്ചു. ഇനി കനത്ത മഴ കിട്ടിയാല്‍പോലും കേരളത്തിന് വൈദ്യുതി പ്രതിസന്ധിയില്‍നിന്ന് കരകയറാനാവില്ല എന്നതാണ് സ്ഥിതി. ഇന്ത്യയില്‍ എല്ലായിടത്തും ഒരേ വിലയ്ക്ക് പ്രകൃതിവാതകം ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ മന്ത്രിമാരുടെ ഒരു ഉന്നതാധികാരസമിതിയുണ്ട് കേന്ദ്രത്തില്‍. എ കെ ആന്റണിയാണ് അതിന്റെ അധ്യക്ഷന്‍. ആ സമിതി ഫലപ്രദമായി പ്രവര്‍ത്തിച്ചാല്‍ ഒട്ടൊരു മാറ്റമുണ്ടാക്കാം. എന്നാല്‍, ആ സമിതിയും പ്രവര്‍ത്തിക്കുന്നില്ല. കേരളത്തിന്റെ മുമ്പില്‍ ഒന്നേ വഴിയുള്ളൂ. പൊതുമേഖലയെ ശക്തിപ്പെടുത്തി സ്വന്തം നിലയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. അങ്ങനെ വൈദ്യുതി കമ്പോളത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷനേടുക. പക്ഷേ, കേന്ദ്രനയങ്ങളെ അന്ധമായി പിന്തുടരുന്ന യുഡിഎഫ് സര്‍ക്കാര്‍ നേര്‍വിപരീതദിശയിലൂടെയാണ് നീങ്ങുന്നത്.(Desabhimani)

Saturday, April 27, 2013

വൈദ്യുതി പ്രതിസന്ധി: മറ്റൊരു കമ്പോള സൃഷ്ടി

കേരളം വൈദ്യുതി പ്രതിസന്ധിയുടെ പിടിയിലാണ്. ദിവസം രണ്ടുതവണ പ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ്. കൂടാതെ അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ വിതരണം നിര്‍ത്തിവെയ്ക്കല്‍. വ്യവസായങ്ങള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും 20% മുതല്‍ 25% വരെ പവര്‍കട്ട്. 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇരട്ടി ചാര്‍ജ്. കുത്തനെയുള്ള നിരക്ക് വര്‍ദ്ധനവ് കഴിഞ്ഞ ജൂലൈയില്‍ ഏര്‍പ്പെടുത്തിയ ശേഷം മറ്റൊരു വര്‍ദ്ധനവ് ഏപ്രില്‍ മാസത്തോടെ നിലവില്‍ വരുമെന്ന് വ്യക്തമായിരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി നിരക്ക് വര്‍ദ്ധനവിന്റെ ഭാരമേറെയും ഗാര്‍ഹിക ഉപഭോക്താക്കളാവും ഇത്തവണ പേറേണ്ടി വരിക. നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയാലും വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ തീരില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

വൈദ്യുതിക്ഷാമത്തിന്റെയും സാമ്പത്തിക കുഴപ്പത്തിന്റെയും ദ്വിമാന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഗവണ്‍മെന്‍റ് പ്രധാനമായും രണ്ട് ന്യായീകരണങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, മഴക്കുറവാണ്. രണ്ട്, രാജ്യമാകെ വൈദ്യുതി പ്രതിസന്ധിയിലാണ്. രണ്ടാമത്തെ വാദത്തിലൂടെ കേരളത്തേക്കാള്‍ മോശം സ്ഥിതിയിലാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുമെന്ന (അഥവാ നാം മറ്റുള്ളവരേക്കാള്‍ മെച്ചമെന്ന) സമാശ്വാസം പകരാനാണ് ഗവണ്‍മെന്‍റ് ശ്രമിച്ചു കാണുന്നത്. ഇത്തവണ മഴക്കുറവ് ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതു മാത്രമല്ല പ്രശ്നമെന്ന് വ്യക്തമാകാന്‍ ദീര്‍ഘമായ വിശകലനമൊന്നും ആവശ്യമില്ല. സാധാരണ മഴ ലഭിക്കുന്ന ഒരു വര്‍ഷം ജലവൈദ്യുത പദ്ധതികളില്‍നിന്നും പ്രതീക്ഷിക്കുന്ന ആകെ ഉല്‍പാദനം 6500 ദശലക്ഷം മുതല്‍ 7000 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതിയാണ്. വരുന്ന വര്‍ഷം ഈ തോതില്‍ ഉല്‍പാദനം പ്രതീക്ഷിക്കുമ്പോള്‍പോലും കണക്കാക്കുന്ന വൈദ്യുതി കമ്മി 3628 1 ദശലക്ഷം യൂണിറ്റിേന്‍റതാണ്. കൂടംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതിയുടെ ലഭ്യത കണക്കിലെടുത്ത ശേഷമുള്ള കമ്മിയാണിത്. കേരളത്തിന്റെ രണ്ട് മാസത്തെ ആകെ വൈദ്യുതി ആവശ്യകതയ്ക്ക് തുല്യമാണ് ഈ കമ്മി. കമ്പോളത്തില്‍നിന്നും വൈദ്യുതി വാങ്ങി കമ്മി നികത്താമെന്ന പ്രതീക്ഷയാണ് ഗവണ്‍മെന്‍റ് പുലര്‍ത്തുന്നത്. രാജ്യമാകെ വൈദ്യുതി കമ്മി നിലനില്‍ക്കുമ്പോള്‍ കമ്പോളത്തില്‍നിന്നും മല്‍സരിച്ച് വൈദ്യുതി വാങ്ങി കമ്മി നികത്തുന്ന സമീപനം സമാനമായ പാത സ്വീകരിച്ച മറ്റ് സംസ്ഥാനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ട്. 

രണ്ടാമതായി ഗവണ്‍മെന്‍റ് ഉയര്‍ത്തിയിട്ടുള്ള വാദത്തില്‍ ചില വസ്തുതകളുണ്ട്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കടുത്ത വൈദ്യുതിക്ഷാമത്തിന്റെ പിടിയിലാണ്. അടിക്കടിയുള്ള വൈദ്യുതി നിരക്ക് വര്‍ദ്ധനവ് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു. വന്‍ നഗരങ്ങളിലടക്കം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലോഡ് ഷെഡ്ഡിങ് പ്രാബല്യത്തിലുണ്ട്. വ്യവസായങ്ങള്‍ക്ക് പവര്‍ ഹോളിഡേയും പവര്‍കട്ടും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി ലഭ്യമാകുന്ന സമയം തുലോം പരിമിതമാണ്. രാജ്യമഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതിക്ഷാമത്തിന്റെ പ്രകടിത രൂപങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ജൂലൈ 30, 31 തീയതികളില്‍ അനുഭവപ്പെട്ട പവര്‍ ഗ്രിഡ് തകര്‍ച്ച. ലോകത്ത് അനുഭവപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ഗ്രിഡ് തകര്‍ച്ചയായിരുന്നു അത്. 60 കോടിയോളം ജനങ്ങളെ മണിക്കൂറുകളോളം ഇരുട്ടിലാഴ്ത്തുകയും ട്രെയിന്‍ ഗതാഗതമടക്കം രാജ്യത്തിന്റെ സമസ്ത പ്രവര്‍ത്തനത്തെയും സ്തംഭിപ്പിക്കുകയും ചെയ്ത തകര്‍ച്ച ദക്ഷിണേന്ത്യയൊഴികെ ഇന്ത്യയുടെ എല്ലാ മേഖലയേയും ബാധിച്ചു. ഈ സാഹചര്യത്തില്‍, പന്ത്രണ്ടാം പദ്ധതിക്കാലത്ത് പ്രതീക്ഷിക്കുന്ന 8 ശതമാനം ജിഡിപി വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതില്‍ പ്രധാന തടസ്സമായി പ്ലാനിംഗ് കമ്മീഷന്‍ വിലയിരുത്തിയിരിക്കുന്നത് വൈദ്യുതിരംഗത്തെ പ്രശ്നങ്ങളാണ്. 

