വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Wednesday, May 16, 2012

കേരളത്തിന്റെ വെളിച്ചം കെടുത്തരുത് - ജനകീയ കൂട്ടായ്മ

        ജില്ലാ വാഹനപ്രചരണ ജാഥ - 2012 മെയ് 19-26                                                                                                          കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. ലോഡ് ഷെഡ്ഡിംഗ്, പവർകട്ട്, വൈദ്യുതി ചാർജ്ജ് വർദ്ധനവ് എന്നിവ കേരളീയർ നേരിടേണ്ടി വരുന്ന സ്ഥിതിയിൽ വൈദ്യുതിമേഖല എത്തി നിൽക്കുന്നു. ഉത്പാദന, പ്രസരണ, വിതരണ ശൃംഖലകൾ ശാക്തീകരിക്കുന്ന നടപടികളിൽ നിന്നും ഗവണ്മെന്റും വൈദ്യുതി ബോർഡും പിൻ‌വലിയുന്നു. അംഗവൈകല്യുമുള്ളവർ, ജവാന്മാർ, പിന്നാക്ക വിഭാഗക്കാർ, വിധവകൾ തുടങ്ങിയവർക്ക് സൌജന്യമായി ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതികണക്ഷനുകൾ വൈദ്യുതി ബോർഡ് നിർത്തലാക്കികഴിഞ്ഞു. കാർഷിക വ്യാവസായിക മേഖലയുടെ വികസനത്തിന് അത്യാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള നടപടികൾ മന്ദീഭവിച്ചു. ചുരുക്കത്തിൽ വൈദ്യുതി വരേണ്യ വർഗ്ഗത്തിന്റേത് മാത്രമാകുന്ന അവസ്ഥ വിദൂരമല്ല.                                                                                                                                                                                       2006-2011  കാലയളവിൽ വൈദ്യുതി മേഖലയിൽ എൽ.ഡി.എഫ് ഗവണ്മെന്റ് നടപ്പിലാക്കിയ നേട്ടങ്ങൾ തകർക്കപ്പെടുകയാണ്. കേരളത്തിലെ 85 നിയമസഭാ മണ്ഡലങ്ങൾ സമ്പൂർണ്ണമായി  വൈദ്യുതീകരിക്കുവാൻ എൽ.ഡി.എഫ് ഗവണ്മെന്റിന് കഴിഞ്ഞു. 22.7 ലക്ഷം പുതിയ കണക്ഷനുകൾ നൽകി. പവർകട്ടും ലോഡ്ഷെഡ്ഡിംഗും ഇല്ലാത്ത കേരളം ശക്തമായ ഊർജ്ജ ആസൂത്രണത്തിന്റെ ഫലമായിരുന്നു. വോൾട്ടേജ് ക്ഷാമം പരിഹരിക്കുവാൻ സബ് സ്റ്റേഷനുകളും  ട്രാൻസ്ഫോർമറുകളൂം ആവശ്യാനുസരണം സ്ഥാപിച്ചു. ഉത്പാദന, പ്രസരണ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനാവശ്യമായ ജീവനക്കാരെ നിയമിച്ചു. എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലത്തിനുള്ളിൽ വൈദ്യുതിമേഖല തലകീഴായി മറിഞ്ഞു. ആസൂത്രണത്തിലെ പിഴവ് മൂലം ലോഡ്ഷെഡ്ഡിംഗ് ഇപ്പോഴും തുടരുന്നു. കേരളത്തിന്റെ വെളിച്ചം കെടാതിരിക്കാൻ ശക്തമായ പ്രചരണങ്ങളും പ്രക്ഷോഭങ്ങളും ആവശ്യമാണ്. ഊർജ്ജ പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ പൊതുജനങ്ങളെ അറിയിക്കുവാനായി KSEBWA(CITU) വിന്റെ നേതൃത്വത്തിൽ മേയ് 19 മുതൽ 26 വരെ കൊല്ലം ജില്ലയിൽ വാഹന പ്രചരണജാഥ സംഘടിപ്പിച്ചിരിക്കുകയാണ്. മേയ് 19-ആം തീയതി കൊട്ടാരക്കരയിൽ ആരംഭിക്കുന്ന ജാഥ മേയ് 26ന് ഓച്ചിറയിൽ സമാപിക്കും. ജാഥാ ഉത്ഘാടന ചടങ്ങുകളിലും സ്വീകരണ യോഗങ്ങളിലും എല്ലാ വൈദ്യുതി ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.                                                  കൺ‌വീനർ, ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി KSEBWA(CITU)                                         ജാഥാ പ്രോഗ്രാം: 26-06-2012  ചവറ-9 am, കരുനാഗപ്പള്ളി ഠൌൺ - 10 am, മൈനാഗപ്പള്ളി-11am,  ശാസ്താംകോട്ട-3 pm, മണപ്പള്ളി-4 pm, ഓച്ചിറ(സമാപനം)-5 pm.

No comments:

Post a Comment