വൈദ്യുതിക്ഷാമത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും ഭീമാകാര സ്വരൂപം കൈവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ 2010-11 വരെയുള്ള നഷ്ടം 1.89 ലക്ഷം കോടി 2 രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ദില്ലിയിലെ സ്വകാര്യ വിതരണ കമ്പനികള്‍ പൊതുമേഖലാ വൈദ്യുതി ഉല്‍പാദക സ്ഥാപനങ്ങളായ എന്‍ടിപിസിയില്‍നിന്നും ഡിവിസിയില്‍നിന്നും വൈദ്യുതി വാങ്ങിയ ഇനത്തില്‍ വന്‍ കുടിശ്ശിക വരുത്തിയിരിക്കുന്നു. വൈദ്യുതി തുടര്‍ന്ന് നല്‍കുന്നത് നിര്‍ത്തിവെക്കേണ്ടി വരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി ഗവണ്‍മെന്‍റ് ധനസഹായം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിസന്ധി താല്‍കാലികമായി ഒഴിവാകുകയായിരുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട് അടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളും വൈദ്യുതി വാങ്ങിയ ഇനത്തില്‍ വന്‍ കുടിശ്ശികയാണ് വരുത്തിയിട്ടുള്ളത്. ഈ സാഹചര്യം പുതിയ വൈദ്യുത ഉല്‍പാദന പദ്ധതികളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. പുതിയ പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വിസമ്മതിക്കുകയാണ്. വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് റവന്യൂകമ്മി നികത്താന്‍ ഹ്രസ്വകാല വായ്പകള്‍ നല്‍കുന്നതിനും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസാധാരണമായ ഈ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഗവണ്‍മെന്‍റ് സാമ്പത്തിക പുനഃസംഘടനാ പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജില്‍ കേന്ദ്ര ഗവണ്‍മെന്‍റ് നല്‍കുന്ന നാമമാത്ര ധനസഹായത്തിന് പകരമായി എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുക, വൈദ്യുതി വിതരണരംഗത്ത് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരിക തുടങ്ങിയ നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിെന്‍റ നയസമീപനങ്ങള്‍ പിന്തുടരുന്ന സംസ്ഥാന ഗവണ്‍മെന്‍റ് ഈ വ്യവസ്ഥകളാകെ അംഗീകരിച്ചുകൊണ്ട് പാക്കേജിന്റെ ഭാഗമാകാന്‍ തീരുമാനിച്ചെങ്കിലും കേരള സമൂഹത്തിലുണ്ടായ അതിശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നോട്ടു പോകാന്‍ നിര്‍ബന്ധിതരായി. ഒട്ടാകെ 5 സംസ്ഥാനങ്ങള്‍ മാത്രമേ പാക്കേജിന്റെ ഭാഗമാകാന്‍ തയ്യാറായിട്ടുള്ളൂ എന്നത് കേന്ദ്ര ഗവണ്‍മെന്‍റിന്റെ നയസമീപനങ്ങളുടെ അസ്വീകാര്യത വെളിപ്പെടുത്തുന്നുണ്ട്. 

വൈദ്യുതി രംഗത്ത് രണ്ട് ദശകത്തിലേറെയായി കേന്ദ്ര ഗവണ്‍മെന്‍റ് പിന്തുടരുന്ന നയസമീപനങ്ങളുടെ പാപ്പരത്തമാണ് പ്രതിസന്ധിയിലൂടെ വെളിപ്പെടുന്നത്. 1991ല്‍ നരസിംഹറാവുവിന്റെയും മന്‍മോഹന്‍ സിങ്ങിെന്‍റയും നേതൃത്വത്തില്‍ സ്വീകരിച്ച ആഗോളവല്‍കരണ നയങ്ങളുടെ ഭാഗമായി അന്ന് നിലവിലുണ്ടായിരുന്ന ഇലക്ട്രിസിറ്റി സപ്ലൈ ആക്ടില്‍ ഭേദഗതി വരുത്തിയാണ് സ്വകാര്യ വൈദ്യുതി ഉല്‍പാദനത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയത്. എന്‍റോണ്‍ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര ഭീമന്‍മാരെ ഇന്ത്യന്‍ വൈദ്യുതി രംഗത്തേയ്ക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിരവധി അഴിമതി കുംഭകോണങ്ങള്‍ക്ക് വഴിവച്ചുവെന്നല്ലാതെ ശ്രദ്ധേയമായ ഉല്‍പാദന ശേഷി വര്‍ദ്ധനവ് സ്വകാര്യമേഖലയിലുണ്ടായില്ല. മാത്രവുമല്ല സ്വകാര്യമേഖലയ്ക്ക് നല്‍കിയ ഊന്നല്‍മൂലം ഇന്ത്യയുടെ വൈദ്യുതി ഉല്‍പാദന മേഖല മുരടിക്കുകയും ചെയ്തു. വിവിധ പഞ്ചവല്‍സര പദ്ധതിക്കാലയളവുകളിലെ വൈദ്യുതി ഉല്‍പാദന ശേഷി വര്‍ദ്ധനവിന്റെ ലക്ഷ്യവും നേട്ടവും താഴെ പട്ടികയില്‍ നല്‍കിയിട്ടുണ്ട്. 

പട്ടിക

സ്വകാര്യമേഖലയെ വന്‍തോതില്‍ ആശ്രയിച്ചു തുടങ്ങിയ 1992 മുതല്‍ പദ്ധതി നേട്ടത്തിലുണ്ടായ വന്‍ ഇടിവ് ശ്രദ്ധേയമാണ്. ആഗോളവല്‍കരണ കാലഘട്ടത്തിന് മുമ്പ് പദ്ധതി ലക്ഷ്യത്തിന്റെ 84 ശതമാനം ശരാശരി നേട്ടം കൈവരിച്ചുവെങ്കില്‍ 1992 മുതലുള്ള കാലയളവില്‍ ശരാശരി നേട്ടം 59 ശതമാനമായി ചുരുങ്ങി. മാത്രമല്ല 7-ാം പദ്ധതിക്കാലത്തെ (1985-90) സ്ഥാപിത ശേഷി കൂട്ടിചേര്‍ക്കലിനൊപ്പമുള്ള (21,401 ങണ) നേട്ടം കൈവരിക്കാന്‍ തുടര്‍ന്നുള്ള മൂന്ന് പദ്ധതിക്കാലയളവിലും കഴിഞ്ഞില്ല. ഇക്കഴിഞ്ഞ 11-ാം പദ്ധതിക്കാലയളവില്‍ ഇന്ത്യന്‍ സ്വകാര്യമൂലധനത്തിന്റെ ലാഭക്കൊതിയൂറുന്ന നിക്ഷേപ ഫലമായി അല്‍പം ഭേദപ്പെട്ട നേട്ടം കൈവരിച്ചിട്ടുണ്ട്.

തൊണ്ണൂറുകളുടെ തുടക്കംമുതല്‍ വൈദ്യുതോല്‍പാദന ശേഷി വര്‍ദ്ധനവ് കൈവരിക്കുന്നതിനായി സ്വകാര്യമേഖലയെ ആശ്രയിച്ചതിന്റെ ഫലമാണ് ഇന്ത്യയൊട്ടാകെ ഇന്ന് അഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമം. സ്വകാര്യമൂലധനത്തിന് ആവശ്യമായ പ്രചോദനം നല്‍കാന്‍ കഴിയാതിരുന്നതാണ് വൈദ്യുതി മേഖലയിലെ മുരടിപ്പിന് അടിസ്ഥാനം എന്നാണ് നവലിബറല്‍ നയങ്ങളിലൂന്നിയ ഭരണാധിപരുടെ കണ്ടെത്തല്‍. ഇതിന് പരിഹാരമായി വൈദ്യുതി മേഖലയെ കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുക എന്ന സമീപനമാണവര്‍ തുടര്‍ന്ന് സ്വീകരിച്ചത്. 2000ല്‍ ഇതിനായുള്ള കരട് നിയമം തയ്യാറാക്കുകയും 2003ല്‍ പാര്‍ലമെന്‍റ് അത് അംഗീകരിക്കുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമാണ് വിനാശകരമായ ഈ നിയമനിര്‍മാണത്തിനെ ചെറുക്കാന്‍ ശ്രമിച്ചത്. കമ്പോളത്തിന് പാകമാകുംവിധം വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് ഉല്‍പാദനത്തിനും പ്രസരണത്തിനും വിതരണത്തിനും പ്രത്യേകം കമ്പനികള്‍ക്ക് രൂപം നല്‍കുക, ഉല്‍പാദനമേഖലയുടെ ലൈസന്‍സിങ് ഒഴിവാക്കുക, ഒരേ പ്രദേശത്ത് ഒന്നിലധികം വിതരണ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുക, പ്രസരണ-വിതരണ ലൈനുകളിലൂടെ ആര്‍ക്കും വൈദ്യുതി കടത്തികൊണ്ടുവരാന്‍ അനുമതി നല്‍കുക (ഓപ്പണ്‍ അക്സസ്), വൈദ്യുതിയുടെ വ്യാപാരം അനുവദിക്കുക, ക്രോസ് സബ്സിഡി ഒഴിവാക്കിയുള്ള സ്വതന്ത്രമായ നിരക്ക് നിര്‍ണയം നടപ്പാക്കുന്നതിന് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയുള്ള റഗുലേറ്ററി കമ്മീഷനുകള്‍ക്ക് രൂപം കൊടുക്കുക തുടങ്ങിയവയാണ് ഈ നിയമനിര്‍മാണത്തിലൂടെ നടപ്പാക്കിയത്. സ്വകാര്യമേഖലയെ സ്വതന്ത്രമായി കടന്നുവരാന്‍ അനുവദിക്കുന്നതിലൂടെ മല്‍സരം ശക്തമാകുമെന്നും അതുവഴി വൈദ്യുതിരംഗത്തെ കാര്യക്ഷമത ഉയരുമെന്നും നഷ്ടം കുറയുമെന്നും വൈദ്യുതി നിരക്കുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നുമായിരുന്നു പ്രചരണം.

2005ല്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച അള്‍ട്രാ മെഗാ പദ്ധതികളില്‍ ആദ്യമായി ലേലത്തിനുവെച്ച മദ്ധ്യപ്രദേശിലെ സഡന്‍ പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന ലാന്‍കോ ഒരു യൂണിറ്റിന് 1.19 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെ ഇന്ത്യന്‍ വൈദ്യുതി രംഗത്തെ വിപ്ലവത്തിന് നാന്ദി കുറിച്ചു എന്നായിരുന്നു ഗവണ്‍മെന്‍റ് പ്രചരണം. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ പദ്ധതി പാളി. ടെണ്ടറില്‍ കൃത്രിമത്വം കാട്ടിയതിന് ലാന്‍കോയെ അയോഗ്യരാക്കുകയും പകരം റിലയന്‍സിന് പദ്ധതി അനുവദിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാനായി റിലയന്‍സിന് നല്‍കിയ മൂന്ന് കല്‍ക്കരിഖനികളില്‍നിന്നുള്ള കല്‍ക്കരി റിലയന്‍സിെന്‍റ തന്നെ മറ്റ് പദ്ധതികളിലേക്ക് വഴി തിരിച്ചുവിടാന്‍ അനുവദിച്ചതിനെതിരെ റ്റാറ്റ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്. സഡന്‍ പദ്ധതിയെക്കാള്‍ ഇരട്ടിയിലേറെ വിലയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ കരാറായിട്ടുള്ള മറ്റ് റിലയന്‍സ് പദ്ധതികളിലേക്ക് കല്‍ക്കരി വഴിതിരിച്ച് വിടാന്‍ അനുമതി നല്‍കിയതിലൂടെ റിലയന്‍സിന് 29,033 കോടി രൂപയുടെ അനര്‍ഹമായ ആനുകൂല്യം നല്‍കിയെന്നാണ് സിഎജിയുടെ ഓഡിറ്റിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സഡന്‍ പദ്ധതിയോടൊപ്പം റിലയന്‍സിന് അനുവദിച്ച മറ്റ് രണ്ട് പദ്ധതികളിലേയും 4 നിര്‍മാണം ഇപ്പോള്‍ സ്തംഭിച്ചിരിക്കയാണ്. ഇതോടൊപ്പം റ്റാറ്റയ്ക്ക് അനുവദിച്ച ഗുജറാത്തിലെ മുന്ധ്ര പദ്ധതിയിലെ വൈദ്യുതിക്ക് ഉയര്‍ന്ന നിരക്ക് ആവശ്യപ്പെട്ട് അവര്‍ റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കയാണ്. മറ്റ് 8 പദ്ധതികള്‍ കൂടി ഇപ്രകാരം സ്വകാര്യമേഖലയ്ക്ക് അനുവദിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് നിശ്ചയിച്ചിരുന്നെങ്കിലും അനുവദിച്ച നാല് പദ്ധതികളും വിവാദത്തിലായ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കയാണ്.

സ്വകാര്യമേഖലയെ സജീവമാക്കുന്നതിനായി രൂപപ്പെടുത്തിയ കമ്പോളത്തിന്റെ പ്രവര്‍ത്തനത്തെ അറുപതിലധികം ട്രേഡിങ് കമ്പനികളും രണ്ട് പവര്‍ എക്സ്ചേഞ്ചുകളുമാണ് ഇപ്പോള്‍ പ്രധാനമായും നിയന്ത്രിക്കുന്നത്. വൈദ്യുതിക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍നിന്നും വന്‍ലാഭം നേടുന്നതിനാണ് സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ സ്വാഭാവികമായും ശ്രമിച്ചത്. ഉല്‍പാദകര്‍ക്ക് ലൈസന്‍സ് ഒഴിവാക്കിയതിലൂടെ ഇവരുടെമേല്‍ ഗവണ്‍മെന്‍റിനും റഗുലേറ്ററി കമ്മീഷനുമുള്ള നിയന്ത്രണവും നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കമ്പോളത്തിലെ വൈദ്യുതി നിരക്കുകള്‍ 16 രൂപയ്ക്കും മുകളിലേക്ക് ഉയരുകയാണ്. ദക്ഷിണേന്ത്യന്‍ കമ്പോളത്തില്‍ പകല്‍സമയത്ത് ഏകദേശം 8 രൂപ നിരക്കിലാണ് വൈദ്യുതി കൈമാറ്റം ചെയ്യുന്നത്. വൈകുന്നേരം നിരക്ക് വീണ്ടും ഉയരുകയും രാത്രി 12 മണിക്കുശേഷം അല്‍പമൊന്നു താഴുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. പലപ്പോഴും യൂണിറ്റിന് 2 രൂപ മുതല്‍ 3 രൂപ വരെ ഉല്‍പാദനചിലവുള്ള വൈദ്യുതിയാണ് ഇപ്രകാരം കൊള്ള ലാഭമെടുത്ത് കൈമാറ്റം ചെയ്യപ്പെടുന്നത്.

2003ല്‍ വൈദ്യുതി നിയമം നിലവില്‍ വന്നതിനുശേഷമുള്ള കാലയളവില്‍ ഇതിന്റെ ഫലമായി ഇന്ത്യയിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടം കുമിഞ്ഞു കൂടുകയാണ്. ആഗോളവല്‍കരണ നയങ്ങള്‍ ശക്തിപ്പെടുത്തിയ 1991നും 2003നുമിടയില്‍ ഇന്ത്യയിലെ വൈദ്യുതി ബോര്‍ഡുകളുടെ ആകെ സാമ്പത്തിക നഷ്ടം 3,000 5 കോടി രൂപയില്‍ നിന്ന് 9,106 5 കോടി രൂപയായി വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ വൈദ്യുതിക്ഷാമം ഇന്ത്യയില്‍ രൂക്ഷമാവുകയുമുണ്ടായി. 2003 മുതല്‍ കമ്പോളം സജീവമായതോടെ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2009-10 ആയതോടെ 63,548 5 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഏറ്റവുമൊടുവില്‍ പ്ലാനിംഗ് കമ്മീഷന്‍ നിയോഗിച്ച ഷുങ്ങ്ളു കമ്മറ്റിയുടെ കണ്ടെത്തല്‍ പ്രകാരം നഷ്ടം 1.89 ലക്ഷം കോടി രൂപയായി കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നു. കമ്പോള പ്രവര്‍ത്തനത്തിന്റെ ഫലമായി ഏതാനും സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ വമ്പന്‍ലാഭം കൊയ്തപ്പോള്‍ ഉയര്‍ന്ന വിലയുടെ ഭാരം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവാതെ പൊതുമേഖലയിലെ വൈദ്യുതി വിതരണ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ വൈദ്യുതിരംഗത്തെ പൊതുചിത്രം. കൊള്ളലാഭത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ് വന്‍തോതില്‍ സ്വകാര്യ മൂലധന കുത്തൊഴുക്ക് ഉണ്ടായതിന്റെ പ്രാഥമിക സൂചനകളാണ്

11-ാം പദ്ധതിക്കാലത്ത് ഉല്‍പാദനശേഷി വര്‍ദ്ധനവില്‍ ഉണ്ടായ ചലനം. എന്നാല്‍ വിതരണ സ്ഥാപനങ്ങള്‍ പാപ്പരായതോടെ വൈദ്യുതി വാങ്ങിയതിനുള്ള പണം പോലും നല്‍കാന്‍ ഇവര്‍ക്കാവുന്നില്ല. ഇതോടെ നിര്‍മാണമാരംഭിച്ചതടക്കമുള്ള വിവിധ പദ്ധതികള്‍ സ്തംഭനാവസ്ഥയിലുമായി. ഈ കുരുക്കഴിക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാവര്‍ഷവും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന വ്യവസ്ഥയില്‍ സാമ്പത്തിക പുനഃസംഘടനാ പാക്കേജ് എന്ന കെണി കേന്ദ്ര ഗവണ്‍മെന്‍റ് മുന്നോട്ടുവച്ചിട്ടുള്ളത്. സാധാരണക്കാരുടെ കീശ കാലിയാക്കിയും സ്വകാര്യമേഖലയ്ക്ക് കമ്പോളത്തിലൂടെ കൊള്ളലാഭമെടുക്കാന്‍ അവസരമൊരുക്കണമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റ് നിഷ്കര്‍ഷിക്കുന്നത്. സ്വകാര്യമേഖലയെയോ കമ്പോളത്തെയോ നിയന്ത്രിക്കാന്‍ ചെറുവിരലനക്കാന്‍പോലും കേന്ദ്ര ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ല.

വിനാശകരമായ ആഗോളവല്‍കരണ നയങ്ങള്‍ക്ക് വിജയകരമായ ബദലുണ്ട് എന്നാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് ഗവണ്‍മെന്‍റുകള്‍ കാട്ടിത്തന്നത്. വന്‍തോതില്‍ വൈദ്യുതി ഉല്‍പാദനശേഷി പൊതുമേഖലയുടെ മുന്‍കയ്യില്‍ കൂട്ടിച്ചേര്‍ത്തും, ആസൂത്രണം കയ്യൊഴിഞ്ഞ് എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്നതിനുപകരം വികേന്ദ്രീകൃത ആസൂത്രണം ശക്തിപ്പെടുത്തിയും കേരളത്തിന്റെ വൈദ്യുതിമേഖല വിജയകരമായൊരു ബദല്‍ കെട്ടിപ്പടുത്തു. വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണമെന്ന ശാഠ്യത്തിന് വഴങ്ങാതെ പൊതുമേഖലയില്‍ സംരക്ഷിക്കാനാണ് ഗവണ്‍മെന്‍റ് താല്‍പര്യമെടുത്തത്. രാജ്യമാകെ 40 കോടിയിലധികം ജനങ്ങള്‍ക്ക് ഇനിയും വൈദ്യുതി കിട്ടാക്കനിയാകുമ്പോള്‍ 85 നിയമസഭാ മണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച് കേരളം മാതൃകയായി. പാലക്കാട് ജില്ലയും തൊട്ടുപിറകേ തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളും ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കിയ ജില്ലകളായി. എല്ലാവിധ വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കി മെച്ചപ്പെട്ട വോള്‍ട്ടേജില്‍ മികച്ച സേവന നിലവാരത്തോടെ വൈദ്യുതി വിതരണ രംഗം ശക്തമാക്കി. ആഗോളതാപനത്തെ ചെറുക്കുന്ന ശ്രമങ്ങളുടെ ഭാഗമായി മികച്ച ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പ്രസരണ വിതരണ നഷ്ടം ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇന്ത്യയാകെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ കടം കുമിഞ്ഞുകൂടിയപ്പോള്‍ കേരളത്തില്‍ 2006ലെ 4541 കോടി രൂപയില്‍നിന്നും 2011ല്‍ 1166 കോടി രൂപയായി കടം കുറച്ചുകൊണ്ടു വന്നു. ദേശീയതലത്തില്‍ നിരവധി അംഗീകാരങ്ങളും ഇതിന്റെ ഭാഗമായി കേരളത്തെ തേടിയെത്തി.

വിജയകരമായ ഈ ബദല്‍ നയം ഏറ്റെടുക്കുന്നതിനു പകരം കമ്പോളത്തേയും സ്വകാര്യമേഖലയെയും ആശ്രയിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് നയം പിന്തുടരാനാണ് ഇപ്പോള്‍ യുഡിഎഫ് ഗവണ്‍മെന്‍റ് ശ്രമിച്ചു കാണുന്നത്. ബോര്‍ഡിന്റെ പുനഃസംഘടനയ്ക്കും സ്വകാര്യപങ്കാളിത്തത്തിനും നടത്തുന്ന ധൃതഗതിയിലുള്ള നീക്കങ്ങള്‍ ഇതിന്റെ ഭാഗമാണ്. അടിയ്ക്കടിയുള്ള നിരക്ക് വര്‍ദ്ധനവും കടുത്ത വൈദ്യുതി നിയന്ത്രണവും ഈ നയങ്ങളുടെ കൂടെപ്പിറപ്പാണ്. രണ്ടു ദശകത്തിലേറെയായി ഇന്ത്യയില്‍ നടപ്പാക്കിയ ആഗോളവല്‍കരണ നയങ്ങളും അവയില്‍ത്തന്നെ കഴിഞ്ഞ പതിറ്റാണ്ടില്‍ ശക്തമാക്കിയ കമ്പോള പ്രവര്‍ത്തനവും ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയും സാധാരണക്കാരന് വൈദ്യുതി കിട്ടാക്കനിയാക്കുകയും ആണ് ചെയ്യുന്നത്. ദീര്‍ഘമായ ഈ കാലയളവില്‍ ഈ നയങ്ങള്‍ രാജ്യത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി കാണാന്‍ കഴിയില്ല. രാജ്യത്തിനും ജനങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടാക്കിയ ഈ നയങ്ങള്‍ക്ക്ചുക്കാന്‍ പിടിച്ചവര്‍ പരാജയങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്. എന്നാല്‍ ഇവര്‍ അതേ നയങ്ങള്‍ സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനും മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീവ്രമായി ശ്രമിക്കുന്നതായാണ് കാണുന്നത്. ഇതിനെതിരായ ഇന്ത്യന്‍ ജനതയുടെ ചെറുത്തുനില്‍പ് വരുംനാളുകളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം കേരളം വിജയകരമായി നടപ്പാക്കിയ ബദല്‍ നയങ്ങള്‍ ഇടര്‍ച്ച കൂടാതെ തുടരാന്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും അനിവാര്യമാകുകയാണ്.

*
ബി പ്രദീപ് ചിന്ത വാരിക 12 ഏപ്രില്‍ 2013

Wednesday, April 24, 2013

വൈദ്യുതി ബോര്‍ഡില്‍ കായികതാരങ്ങളെ ആദരിച്ചു

വിവിധ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് വിജയിച്ച സ്വന്തം കായികതാരങ്ങളെ വൈദ്യുതിബോര്‍ഡ് ആദരിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി.

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്, സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങളെയും വനിതാ വോളിബോള്‍ ടീം അംഗങ്ങളെയുമാണ് ആദരിച്ചത്. ദേശീയ ക്ലബ്ബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം വനിതാ വോളിബോള്‍ ടീമിനായിരുന്നു.

അജേഷ് ടി.എസ്, യു.ജന്‍ഷാദ്, ഷീബ പി.വി, ടി ജി രാജു, പി.ജെ.ജോമോന്‍, എന്‍.പി.ബിജിന, എം.ജെ. അല്‍ഫോണ്‍സ, എന്‍.ശ്രുതിമോള്‍, പി.പി.രേഷ്മ, പി.വി.ജിഷ, ഇ.അശ്വതി, എം.കെ.പ്രജിഷ, ഡോണ ജോര്‍ജ്, ഷഹന കെ.എ, സുര്‍ജിത് വി.പി, കെ.രാകേഷ്, ഷെറിന്‍ സാം എന്നീ കായികതാരങ്ങളെയാണ് ആദരിച്ചത്.

വോളിബോള്‍ കോച്ച് പി.എ. ജോസഫ്, ടീം മാനേജര്‍ ജയ്‌സമ്മ ജെ. മൂത്തേടം എന്നിവരെയും ആദരിച്ചു.

കെ. മുരളീധരന്‍ എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍, ബോര്‍ഡ് അംഗങ്ങളായ എസ്.വേണുഗോപാല്‍, എം. മുഹമ്മദലി റാവുത്തര്‍, സി.കെ.ദയാപ്രദീപ്, സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ബി.നീന എന്നിവര്‍ പങ്കെടുത്തു.

MATHRUBHUMI

Sunday, April 21, 2013

കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍: കെ ഒ ഹബീബ് പ്രസിഡന്റ്; വി ലക്ഷ്മണന്‍ ജനറല്‍ സെക്രട്ടറി

കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റായി കെ ഒ ഹബീബിനെയും ജനറല്‍ സെക്രട്ടറിയായി വി ലക്ഷ്മണനെയും തിരൂരില്‍ നടന്ന സമ്മേളനം തെരഞ്ഞെടുത്തു. വി എസ് അജിത്ത്കുമാര്‍ അസിസ്റ്റന്റ് സെക്രട്ടറിയും പി ഹരിഹരന്‍ ട്രഷററുമാണ്. മറ്റു ഭാരവാഹികള്‍: വി സി മാത്യു, ആര്‍ ജ്യോതികുമാര്‍, കെ വി സന്തോഷ്, വി വി വിജയന്‍, എം ആര്‍ സഹദേവന്‍, സി കെ ഹാജറ, പി പി സുജയ, സി ആര്‍ ശ്രീകുമാര്‍, സി മധു, എസ് ഹരിലാല്‍, പി പി ജയന്‍ദാസ് (വൈസ് പ്രസിഡന്റ്), എസ് സുരേഷ്കുമാര്‍, ബി ജയശ്രീ, എസ് അജയകുമാര്‍, പി എന്‍ പ്രദീപ്, കെ പുരുഷോത്തമന്‍, ടി കെ ഷാജന്‍, സി ഉണ്ണികൃഷ്ണന്‍, കെ ജി സജീന്ദ്രന്‍, കെ ജയപ്രകാശ്, എം ഡി ജോര്‍ജ് (ജോ. സെക്രട്ടറി).

ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കണം -

കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ഏറ്റെടുക്കണമെന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ 25-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ ശേഷിക്കുന്ന ജലവൈദ്യുത സമ്പത്ത് ആകെ ഉപയോഗിച്ചുള്ള പദ്ധതികള്‍ ഏറ്റെടുക്കണം. അടിയന്തരമായി കായംകുളത്ത് ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കണം. ചീമേനിയിലും ബ്രഹ്മപുരത്തും ഗ്യാസ് അടിസ്ഥാനമാക്കിയുള്ള വൈദ്യുത പദ്ധതികള്‍ നിര്‍മിക്കണം. ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി ലഭിക്കുന്നതിന് ആവശ്യമായ പ്രസരണ വിതരണ ശൃംഖല പടുത്തുയര്‍ത്തണം. വലിയ വിലകൊടുത്ത് പവര്‍ എക്സ്ചേഞ്ചില്‍നിന്നും മറ്റും വാങ്ങിക്കുന്ന വൈദ്യുതി അളന്ന് കൊടുക്കുന്നതിനാവശ്യമായ പുതിയ മീറ്ററുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തുടര്‍ച്ചയായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാന്‍ സമ്മേളനം തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി മെയ് ഏഴ് മുതല്‍ 10 വരെ സെക്രട്ടറിയറ്റിനുമുന്നില്‍ രാപകല്‍ സത്യഗ്രഹം നടത്തും. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടിയുള്ള സമരത്തെ കേരള ജനത ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്നും തിരൂരില്‍ നടന്ന സംസ്ഥാന സമ്മേളനം അഭ്യര്‍ഥിച്ചു.

വൈദ്യുതിരംഗത്തെ പിടിപ്പുകേട് വികസനം തകിടം മറിച്ചു: പിണറായി

തിരൂര്‍: വൈദ്യുതി മേഖലയില്‍ സര്‍ക്കാര്‍ തുടരുന്ന പിടിപ്പുകേട് നാടിന്റെ വികസനം തകിടം മറിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പവര്‍കട്ടും ലോഡ്ഷെഡിങ്ങും ജനങ്ങളെ ദുരിതത്തിലാക്കുക മാത്രമല്ല, വികസനത്തെ പിറകോട്ടുവലിക്കുകയുംചെയ്തു. വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച "എമര്‍ജിങ് കേരള"യുടെ പൊടിപോലുമില്ല. വികസന കാര്യത്തില്‍ വൈദ്യുതി പ്രധാനമാണ്. നാട്ടില്‍ വ്യവസായവും വികസനവും വരാന്‍ വൈദ്യുതി വേണം. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനോ ഉള്ളത് കാര്യക്ഷമമായി വിതരണംചെയ്യാനോ ഒരു നടപടിയുമില്ല. അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനില്ല. വൈദ്യുതിയും വികസനവും സ്വപ്നം കണ്ടതുകൊണ്ടായില്ല. ഭാവനാലോകത്ത് ജീവിക്കുന്നതിനു പകരം പ്രശ്നങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ കാണണം. കൂടുതല്‍ വൈദ്യുതി എങ്ങനെ ഉല്‍പ്പാദിപ്പിക്കാമെന്ന് ആലോചിക്കുകയും അതിനുള്ള പദ്ധതി തയ്യാറാക്കുകയുംവേണം. ആണവ വൈദ്യുതി നിലയം നാടിന് യോജിച്ചതല്ല. അതൊഴികെയുള്ള ഏത് കാര്യവും ഉപയോഗിക്കാം. ജലവൈദ്യുത പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കണം. കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വേണം പദ്ധതികള്‍ നടപ്പാക്കാന്‍. പരിസ്ഥിതി ആഘാതത്തിന്റെ പേരിലുള്ള അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കണം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് ഒന്നിലധികം തവണ പാരിസ്ഥിതിക അനുമതി കിട്ടിയതാണ്. എന്നാല്‍ പദ്ധതിക്കെതിരെ ചിലര്‍ കേസിനുപോയി, നിരവധി തെറ്റായ പ്രചാരണങ്ങളുണ്ടായി. പദ്ധതി യാഥാര്‍ഥ്യമായാല്‍ അവിടത്തെ സ്വാഭാവിക വെള്ളച്ചാട്ടം ഇല്ലാതാകുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. അപകടകരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയതാണ്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി പരമാവധി ഉല്‍പ്പാദിപ്പിക്കാനുള്ള നടപടി വേണം. കേന്ദ്രവിഹിതം വാങ്ങാം; എന്നാല്‍ വിലയ്ക്ക് വാങ്ങാവുന്ന വൈദ്യുതിയെ മാത്രം ആശ്രയിക്കരുത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിലപാട് വേണമെന്നും പിണറായി പറഞ്ഞു. 

Thursday, April 18, 2013

സംസ്ഥാന സമ്മേളനം തുടങ്ങി

മലപ്പുറം: കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് തിരൂരില്‍ കൊടി ഉയര്‍ന്നു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ കൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തി. പതാകജാഥ അരീക്കോട് ഉഗ്രപുരത്ത് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ടി കെ ഹംസ ഉദ്ഘാടനംചെയ്തു. അന്തരിച്ച യൂണിയന്‍ സംസ്ഥാനകമ്മിറ്റി അംഗം സി ശിവദാസന്റെ അമ്മ ഉണ്ണൂലിയില്‍നിന്ന് കെ മുഹമ്മദാലി പതാക ഏറ്റുവാങ്ങി. യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ആര്‍ സഹദേവന്റെ നേതൃത്വത്തിലുള്ള ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷമാണ് തിരൂരിലെത്തിയത്. രക്തസാക്ഷി ഉണ്ണീന്‍കുട്ടിയുടെ നാടായ മക്കരപ്പറമ്പില്‍നിന്നാണ് കൊടിമരജാഥ പ്രയാണം തുടങ്ങിയത്. സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ ഉദ്ഘാടനംചെയ്തു. ശങ്കരനാരായണന്‍ യൂണിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് വി വിജയന് പതാക കൈമാറി. എം വി സലിം അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തിരൂരില്‍ സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന "തൊഴിലെടുക്കുന്ന സ്ത്രീകളും സ്ത്രീ ശാക്തീകരണവും" സെമിനാര്‍ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി ടി വി വിജയലക്ഷ്മി ഉദ്ഘാടനംചെയ്തു. ബി ഖദീജ അധ്യക്ഷയായി. വി പി സിനി സ്വാഗതവും ടി അനിതകുമാരി നന്ദിയും പറഞ്ഞു. വാഗണ്‍ട്രാജഡി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം സിപിഐ എം തിരൂര്‍ ഏരിയാ സെക്രട്ടറി എ ശിവദാസന്‍ ഉദ്ഘാടനംചെയ്തു. 18 മുതല്‍ 20 വരെ തിരൂര്‍ ഇ ബാലാനന്ദന്‍നഗറിലാണ് (ഹാജത്ത് ഓഡിറ്റോറിയം) സമ്മേളനം. പ്രതിനിധി സമ്മേളനം വ്യാഴാഴ്ച പകല്‍ 10ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച ആദ്യകാല നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കുന്ന ചടങ്ങ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി ശിവദാസമേനോന്‍ ഉദ്ഘാടനംചെയ്യും. ശനിയാഴ്ച വൈകിട്ട് സമാപനത്തോടനുബന്ധിച്ച് പയ്യനങ്ങാടിയില്‍നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും - See more at: http://deshabhimani.com/newscontent.php?id=287453#sthash.r5n093ui.dpuf

Friday, April 12, 2013

ഇടപ്പള്ളിക്കോട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉത്ഘാടനം


                               

         ഇടപ്പള്ളിക്കോട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉത്ഘാടനം ഇടപ്പള്ളിക്കോട്ട ജംഗഷനിൽ 2013 ഏപ്രിൽ 15 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ബഹു.ഊർജ്ജ - ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആര്യാടൻ മുഹമ്മദ് നിർവഹിക്കുന്നു. ബഹു.തൊഴിൽ വകുപ്പ് മന്ത്രി.ശ്രീ.ഷിബു ബേബിജോണിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ശ്രീ.എൻ.പീതാംബരക്കുറുപ്പ് എം.പി ഉത്ഘാടനം ചെയ്യുന്നു. 

Thursday, March 28, 2013

കെ.എസ്.ഇ.ബി ജേതാക്കള്‍

തിരുവനന്തപുരം: പ്രഥമ സംസ്ഥാന ത്രീ ഓണ്‍ ത്രീ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കൊച്ചി കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം കെ.എസ്.ഇ.ബിയും ജേതാക്കളായി. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇരുടീമുകളും കേരളത്തെ പ്രതിനിധാനം ചെയ്യും. 
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടന്ന ഫൈനലില്‍ പുരുഷ വിഭാഗത്തില്‍ കസ്റ്റംസ് 21-18ന് കസ്റ്റംസ് ബി ടീമിനെയും വനിതകളില്‍ കെ.എസ്.ഇ.ബി 14-10ന് കോട്ടയം മൗണ്ട് കാര്‍മലിനെയും പരാജയപ്പെടുത്തി. 
കസ്റ്റംസ് ടീമുകള്‍ തമ്മിലുള്ള പുരുഷവിഭാഗം ഫൈനലില്‍ യൂഡ്രിക് പെരേരയുടെയും (12 പോയന്റ്) ബേസില്‍ ഫിലിപ്പിന്റെയും (6) മികവാണ് എ ടീമിന് ജയം നേടിക്കൊടുത്തത്. കരുത്തുറ്റ കെ.എസ്.ഇ.ബി. നിരയ്‌ക്കെതിരെ മൗണ്ട് കാര്‍മല്‍ സ്‌കൂള്‍ ടീം കാഴ്ചവെച്ചത് മികച്ച പ്രകടനമായിരുന്നു. കെ.എസ്.ഇ.ബി.യുടെ സ്റ്റെഫി നിക്‌സണ്‍ ആറു പോയന്റ് നേടി. മൗണ്ട് കാര്‍മലിന്റെ പൂജാമോള്‍ ഒമ്പതു പോയന്റ് നേടി. 

mathrubhumi.com

Monday, March 25, 2013

വിതരണ രംഗം സ്വകാര്യവത്കരിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ്

തിരുവനന്തപുരം: വൈദ്യുതി വിതരണ രംഗം സ്വകാര്യവത്കരിക്കണമെന്ന നിര്‍ദേശം സംസ്ഥാനം തള്ളി. വിതരണരംഗം സ്വകാര്യവത്കരിക്കേണ്ട സ്ഥിതിയില്ലെന്ന് കാട്ടി വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന് കത്തയച്ചു. വിതരണ രംഗം സ്വകാര്യവത്കരിക്കുകയോ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കുകയോ ചെയ്യാന്‍ രണ്ടാഴ്ചക്കകം കര്‍മപദ്ധതി നടപ്പാക്കണമെന്ന് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സത്നംസിങ് ബോര്‍ഡിന് ഫെബ്രുവരി 13ന് അയച്ച കത്തില്‍ അന്ത്യശാസനം നല്‍കിയിരുന്നു. സാമ്പത്തിക പുന$സംഘടനാ പാക്കേജിനായി വിതരണ രംഗം സ്വകാര്യവത്കരിക്കുന്നതിന് ബോര്‍ഡ് നേരത്തെ സമ്മതം അറിയിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് വിതരണരംഗം സ്വകാര്യവത്കരിക്കേണ്ടെന്ന് ജനുവരി നാലിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കര്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന് മറുപടി നല്‍കിയിരിക്കുന്നത്.വൈദ്യുതി മേഖലയുടെ പുന$സംഘടനയെ കുറിച്ച കേന്ദ്ര സര്‍ക്കാറിന്‍െറ രണ്ട് റിപ്പോര്‍ട്ടുകളിലും സ്വകാര്യ പങ്കാളിത്തം ഒരു രൂപത്തിലല്ലെകില്‍ മറ്റൊരു തരത്തില്‍ വേണമെന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവത്കരണത്തിന് കേന്ദ്രം നിര്‍ദേശിച്ചത്. സമയബന്ധിതമായ നിരക്ക് പരിഷ്കരണം, പ്രസരണ-വിതരണ നഷ്ടം എന്നിവയാണ് ബോര്‍ഡുകളെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് കേന്ദ്ര പഠന സമിതികള്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നതിനെക്കാള്‍ മെച്ചമാണ് വൈദ്യുതി ബോര്‍ഡിന്‍െറ സ്ഥിതിയെന്ന് ചെയര്‍മാന്‍ അയച്ച കത്തില്‍ പറയുന്നു. പ്രവര്‍ത്തന മികവിന്‍െറ കാര്യത്തില്‍ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഉയര്‍ത്തുന്ന ആശങ്കകളൊന്നും കേരളത്തിന് പ്രശ്നമുണ്ടാക്കില്ലെന്ന് കത്തില്‍ പറയുന്നു. വിതരണനഷ്ടം ആഗോളനിലവാരത്തിലാണ്. പ്രസരണനഷ്ടം താരതമ്യേന മെച്ചമാണ്. സ്വകാര്യമേഖല കടന്നുവന്ന ദല്‍ഹിയടക്കം പല സംസ്ഥാനങ്ങളെക്കാള്‍ കുറവാണ് കേരളത്തിന്‍െറ പ്രസരണ വിതരണ നഷ്ടം. കേന്ദ്ര ഏജന്‍സികളുടെ പഠനത്തില്‍ ചൂണ്ടിക്കാണിച്ച മിക്ക വിഷയങ്ങളിലും കേരളം മെച്ചമാണ്. 100 ശതമാനം വൈദ്യുതിയും മീറ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പത്ത് വര്‍ഷത്തിന് മുമ്പ് ബോര്‍ഡ് കൈവരിച്ചു.
വിതരണരംഗം സ്വകാര്യവത്കരിക്കാന്‍ വൈദ്യുതി ബോര്‍ഡ് കര്‍മപദ്ധതി തയാറാക്കില്ലെന്നും കേരളത്തിന്‍െറ വൈദ്യുതി രംഗത്തെ കുറിച്ച് പവര്‍ ഫിനാന്‍സ് കോര്‍പറേഷന് പ്രത്യേക പഠനം നടത്താമെന്നും ചെയര്‍മാന്‍ കത്തില്‍ നിര്‍ദേശിച്ചു. ഹ്രസ്വകാല വായ്പ അടക്കം 1067 കോടിയാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ബോര്‍ഡിന് വാഗ്ദാനം നല്‍കുന്നത്. ഇതില്‍ 567 കോടി കേന്ദ്രസഹായ പദ്ധതിയായ ആര്‍.എ.പി.ഡി.ആര്‍.പിയിലേതാണ്. പവര്‍ഫിനാന്‍സ് കോര്‍പറേഷന്‍ ബോര്‍ഡിന്‍െറ സ്ഥിതിയെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്കകള്‍ നീതീകരിക്കത്തക്കതല്ലെന്നും കേരളീയ സാഹചര്യത്തില്‍ ബാധകമല്ല.
സര്‍ക്കാറിന്‍െറ നയപരമായ തീരുമാനം ബന്ധപ്പെട്ട എല്ലാവരും മാനിക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.                                                  (മാധ്യമം ദിനപത്രം 25/03/2013)

Saturday, March 16, 2013

വൈദ്യുതി ബോർഡിൽ സ്ഥലം മാറ്റത്തിനുള്ള അപേക്ഷകൾ മാർച്ച് 23 നകം സമർപ്പിക്കണം.


കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ ജീവനക്കാരുടെ സ്ഥലം‌മാറ്റത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ഇത്തവണ പുതിയതായി ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഡിവിഷൻ ഓഫീസുമായി ബന്ധപ്പെട്ട് ‘പാസ്‌വേഡ്’ കരസ്ഥമാക്കിയശേഷം  http://hris.kseb.in  എന്ന വെബ്സൈറ്റിൽ തങ്ങൾക്ക് അനുവദിച്ചുതന്ന  ‘പാസ്‌വേഡ് ‘ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് ഒപ്പിട്ട് എന്തെങ്കിലും രേഖകൾ നൽകുവാനുണ്ടെങ്കിൽ അതിനോടൊപ്പം എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിക്കേണ്ടതാണ്.  സ്ഥലം‌മാറ്റത്തിൽ നിന്നും സംരക്ഷണം ലഭിക്കാനുള്ള അപേക്ഷകളും ഇതേ രീതിയിൽ തന്നെയാണ് സമർപ്പിക്കേണ്ടത്. മാർച്ച് 23 ന് മുമ്പ് അപേക്ഷകൾ നൽകേണ്ടതാണ്.

Wednesday, March 13, 2013

വൈദ്യുതി ജീവനക്കാരുടെ നിയമസഭാ മാർച്ച് വിജയിപ്പിക്കുക – 2013 മാർച്ച് 18


സംസ്ഥാന വൈദ്യുത മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വൈദ്യുതിക്ഷാമം പരിഹരിക്കുവാനുള്ള ശാശ്വത നടപടികളൊന്നും സ്വീകരിക്കുന്നില്ല. ദീർഘ – ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി വിലകുറച്ച് വാങ്ങുന്നതിന് പകരം പവർ എക്സ്ചേഞ്ച് വഴി വൻ‌വിലയ്ക്ക് വൈദ്യുതി വാങ്ങി വിലകുറച്ച് നൽകുന്നത് കാരണം ബോർഡ് വൻ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചുകൊണ്ടും അന്തർസംസ്ഥാന പ്രസാരണ ശൃംഘല ശക്തിപ്പെടുത്തിയുമല്ലാതെ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയില്ല. എന്നാൽ ബോർഡ് ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ പോലും സ്തംഭനാവസ്ഥയിലാണ്. പള്ളിവാസൽ എക്സ്റ്റൻഷൻ, തോട്ടിയാർ തുടങ്ങിയ പദ്ധതികളും ഇഴയുകയാണ്. ഈ സാഹചര്യത്തിലും ബോർഡ് 1050 മെഗാവാട്ട് സ്ഥാപിത ശേഷിയിൽ നിർമ്മിക്കാനുദ്ദേശിച്ചിരുന്ന ബ്രഹ്മപുരത്തെ വൈദ്യുത നിലയം 300 മെഗാവാട്ടായി ചുരുക്കിയിരിക്കുകയാണ്. കൂടംകുളത്തു നിന്നും 266 മെഗാവാട്ട് വൈദ്യുതി കൊണ്ടുവരാനുള്ള 400 കെ.വി. പ്രസരണലൈനിന്റെ നിർമാണ പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. പ്രസരണ രംഗത്ത് പുതിയ പദ്ധതികൾ ഒന്നും ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടാണ് ബോർഡിനുള്ളത്. വിതരണ രംഗത്തും ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല. സാധന സാമഗ്രികൾ ഇല്ലാത്തതിനാൽ ദൈനംദിന അറ്റകുറ്റപ്പണികൾ പോലും മുടങ്ങുന്ന സ്ഥിതിയാണ്. കേടായ മീറ്ററുകൾ മാറ്റുന്നതിനോ പുതിയ കണക്ഷൻ കൊടുക്കുന്നതിനോ കഴിയുന്നില്ല. ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ല്ല് നൽകുന്നതിനുള്ള സ്റ്റേഷനറി പോലും ഇല്ലാത്ത സ്ഥിതിവിശേഷം  ബോർഡിന്റെ റവന്യൂ വരുമാനത്തേയും ബാധിക്കുകയാണ്. ഉപഭോക്താക്കൾക്ക് കിട്ടേണ്ട സേവനങ്ങൾ ഒന്നും തന്നെ സമയബന്ധിതമായി നൽകാനാകാത്തത് കടുത്ത അസംതൃപ്തിയാണ് സൃഷ്ടിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണേണ്ട ബോർഡും സർക്കാരും വൈദ്യുതി ബോർഡ്  പുന:സംഘടന ഏതുവിധേനയും പൂർത്തിയാക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ജീവനക്കാരുടെയും പെൻഷൻ‌കാരുടേയും പെൻഷൻ ഉൾപ്പെടെയുള്ള ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ നിർദ്ദേശങ്ങളില്ലാതെയാണ് ധൃതിപിടിച്ചുള്ള ഈ നീക്കം.
ഈ സാഹചര്യത്തിൽ ആദ്യഘട്ടമെന്ന നിലയിൽ താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബോർഡിലെ തൊഴിലാളികളും ഓഫീസർമാരും കെ.എസ്.ഇ.ബി സംഘടനാ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ 2013 മാർച്ച് 18ന് നിയമസഭാ മാർച്ച് നടത്തുകയാണ്.

കെ.എസ്.ഇ.ബിയുടെ കമ്പനിവത്കരണത്തിന് ധൃതി വേണ്ട.
വൈദ്യുതിബോർഡിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക.
കേരളത്തിന്റെ വൈദ്യുതി വികസനം ഉറപ്പുവരുത്തുക.

നിയമസഭാ മാർച്ചിലും തുടർന്നുള്ള പ്രക്ഷോഭങ്ങളിലും എല്ലാവരുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Monday, March 4, 2013

വൈദ്യുതി വില കുതിച്ചുയരും



Posted on: 04 Mar 2013
പന്ത്രണ്ടാം പദ്ധതിയുടെ സമീപനം


മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ വഴിയെ കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വൈദ്യുത കമ്പനികള്‍ക്ക് അനുവദിക്കാവൂ എന്ന നിര്‍ദേശം പ്രാവര്‍ത്തികമാകുന്നതോടെ വൈദ്യുതിയുടെ വില വീണ്ടും വര്‍ധിക്കും


വൈദ്യുതി ഉത്പാദനത്തിന്റെ പാരമ്പര്യരീതിയിലൂടെ 88537 മെഗാവാട്ട് സ്ഥാപിതശേഷി കൂട്ടിച്ചേര്‍ക്കണമെന്നാണ് പന്ത്രണ്ടാം പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതില്‍ 2539 മെഗാവാട്ട് മാത്രമാണ് പ്രകൃതിവാതകമോ ദ്രവീകൃത പ്രകൃതിവാതകമോ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം. വാതകലഭ്യതയുടെ അടിസ്ഥാനത്തിലേ ഇതും ഉറപ്പാക്കാന്‍ കഴിയൂ. ഉറപ്പാക്കിയാല്‍ത്തന്നെ സന്ധ്യാസമയത്തെ ഉയര്‍ന്ന വൈദ്യുതാവശ്യകതയെ നേരിടാനായി മാത്രം ആ വൈദ്യുതി പരിമിതപ്പെടുത്തണമത്രെ. പാരമ്പര്യേതര വൈദ്യുതോത്പാദനത്തില്‍ ഒരു കുതിച്ചുചാട്ടം ആസൂത്രണക്കമ്മീഷന്‍ പ്രതീക്ഷിക്കുന്നു.

കാറ്റില്‍നിന്ന് 15000 മെഗാവാട്ട്, സൗരോര്‍ജത്തില്‍നിന്ന് 10000 മെഗാവാട്ട്, ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 5000 മെഗാവാട്ട് എന്നിങ്ങനെയുള്ള സ്ഥാപിതശേഷി വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി ശൃംഖലവഴി (ഗ്രിഡ് കണക്ടഡ്) പ്രസരണം ചെയ്യാന്‍ കഴിയുന്ന വൈദ്യുതിയാകുമിത്.

ഇന്ത്യയില്‍ വൈദ്യുതി ഉത്പാദനത്തിന് ഏറ്റവുമധികം ആശ്രയിക്കുന്ന ഇന്ധനം കല്‍ക്കരിയാണ്. അതില്‍ ചാരത്തിന്റെ ഉള്ളടക്കം വളരെ കൂടുതലാണ്. അതിനാല്‍ താപമൂല്യവും കുറവാണ്. വിലയും കുറവാണ്. പ്രകൃതിവാതകമാകട്ടെ, ആവശ്യത്തിന് ലഭ്യമല്ല. രണ്ടിന്റെയും പോരായ്മകള്‍ നികത്താന്‍വേണ്ടി ഇറക്കുമതി ചെയ്യുന്നു. ആഭ്യന്തരമായി ഖനനം ചെയ്തും കുഴിച്ചെടുത്തും ലഭിക്കുന്ന കല്‍ക്കരിയുടെയും വാതകത്തിന്റെയും വില അതതിന്റെ ഇറക്കുമതിവിലയുമായി ചേര്‍ത്ത് ഒരു പൊതുവിലയ്ക്ക് (പൂള്‍ഡ് പ്രൈസ്) ഇന്ത്യയിലൊട്ടാകെയുള്ള ഉത്പാദകര്‍ക്ക് വില്‍ക്കണമെന്ന് ആസൂത്രണക്കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നു. അത് ഇന്ധനപ്രശ്‌നങ്ങള്‍ക്കും വൈദ്യുതിക്കമ്മിക്കും ഒരളവുവരെ പരിഹാരമുണ്ടാക്കുമത്രെ! എന്നാല്‍, ഈ നര്‍ദേശം നടപ്പാക്കിയാല്‍ വിപരീതഫലമാണ് ഉണ്ടാക്കുക. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയും യന്ത്രങ്ങളുമാണ് ഏറിയകൂറും സ്വകാര്യ ഉത്പാദനനിലയങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഈ കല്‍ക്കരിക്ക് ചാരത്തിന്റെ ഉള്ളടക്കം കുറവും, അതുകൊണ്ടുതന്നെ താപമൂല്യം കൂടുതലുമാണ്. വിലയും കൂടും. ഇറക്കുമതി ചെയ്ത് സ്ഥാപിക്കുന്ന യന്ത്രങ്ങള്‍ക്കും വില വളരെ കൂടും. തല്‍ഫലമായി വൈദ്യുതിയുടെ ഉത്പാദനച്ചെലവ് കൂടും. 'പ്രൈസ് പൂളിങ്' ഏര്‍പ്പെടുത്തുക വഴി ഇന്ത്യയില്‍ ആഭ്യന്തര കല്‍ക്കരിയുടെ വില കൂടും. പ്രൈസ് പൂളിങ് നിര്‍ദേശം ഇങ്ങനെ നടപ്പാക്കിയാല്‍ ഗുണം ഈ സ്വകാര്യ മുതലാളിമാര്‍ക്ക് മാത്രം.

ഇനി പ്രകൃതിവാതകത്തിന്റെ സ്ഥിതിയെടുക്കുക. ഏഷ്യന്‍ വിപണിയുടെ ആധിപത്യം ജപ്പാന്‍ ക്രൂഡ്‌കോക്‌ടെയി (ജെ.സി.സി.)നാണ്. ഇതിന്റെ വിപണിയിലെ വിലയാണ് കുറഞ്ഞ വിലയായി കണക്കാക്കപ്പെടുന്നത്. ജെ.സി.സി.യുടെ വില പെട്രോളിയം ക്രൂഡിന്റെ വിലയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് ശാസ്ത്രീയമായ ഒരു അടിത്തറയുമില്ല.

ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റിന് (താപമൂല്യത്തിന്റെ യൂനിറ്റ്) 12 - 14 അമേരിക്കന്‍ ഡോളര്‍ വിലയാണ്. വടക്കേ അമേരിക്കന്‍ വിപണിയില്‍ ഇതേ അളവ് പ്രകൃതിവാതകത്തിന് 3-4 അമേരിക്കന്‍ ഡോളര്‍ മാത്രമാണ് വില. ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം ഇപ്പോള്‍ ലഭ്യമാക്കുന്നത് 4.2 അമേരിക്കന്‍ ഡോളറിനാണ്. ഇവിടെ പ്രൈസ് പൂളിങ് ഏര്‍പ്പെടുത്തണമെന്നല്ല നിര്‍ദേശിച്ചിട്ടുള്ളത്. ആഭ്യന്തര വിലയെ ഇറക്കുമതിവിലയുമായി സമീകരിക്കണമെന്നാണ്. അതായത്, ആഭ്യന്തര പ്രകൃതിവാതകത്തിന്റെ ഇപ്പോഴത്തെ വിലയായ 4.2 അമേരിക്കന്‍ ഡോളറില്‍നിന്ന് 12-14 അമേരിക്കന്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് അതിന്റെ ഗൂഢലക്ഷ്യം. പ്രകൃതിവാതക ഉത്പാദനത്തില്‍ പൊതുമേഖലയുടെ ആധിപത്യം തകര്‍ക്കുകയും അംബാനിമാര്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തതോടെ തുടങ്ങിയതാണ് ഈ നിലയ്ക്കുള്ള ശ്രമം. ഈ നിലയ്ക്ക് ഉത്പാദനം നടത്തിയാല്‍ വൈദ്യുതിയുടെ വില ഇന്നത്തേതിന്റെ ഏകദേശം നാലിരട്ടിയാകും.

സാമ്പത്തിക പുനഃസംഘാടനം നടത്താന്‍ - പുനഃസംഘാടനത്തിനുള്ള പാക്കേജ് പ്രഖ്യാപിക്കുക, വിതരണമേഖലയിലെ ലൈനുകളിലും 'ഓപ്പണ്‍ ആക്‌സസ് 1' പ്രവൃത്തിപഥത്തില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, അതിനു സഹായകമാകുംവിധം കേന്ദ്രം കൈവശം വെച്ചിരിക്കുന്ന 'അണ്‍ അലോക്കേറ്റഡ് ഷെയറിന്റെ 2. 25ശതമാനം മുതല്‍ 75 ശതമാനം വരെ വൈദ്യുതി, വിപണിവഴി വില്‍ക്കുക, വിതരണക്കമ്പനികളുടെ നഷ്ടം ഇല്ലാതാക്കത്തക്കവിധം വൈദ്യുതി നിരക്കില്‍ അനുവദിച്ചിട്ടുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കുക, ദേശീയ നിരക്കുനയത്തില്‍ പറയുന്നതുപോലെ മത്സരാധിഷ്ഠിത ദര്‍ഘാസുകളുടെ അടിസ്ഥാനത്തില്‍ മാത്രം കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍നിന്ന് വൈദ്യുതി അനുവദിക്കുക ഇവയൊക്കെയാണ് പ്ലാനിങ് കമ്മീഷന്റെ 12-ാം പദ്ധതിക്കാലത്ത് ഊര്‍ജമേഖലയില്‍ നടപ്പാക്കാന്‍ വേണ്ടി നിര്‍ദേശിച്ചിട്ടുള്ള മറ്റു ചില പ്രധാന കാര്യങ്ങള്‍.

വൈദ്യുതിമേഖലയുടെ പുനഃസംഘടനം എന്നതുകൊണ്ട് ആസൂത്രണക്കമ്മീഷന്‍ ഉദ്ദേശിക്കുന്നത് വൈദ്യുതബോര്‍ഡുകളെ മുറിച്ച് വിവിധ കമ്പനികളാക്കുക; ഈ വ്യവസായത്തില്‍ പൊതുമേഖലയ്ക്കുള്ള കുത്തക അവസാനിപ്പിക്കുക; ആര്‍ക്കും എവിടെനിന്നും വൈദ്യുതി വാങ്ങാനുള്ള വഴി അഅനുവദിക്കുക; മാസം 30 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് ഒഴികെയുള്ള എല്ലാവിധ സബ്‌സിഡികളും ഇല്ലാതാക്കുക; വിലകള്‍ വിപണിനിയന്ത്രിതമാക്കുക എന്നിവയാണ്. ഏതെങ്കിലും വിഭാഗത്തിന് സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കുന്നെങ്കില്‍ ചെലവ് സര്‍ക്കാര്‍ മുന്‍കൂറായി ബന്ധപ്പെട്ട വൈദ്യുത കമ്പനികള്‍ക്ക് നല്‍കേണ്ടതാണ്. വൈദ്യുതി വ്യവസായം നഷ്ടംകൂടാതെ നടത്തേണ്ടതിന്റെ ആവശ്യകതയും നീതീകരിക്കത്തക്കതുതന്നെ. എന്നാല്‍, ശാസ്ത്രീയമായ അടിത്തറയില്ലാതെ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുക വഴി ഉണ്ടാകുന്ന വൈദ്യുതി വിലക്കയറ്റം സാധാരണക്കാരന് മറ്റൊരു പ്രഹരമായിരിക്കും.

വിതരണരംഗത്ത് ഓപ്പണ്‍ ആക്‌സസ് അനുവദിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ അത് ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതിന് ഒരു കാരണം സംസ്ഥാനത്തെ പൊതുമേഖലാവൈദ്യുതി സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിക്ക് സ്വകാര്യ ഉത്പാദകരെ അപേക്ഷിച്ച് വില കുറവായതാണ്. ഇളവുകളും സഹായവും സര്‍ക്കാര്‍തലത്തില്‍ ചെയ്തിട്ടും ഉത്പാദനനിലയങ്ങള്‍ സ്ഥാപിച്ച് (മെര്‍ക്കന്റൈല്‍ സ്റ്റേഷന്‍സ്) വൈദ്യുതി ഉണ്ടാക്കി വിപണി നിയന്ത്രിതവിലയ്ക്ക് വിറ്റ് വൈദ്യുതി വ്യവസായം നടത്താന്‍ സ്വകാര്യമൂലധനം തയ്യാറാകുന്നില്ല. റിസ്‌ക് ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ വൈദ്യുതി വാങ്ങല്‍ കരാറിന്റെ (പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ്) അടിസ്ഥാനത്തില്‍ മാത്രം വൈദ്യുതി ഉണ്ടാക്കി വില്‍ക്കാനാണ് അവര്‍ താത്പര്യം കാണിക്കുന്നത്. പിന്നെ എങ്ങനെയാണ് വിപണിയില്‍നിന്ന് ആവശ്യത്തിന് വൈദ്യുതി വിലകുറച്ച് വാങ്ങാന്‍ കഴിയുന്നത്?

വൈദ്യുതിനില വഷളായ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അണ്‍ അലോക്കേറ്റഡ് വൈദ്യുതിയുടെ വിഹിതം നല്‍കുക. ഈ വൈദ്യുതി വിപണിയില്‍ വിറ്റഴിക്കാനുള്ള നിര്‍ദേശം വളരെ മോശപ്പെട്ട ഫലങ്ങളാണുണ്ടാക്കുക. വൈദ്യുതി ദാരിദ്ര്യത്താല്‍ പൊറുതിമുട്ടുന്ന സംസ്ഥാനങ്ങള്‍ എന്തു വിലകൊടുത്തും വൈദ്യുതി വാങ്ങാന്‍ ശ്രമിക്കും. ഇത് അവരുടെ വൈദ്യുതി വാങ്ങല്‍ ചെലവ് വര്‍ധിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ധനക്കമ്മിയുള്ള പൊതുമേഖലാ വിതരണക്കമ്പനികളുടെ സ്ഥിതി ഈ നടപടികള്‍ കൂടുതല്‍ വഷളാക്കും. ഈ കുഴപ്പത്തില്‍നിന്ന് രക്ഷപ്പെടാന്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടതായിവരും.

മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ വഴിയെ കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വൈദ്യുതക്കമ്പനികള്‍ക്ക് അനുവദിക്കാവൂ എന്ന നിര്‍ദേശം പ്രാവര്‍ത്തികമാകുന്നതോടെ വൈദ്യുതിയുടെ വില വീണ്ടും വര്‍ധിക്കും.

വൈദ്യുതി ബോര്‍ഡുകളെ മുറിച്ച് വിവിധ കമ്പനികളാക്കുന്നതുകൊണ്ട് വൈദ്യുതിമേഖലയിലെ ഒരു പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. മറിച്ച് പുതിയ പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞുവരികയും ചെയ്തിട്ടുണ്ട്. വൈദ്യുതി വ്യവസായത്തെ സ്വകാര്യവത്കരിക്കാനും സ്വകാര്യ ഉത്പാദകര്‍ക്ക് പൊതുമേഖലയുടെ കുത്തകയായിരുന്ന വിപണിയിലേക്ക് കടന്നുകയറി ലാഭം കൊയ്യാനും സൗകര്യമൊരുക്കുകയാണ് പുനഃസംഘാടനത്തിലൂടെ ലക്ഷ്യമിടുന്നത്.

1. ഓപ്പണ്‍ ആക്‌സസ് - ഒരു വൈദ്യുതിക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള വൈദ്യുതി വാഹിനി - കമ്പി, കേബിള്‍ എന്നിവ - മറ്റു കമ്പനികളോ ഉപഭോക്താക്കളോ ഉപയോഗപ്പെടുത്തി വൈദ്യുതി വാങ്ങി ഉപയോഗിക്കാനുള്ള അനുവാദം.

2. അണ്‍ അലോക്കേറ്റഡ് ഷെയര്‍ - കേന്ദ്ര വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് വീതംവെക്കുന്നത് ഗാഡ്ഗില്‍ ഫോര്‍മുല അനുസരിച്ചാണ്. 10 ശതമാനം വൈദ്യുതി. വൈദ്യുതിനിലയം നില്‍ക്കുന്ന സംസ്ഥാനത്തിന് 75 ശതമാനം വൈദ്യുതി സംസ്ഥാനത്തിനുള്ള കേന്ദ്ര പദ്ധതിവിഹിതത്തിന്റെയും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കും. 15 ശതമാനം കേന്ദ്രത്തിന്റെ കൈവശം വെക്കും; വല്ലാത്ത വൈദ്യുതിദാരിദ്ര്യം അനുഭവപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍. ഇതാണ് അണ്‍ അലോക്കേറ്റഡ് ഷെയര്‍. * 

കെ.ആര്‍. ഉണ്ണിത്താന്‍(Mathrubhumi 04/03/2013)